Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാക്കുതർക്കത്തിനിടെ സഹപ്രവർത്തകന്റെ മുഖത്ത് തുപ്പി; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കേസ് എടുത്തു

വാക്കുതർക്കത്തിനിടെ സഹപ്രവർത്തകന്റെ മുഖത്ത് തുപ്പി; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കേസ് എടുത്തു

സ്വന്തം ലേഖകൻ

ബദിയടുക്ക: വാക്കുതർക്കത്തിനിടെ സഹപ്രവർത്തകന്റെ മുഖത്ത് തുപ്പിയ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കേസ് എടുത്തു. കാസർഗോഡ് ജില്ലയിലെ ബദിയടുക്ക പഞ്ചായത്തിലാണ് സംഭവം. വാക്കുതർക്കത്തിനിടെ പഞ്ചായത്ത് സെക്രട്ടറി സഹപ്രവർത്തകനെ മർദിക്കുകയും പകർച്ചവ്യാധി പകരട്ടെ എന്ന വെല്ലുവിളിയോടെ മുഖത്ത് തുപ്പുകയും ചെയ്തു എന്നാണ് കേസ്. യു.ഡി. ക്ലാർക്ക് രാജ്‌മോഹനാണ് ബദിയടുക്ക പഞ്ചായത്ത് സെക്രട്ടറി എം.പ്രദീപന്റെ പേരിൽ ബദിയടുക്ക പൊലീസിൽ പരാതി നൽകിയത്. മുഖത്ത് തുപ്പുന്ന സമയത്ത് സെക്രട്ടറിക്ക് പനിയുണ്ടായിരുന്നതായി പരാതിയിൽ പറയുന്നു.

ഇവർ തമ്മിൽ മുൻപ് മറ്റു രണ്ട് സഹപ്രവർത്തകർക്ക് നോട്ടീസ് നൽകിയതുമായി ബന്ധപ്പെട്ട് ചില തർക്കങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് വാക്കുതർക്കവും സംഘർഷവുമുണ്ടായത്. കോവിഡ് 19 ചട്ടം നിലനിൽക്കുന്നതിനാൽ പനിയുള്ളത് കാരണം സാമൂഹിക അകലം പാലിക്കണമെന്ന് ആവശ്യപ്പെട്ടതിനാണ് സെക്രട്ടറി ദേഹത്തേക്ക് തുപ്പിയതെന്നും പരാതിയിൽ പറയുന്നു. ആരോപണവിധേയനായ പഞ്ചായത്ത് സെക്രട്ടറിയുടെ സ്രവം ശേഖരിച്ച് ആരോഗ്യപ്രവർത്തകർ പരിശോധനയ്ക്കയച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP