Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹിമാചൽ പ്രദേശിൽ സ്ഫോടകവസ്തു നിറച്ച ഗോതമ്പുണ്ട കഴിച്ച് പശുവിന്റെ വായ തകർന്നു; ഒരാൾ അറസ്റ്റിൽ

ഹിമാചൽ പ്രദേശിൽ സ്ഫോടകവസ്തു നിറച്ച ഗോതമ്പുണ്ട കഴിച്ച് പശുവിന്റെ വായ തകർന്നു; ഒരാൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ

ഷിംല: ഹിമാചൽ പ്രദേശിൽ സ്ഫോടകവസ്തു നിറച്ച ഗോതമ്പുണ്ട കഴിച്ച് പശുവിന്റെ വായ തകർന്നു. സംഭവത്തിൽ ഹിമാചൽ പ്രദേശ് പൊലീസ് ഒരാളെ അറസ്റ്റുചെയ്തു. ബിലാസ്പുർ ടൗണിൽ മെയ് 26-നാണ് സ്ഫോടക വസ്തു കടിച്ച പശുവിന് പരിക്കേറ്റതെന്ന് ഐഎഎൻഎസ് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. എന്നാൽ കേരളത്തിൽ ആന സ്‌ഫോടക വസ്തു കടിച്ച് ചരിഞ്ഞ വാർത്ത ലോക ശ്രദ്ധ പിടിച്ചു പറ്റിയതോടെയാണ് പശുവിനോട് ക്രൂരത കാട്ടിയ വിഷയവും പ്രദേശത്തെ ജനങ്ങൾ ഗൗരവമായി എടുത്തത്.

കേരളത്തിലെ ആനയുടെ വാർത്ത ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ വായ തകർന്ന പശുവിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ഈ സംഭവത്തിലും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്യുകയായിരുന്നു., സ്ഫോടകവസ്തു ഒളിപ്പിച്ച ഗോതമ്പുണ്ട ചവച്ചതോടെയാണ് പശുവിന്റെ വായ തകർന്നതെന്ന് പൊലീസ് സൂപ്രണ്ട് ദിവാകർ ശർമ വാർത്താ ഏജൻസിയോട് പറഞ്ഞു.

കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ കൊല്ലാൻ കർഷകർ ഗോതമ്പുണ്ടയിൽ പടക്കം ഒളിപ്പിച്ച് കൃഷിസ്ഥലത്ത് വെക്കുന്നത് പതിവാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. നീലക്കാളകളെയും കാട്ടുപന്നികളെയും നേരിടാനാണ് കർഷകർ പടക്കം വെക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തിൽ ഗർഭിണിയായ ആന ചരിഞ്ഞ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. കേസിലെ ഒന്നും രണ്ടും പ്രതികൾ ഒളിവിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP