Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസിൽ വൻ അഴിച്ചുപണി; അഞ്ച് ഡിവൈ.എസ്‌പി.മാരെ എസ്‌പി.മാരാക്കി: ആറ് എസ്‌പിമാർക്കും 54 ഡിവൈ.എസ്‌പി.മാർക്കും സഥലം മാറ്റം

പൊലീസിൽ വൻ അഴിച്ചുപണി; അഞ്ച് ഡിവൈ.എസ്‌പി.മാരെ എസ്‌പി.മാരാക്കി: ആറ് എസ്‌പിമാർക്കും 54 ഡിവൈ.എസ്‌പി.മാർക്കും സഥലം മാറ്റം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൊലീസിൽ വൻ അഴിച്ചുപണി. അഞ്ച് ഡിവൈ.എസ്‌പി.മാരെ എസ്‌പി.മാരാക്കിയും ആറ്് എസ്‌പി.മാരെയും 54 ഡിവൈ.എസ്‌പി.മാരെയും സ്ഥലംമാറ്റുകയും ചെയ്തു. 26 സിഐ.മാരെ ഡിവൈ.എസ്‌പി.മാരാക്കിയിട്ടുണ്ട്.

അഞ്ച് മുതിർന്ന ഡിവൈ.എസ്‌പി.മാരെയാണ് എസ്‌പി.മാരാക്കിയത്. എസ്‌പി.യായി സ്ഥാനക്കയറ്റം ലഭിച്ച കെ. സലിമിനെ തൃശ്ശൂർ റേഞ്ച് സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചിലും ടി.കെ. സുബ്രഹ്മണ്യനെ എസ്.എസ്.ബി. സെക്യൂരിറ്റിയിലും എം.ജെ. സോജനെ എറണാകുളം ക്രൈംബ്രാഞ്ചിലും കെ.കെ. മൊയ്തീൻകുട്ടിയെ കാസർകോട് ക്രൈംബ്രാഞ്ചിലും എം.സി. ദേവസ്യയെ കോഴിക്കോട് ക്രൈംബ്രാഞ്ചിലും നിയമിച്ചു.

എസ്‌പി.മാരായ ബി. കൃഷ്ണകുമാറിനെ ട്രാഫിക് സൗത്ത് സോണിലും കെ.എൽ. ജോൺകുട്ടിയെ പൊലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പലായും ഷാജി സുഗുണനെ തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ സെല്ലിലും വി എസ്. അജിയെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തും ബാസ്റ്റിൻ സാബുവിനെ ക്രൈം റെക്കോഡ്സ് ബ്യൂറോയിലും എ.എസ്. രാജുവിനെ പാലക്കാട് ക്രൈംബ്രാഞ്ചിലും മാറ്റിനിയമിച്ചു.

ഡിവൈ.എസ്‌പി.മാരായ ജി. സാബുവിനെ മലപ്പുറം അഡീ. എസ്‌പി.യായും സേവ്യർ സെബാസ്റ്റ്യനെ കാസർകോട് അഡീ. എസ്‌പി.യായും കുബേരൻ നമ്പൂതിരിയെ തൃശ്ശൂർ അഡ്‌മിനിസ്ട്രേഷൻ അഡീ. എസ്‌പി.യായും കെ.പി. അബ്ദുൾ റസാഖിനെ കോഴിക്കോട് അഡ്‌മിൻ അഡീ. എസ്‌പി.യായും എം. പ്രദീപ്കുമാറിനെ കോഴിക്കോട് റൂറൽ അഡീ. എസ്‌പി.യായും എസ്. മധുസൂദനനെ കൊല്ലം റൂറൽ അഡീ. എസ്‌പി.യായും എസ്. സുരേഷിനെ ഇടുക്കി അഡീ. എസ്‌പി.യായും ഇ.എസ്. ബിജിമോനെ തിരുവനന്തപുരം റൂറലിൽ അഡീ. എസ്‌പി.യായും നിയമിച്ചു.

കാസർകോട് അഡീ. എസ്‌പി. പി.ബി. പ്രശോഭിനെ പാലക്കാട്ടേക്കും എൻ. രാജനെ ഇടുക്കിയിൽനിന്ന് ആലപ്പുഴയിലേക്കും എ.യു. സുനിൽകുമാറിനെ ആലപ്പുഴയിൽനിന്ന് പത്തനംതിട്ടയിലേക്കും ഇ.എൻ. സുരേഷിനെ തിരുവനന്തപുരം റൂറലിൽനിന്ന് എറണാകുളം റൂറലിലേക്കും മാറ്റിനിയമിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP