Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരേദിശയിൽ പോയ ബൈക്കിനെ ഓവർ ടേക്ക് ചെയ്യുന്നതിനിടയിൽ ബസ് തട്ടി ബൈക്കിന്റെ നിയന്ത്രണം പോയി; കെഎസ്ആർടിസി ബസിനടിയിലേക്ക് വീണയാളുടെ മുകളിലൂടെ പിൻചക്രങ്ങൾ കയറി ഇറങ്ങി: ബേക്കറി ഉടമയായ യുവാവ് തൽക്ഷണം മരിച്ചു

ഒരേദിശയിൽ പോയ ബൈക്കിനെ ഓവർ ടേക്ക് ചെയ്യുന്നതിനിടയിൽ ബസ് തട്ടി ബൈക്കിന്റെ നിയന്ത്രണം പോയി; കെഎസ്ആർടിസി ബസിനടിയിലേക്ക് വീണയാളുടെ മുകളിലൂടെ പിൻചക്രങ്ങൾ കയറി ഇറങ്ങി: ബേക്കറി ഉടമയായ യുവാവ് തൽക്ഷണം മരിച്ചു

വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിൽ കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചു. വെള്ളുമണ്ണടി ബാലൻപച്ച സുഹൃദത്തിൽ വേലപ്പൻപിള്ളയുടെ മകൻ സുനിൽകുമാർ വി എസ്.(46)ആണ് മരിച്ചത്. നാഗരുകുഴിയിലെ ബേക്കറി ഉടമയാണ് സുനിൽ കുമാർ.

ഇന്ന് രാവിലെ 9.35 ഓടെ എം.സിറോഡിൽ പിരപ്പൻകോട് ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. ബൈക്കിൽ വരികയായിരുന്ന സുനിൽ കുമാറിനെ കെഎസ്ആർടിസി ബസ് ഓവർടേക്ക് ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. വെമ്പായത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബൈക്കിൽ അതേദിശയിൽ വന്ന കെ.എസ്.ആർ.ടിസി സൂപ്പർഫാസ്റ്റ് ഇടിക്കുകയായിരുന്നു.

ബസ് തട്ടി ബൈക്ക് നിയന്ത്രണം വിട്ടതോടെ സുനിൽകുമാർ ബസിനടിയിൽപ്പെടുകയായിരുന്നു. ബസിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങിയ ഇയാൾ തൽക്ഷണം മരിച്ചു. നാട്ടുകാർ അറിയിച്ചതനുസരിച്ച് വെഞ്ഞാറമൂട് പൊലീസെത്തി മൃതദേഹം നീക്കം ചെയ്തു.

എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു പാല ഡിപ്പോയിലെ ബസ്. അപകടത്തിനിടയാക്കിയ ബസും ഡ്രൈവറും പൊലീസ് കസ്റ്റഡിയിലാണ്. അപകടത്തെ തുടർന്ന് വെമ്പായം- വെഞ്ഞാറമൂട് റോഡിൽ അരമണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടു. അപകടമറിഞ്ഞ് ഫയർഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP