Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എട്ടാംതീയതി മുതൽ പള്ളികളിലെ ആരാധന; സമസ്ത മഹല്ലുകൾക്ക് നിർദ്ദേശം നൽകി

എട്ടാംതീയതി മുതൽ പള്ളികളിലെ ആരാധന; സമസ്ത മഹല്ലുകൾക്ക് നിർദ്ദേശം നൽകി

സ്വന്തം ലേഖകൻ

തേഞ്ഞിപ്പലം: നിയന്ത്രണങ്ങൾക്കു വിധേയമായി എട്ടാംതീയതി മുതൽ ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ അനുമതി നൽകിയ പശ്ചാത്തലത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ മഹല്ലു കമ്മിറ്റികൾക്ക് നിർദേശങ്ങൾ നൽകി. സർക്കാരിന്റെ നിബന്ധനകളും മറ്റും ഉൾക്കൊള്ളിച്ച് മഹല്ല് കമ്മിറ്റി ഭാരവാഹികൾ, ഖാസി, ഖത്തീബ്, ഇമാം, മഹല്ല് നിവാസികൾ എന്നിവർക്കാണ് നിർദേശങ്ങൾ നൽകിയത്.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, വൈസ് പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, ജനറൽസെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, സെക്രട്ടറി എം ടി. അബ്ദുല്ല മുസ്ലിയാർ എന്നിവരാണ് നിർദേശങ്ങൾ നൽകിയത്. എട്ടിന് പള്ളികൾ അണുവിമുക്തമാക്കേണ്ടതും പള്ളിയും പരിസരവും ശുചീകരിക്കേണ്ടതുമാണ്. ഗവൺമെന്റ് നിർദേശിച്ച അകലം പാലിച്ച് ഒരു സമയത്ത് 100-ൽ അധികരിക്കാത്ത ആളുകളെ പിരിമിതപ്പെടുത്തണം.

65 വയസ്സിന് മീതെയുള്ളവരും 10 വയസ്സിന് താഴെയുള്ളവരും പങ്കെടുക്കരുതെന്ന സർക്കാരിന്റെ നിർദ്ദേശം പാലിക്കണം. രോഗികളോ രോഗലക്ഷണമുള്ളവരോ പള്ളിയിൽ വരുന്നത് ഒഴിവാക്കണം. പള്ളിയിലേക്ക് വരുമ്പോഴും പോവുമ്പോഴും ആരാധനാസമയത്തും സാമൂഹികാകലം പാലിക്കേണ്ടതും മാസ്‌ക് ധരിക്കേണ്ടതുമാണ്.

പള്ളിയിൽ പ്രവേശിക്കുന്നതിനു മുമ്പ് സോപ്പ് ഉപയോഗിച്ചോ മറ്റോ കൈകൾ കഴുകണം. നിസ്‌കരിക്കാനാവശ്യമായ വിരി, ഖുർആൻ പാരായണത്തിനാവശ്യമായ മുസ്ഹഫ് എന്നിവ സ്വന്തമായി കൊണ്ടുവരേണ്ടതും ആവശ്യം കഴിഞ്ഞാൽ തിരിച്ചുകൊണ്ടു പോവേണ്ടതുമാണ് തുടങ്ങിയ നിർദേശങ്ങളാണ് സമസ്ത നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP