Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പട്ടിയെ വളർത്തുന്നതിനെ ചൊല്ലിയുള്ള തർക്കം കയ്യാങ്കളിയിലെത്തി; അച്ഛൻ മകന്റെ തലയ്ക്ക് പിന്നിൽ വെട്ടിയത് മൂന്ന് തവണ

പട്ടിയെ വളർത്തുന്നതിനെ ചൊല്ലിയുള്ള തർക്കം കയ്യാങ്കളിയിലെത്തി; അച്ഛൻ മകന്റെ തലയ്ക്ക് പിന്നിൽ വെട്ടിയത് മൂന്ന് തവണ

സ്വന്തം ലേഖകൻ

പുത്തൂർ: വീട്ടിൽ പട്ടിയെ വളർത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അച്ഛൻ മകനെ വെട്ടിപരിക്കേൽപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.കറിക്കത്തികൊണ്ട് മൂന്ന് തവണയാണ് പിതാവ് മകന്റെ തലയ്ക്ക് പിന്നിൽ വെട്ടിയത്. വിമുക്തഭടനായ താഴത്തുകുളക്കട ശ്രീശൈലത്തിൽ രത്‌നകുമാറാ(53)ണ് മകൻ രഞ്ജിത്കുമാറി(22)ന്റെ തലയ്ക്ക് പിന്നിൽ മൂന്നിടത്തായി വെട്ടിപ്പരിക്കേൽപ്പിച്ചത്. രത്‌നകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പട്ടിയെ വളർത്തുന്നതിനെച്ചൊല്ലി വീട്ടിൽെവച്ച് രത്‌നകുമാറും രഞ്ജിത്തും തമ്മിൽ തർക്കമുണ്ടായി. തർക്കം കൈയാങ്കളിയായതോടെ രഞ്ജിത്ത് അച്ഛനെ മർദ്ദിച്ചു. തുടർന്ന് കറിക്കത്തി ഉപയോഗിച്ച് രത്‌നകുമാർ മകന്റെ തലയ്ക്കുപിന്നിൽ വെട്ടുകയും വരയുകയും ചെയ്തു. ആഴത്തിൽ മുറിവേറ്റ രഞ്ജിത്തിന്റെ തലയിൽ 28 തുന്നലുകളുണ്ട്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രഞ്ജിത്ത് ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. കോടതിയിൽ ഹാജരാക്കിയ രത്‌നകുമാറിനെ റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP