Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യപിച്ച് വീട്ടിലെത്തിയ പിതാവ് ബഹളമുണ്ടാക്കി; പിണങ്ങി വീടുവിട്ടിറങ്ങിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച മകനെ പൊലീസെത്തി രക്ഷിച്ചു

മദ്യപിച്ച് വീട്ടിലെത്തിയ പിതാവ് ബഹളമുണ്ടാക്കി; പിണങ്ങി വീടുവിട്ടിറങ്ങിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച മകനെ പൊലീസെത്തി രക്ഷിച്ചു

സ്വന്തം ലേഖകൻ

കൊല്ലം: മദ്യപിച്ച് ബഹളമുണ്ടാക്കിയ അച്ഛനോടു പിണങ്ങി വീടുവിട്ട ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച മകനെ തക്കസമയത്ത് പൊലീസെത്തി രക്ഷിച്ചു. വ്യാഴാഴ്ച രാത്രി പവിത്രേശ്വരം ഇലവിളയിൽ ഭാഗത്താണ് സംഭവം. രാത്രി പുത്തൂർ പൊലീസ് സ്റ്റേഷനിലേക്ക് വീട്ടമ്മയുടെ ഫോണെത്തി. ഭർത്താവ് മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായും മകൻ പിണങ്ങി ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നു പറഞ്ഞ് പുറത്തേക്കു പോയെന്നും വീട്ടമ്മ പൊലീസിനോട് പറഞ്ഞു.

രാത്രി പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ. ജോൺസൺ, സുനിൽ എന്നിവർ ഉടൻ സ്ഥലത്തെത്തി. അന്വേഷണത്തിനിടെ സമീപത്ത് നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങിനിൽക്കുന്ന പതിനാറുകാരനെ കണ്ടു. ഉടൻ കയറഴിച്ച് ആശുപത്രിയിലെത്തിച്ചു. കൃത്യസമയത്ത് പൊലീസ് ഇടപെട്ടതിനാൽ പതിനാറുകാരൻ രക്ഷപ്പെട്ടു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP