Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാതാപിതാക്കൾക്കൊപ്പം ഉറങ്ങി കിടന്ന കുഞ്ഞുമായി കള്ളൻ കടന്നു; അടുത്ത വീട്ടിലെ മോഷണ ശ്രമത്തിനിടെ പിടിക്കപ്പെടുമെന്നായപ്പോൾ കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം കള്ളൻ രക്ഷപ്പെട്ടു: തലയ്ക്ക് പരിക്കേറ്റ ആറു മാസം പ്രായമുള്ള കുഞ്ഞ് ആശുപത്രിയിൽ

മാതാപിതാക്കൾക്കൊപ്പം ഉറങ്ങി കിടന്ന കുഞ്ഞുമായി കള്ളൻ കടന്നു; അടുത്ത വീട്ടിലെ മോഷണ ശ്രമത്തിനിടെ പിടിക്കപ്പെടുമെന്നായപ്പോൾ കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം കള്ളൻ രക്ഷപ്പെട്ടു: തലയ്ക്ക് പരിക്കേറ്റ ആറു മാസം പ്രായമുള്ള കുഞ്ഞ് ആശുപത്രിയിൽ

സ്വന്തം ലേഖകൻ

കൊട്ടിയം: വീടിന്റെ പിൻവാതിൽ തകർത്ത് അകത്തുകടന്ന കള്ളൻ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി. സമീപത്തെ വീടുകളിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെ പിടികൂടുമെന്ന് ഉറപ്പായപ്പോൾ കുഞ്ഞിനെ നിലത്തെറിഞ്ഞശേഷം മോഷ്ടാവ് കടന്നു. ആറുമാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് കള്ളൻ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.

തൃക്കോവിൽവട്ടം ചേരിക്കോണം തലച്ചിറ കോളനി ബീമ മൻസിലിൽ ഷെഫീക്കിന്റെയും ഷംനയുടെയും മകൾ ഷെഹ്‌സിയയെയാണ് കള്ളൻ തട്ടിക്്‌കൊണ്ടു പോയത്. വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. കുഞ്ഞുമായി വീട്ടിൽ നിന്നിറങ്ങിയ കള്ളൻ കുഞ്ഞിനെ ആളൊഴിഞ്ഞ ഭാഗത്ത് ഒളിപ്പിച്ചശേഷം, ചേരിക്കോണം ചിറയിൽ ഹുസൈബയുടെയും ഹുെൈസന്റയും വീടുകളിൽ മോഷണശ്രമം നടത്തി. ശബ്ദം കേട്ടുണർന്ന ഹുസൈബ മോഷ്ടാവിനെ കണ്ട് നിലവിളിച്ച് ബഹളമുണ്ടാക്കിയതോടെ ഇയാൾ കടന്നുകളഞ്ഞു. പിന്നീടാണ് ഹുസൈന്റെ വീടിന്റെ പിൻവാതിൽ പൊളിച്ച് അകത്തുകടന്നത്. മോഷ്ടാവിനെ കണ്ട് ആടുകൾ ബഹളമുണ്ടാക്കിയതോടെ വീട്ടുമസ്ഥാനായ ഹുസൈൻ ഉണർന്നു.

വീടിനുള്ളിൽ കള്ളനെ കണ്ട ഹുസൈൻ പിടികൂടാൻ ശ്രമിച്ചു. മൽപ്പിടിത്തത്തിനിടെ മോഷ്ടാവ് ഹുസൈനെ അടിച്ചുവീഴ്‌ത്തിയശേഷം ഇറങ്ങിയോടി. സമീപത്ത് ഒളിപ്പിച്ചിരുന്ന കുഞ്ഞിനെയുമെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ ഹുസൈൻ പിന്തുടർന്നതോടെ കുഞ്ഞിനെ നിലത്തെറിഞ്ഞശേഷം ബൈക്കിൽ കടന്നുകളഞ്ഞു. മോഷ്ടാവ് തറയിലേക്ക് എന്തോ വലിച്ചെറിയുന്നതുകണ്ടെങ്കിലും അത് കുഞ്ഞാണെന്ന് കരുതിയില്ല. എന്താണെന്ന് അറിയാൻ അടുത്തെത്തി പരിശോധിച്ചപ്പോഴാണ് ഹുസൈൻ കുഞ്ഞിനെ കാണുന്നത്. മുഖത്താകെ ചെളിപറ്റിയ നിലയിലായിരുന്നു കുഞ്ഞ്. ചെളിയെല്ലാം കഴുകി കുഞ്ഞിനെ വൃത്തിയാക്കിയപ്പോഴാണ് സമീപത്തെ ഷെഫീക്കിന്റെ മകളാണെന്ന് തിരിച്ചറിയുന്നത്.

നാട്ടുകാർ ചേർന്ന് കുഞ്ഞിനെ വീട്ടിലെത്തിച്ചപ്പോഴാണ് കുഞ്ഞിനെ മോഷ്ടിച്ച വിവരം രക്ഷിതാക്കൾ അറിയുന്നത്. കുഞ്ഞിന്റെ കൈയിലുണ്ടായിരുന്ന സ്വർണ ചെയിൻ നഷ്ടപ്പെട്ടു. കുഞ്ഞിനെ ഉടൻ കണ്ണനല്ലൂരിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സനൽകി. പിന്നീട് പാലത്തറയിലെ സഹകരണ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ തലയ്ക്ക് പരിക്കുണ്ട്.

കണ്ണനല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പൊലീസ് പരിശോധിച്ചുവരുന്നു. സംഭവസ്ഥലത്തുനിന്ന് മോഷ്ടാവിന്റേതെന്ന് കരുതുന്ന വസ്ത്രങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP