Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്ഡൗണിനുശേഷമുള്ള ആദ്യത്തെ ഭാഗ്യക്കുറി നറുപ്പെടുപ്പിലെ ലാഭം 1.03 കോടി രൂപ; ഇപ്പോൾ ഉള്ളത് ആഴ്ചയിൽ രണ്ട് നറുക്കെടുപ്പ് മാത്രം

ലോക്ഡൗണിനുശേഷമുള്ള ആദ്യത്തെ ഭാഗ്യക്കുറി നറുപ്പെടുപ്പിലെ ലാഭം 1.03 കോടി രൂപ; ഇപ്പോൾ ഉള്ളത് ആഴ്ചയിൽ രണ്ട് നറുക്കെടുപ്പ് മാത്രം

സ്വന്തം ലേഖകൻ

ആലപ്പുഴ: ലോക്ഡൗണിനുശേഷം നടത്തിയ ആദ്യത്തെ ഭാഗ്യക്കുറി നറുക്കെടുപ്പിൽനിന്ന് നേടിയത് 1.03 കോടിയുടെ ലാഭം. ആകെ ചെലവായത് 19.54 കോടി രൂപയാണ്. ഇതിൽ 20.57 കോടി രൂപയുടെ വരവുണ്ടായതായാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.

മാർച്ച് 22-ന് നറുക്കെടുക്കാനിരുന്ന പൗർണമി ആർ.എൻ. 435 ടിക്കറ്റാണ് ജൂൺ രണ്ടിന് നറുക്കെടുത്തത്. ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ മലപ്പുറത്തുവിറ്റ ടിക്കറ്റിനും രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ താമരശ്ശേരിയിൽ വിറ്റ ടിക്കറ്റിനുമായിരുന്നു ലഭിച്ചത്. ആകെ 96 ലക്ഷം ടിക്കറ്റുകളാണ് അടിച്ചത്. ഇതിൽ 65,82,650 ടിക്കറ്റുകളും വിറ്റഴിച്ചു. വിൽപ്പന നടക്കാത്ത ടിക്കറ്റുകളിൽ 30 ശതമാനം തിരിച്ചെടുക്കാമെന്ന് സർക്കാർ പറഞ്ഞിരുന്നെങ്കിലും 6.19 ലക്ഷം ടിക്കറ്റുകൾ മാത്രമാണ് തിരികെ ലഭിച്ചത്.

ലോക്ഡൗണിനുശേഷം ആഴ്ചയിൽ രണ്ട് നറുക്കെടുപ്പ് എന്നതരത്തിലാണ് ഇപ്പോൾ പ്രവർത്തനം. വെള്ളിയാഴ്ചയാണ് അടുത്ത നറുക്കെടുപ്പ്. മാർച്ച് 23-ലെ 75 ലക്ഷം ഒന്നാം സമ്മാനമായ വിൻവിൻ 557 ആണ് നറുക്കെടുക്കുന്നത്. ഒൻപതിനാണ് അടുത്ത നറുക്കെടുപ്പ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP