Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയൽവാസിയായ യുവതിയുടെ കളിമുറിയിലെ ദൃശ്യം മൊബൈലിൽ പകർത്തി 15 ലക്ഷം രൂപ ആവശ്യപ്പെട്ടു; പത്താം ക്ലാസ് വിദ്യാർത്ഥി പൊലീസ് പിടിയിൽ

അയൽവാസിയായ യുവതിയുടെ കളിമുറിയിലെ ദൃശ്യം മൊബൈലിൽ പകർത്തി 15 ലക്ഷം രൂപ ആവശ്യപ്പെട്ടു; പത്താം ക്ലാസ് വിദ്യാർത്ഥി പൊലീസ് പിടിയിൽ

എടത്വാ: അയൽവാസിയായ യുവതിയുടെ കുളിമുറി ദൃശ്യം മൊബൈലിൽ പകർത്തിയ ശേഷം 15 ലക്ഷം രൂപ ആവശ്യപ്പെട്ട വിദ്യാർത്ഥി പിടിയിൽ. ആലപ്പുഴ ചങ്ങംങ്കരി സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിയെ ആണ് എടത്വ പൊലീസ് പൊക്കിയത്. അയൽവാസിയായ യുവതി കുളിക്കുമ്പോൾ ജനൽ അഴിയിലൂടെ ആ ദൃശ്യം മൊബൈലിൽ പകർത്തുകയായിരുന്നു ഇയാൾ.

സോഷ്യൽ മീഡിയയിലൂടെ ദൃശ്യം പ്രചരിപ്പിക്കാതിരിക്കാൻ 15 ലക്ഷം രൂപ തരണമെന്ന് ആവശ്യപ്പെട്ട് ഇയാൾ കത്ത് കൈമാറിയതോടെയാണ് എടത്വാ പൊലീസ് ഈ വിദ്യാർത്ഥിയെ പിടികൂടുന്നത്. കഴിഞ്ഞ നവംബർ മൂന്നിന് യുവതി കുളിക്കുമ്പോൾ ബന്ധു നിർമ്മിക്കുന്ന വീടിന്റെ ഫൗണ്ടേഷന് മുകളിൽ കയറി ദൃശ്യം പകർത്തി. ഇത് ശ്രദ്ധയിൽപെട്ട യുവതി വീട്ടുകാരെ വിവരം അറിയിക്കുകയും വിദ്യാർത്ഥിക്ക് താക്കീത് നൽകുകയും ചെയ്തിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം യുവതിയുടെ വീടിന് മുമ്പിൽനിന്ന് ദൃശ്യം അടങ്ങിയ മെമ്മറി കാർഡും, കത്തും വീട്ടുകാർക്ക് ലഭിച്ചു. യുവതിയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ കോപ്പിയാണെന്നും, സോഷ്യൽ മീഡിയായിലൂടെ ദൃശ്യം പ്രചരിപ്പിക്കാതിരിക്കാൻ 15 ലക്ഷം രൂപ ആവശ്യപ്പെട്ടു കൊണ്ടുള്ളതുമായിരുന്നു കത്ത്.

വീട്ടുകാർ കത്തും മെമ്മറി കാർഡും സഹിതം എടത്വാ പൊലീസിന് പരാതി നൽകുകയായിരുന്നു. പൊലീസിന്റെ അന്വേഷണത്തിലും മുൻപുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലും വിദ്യാർത്ഥിയെ പിടികൂടുകയായിരുന്നു. വിദ്യാർത്ഥിയുടെ പക്കൽ നിന്ന് ദൃശ്യം അടങ്ങിയ മറ്റ് മൂന്ന് മെമ്മറി കാർഡുകൾ കൂടി പൊലീസ് കണ്ടെത്തിയതായി സൂചനയുണ്ട്.

പ്രായപൂർത്തി ആകാത്ത കുട്ടി ആയതിനാൽ അറസ്റ്റ് ചെയ്യാനോ പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കാനോ പൊലീസിന് കഴിഞ്ഞില്ല. ജുവെനെൽ ജസ്റ്റിസ് ബോർഡിൽ അറിയിച്ചശേഷം വിദ്യാർത്ഥിയെ വിട്ടയച്ചു. തമിഴ്‌നാട് സ്വദേശികളായ വിദ്യാർത്ഥിയുടെ കുടുംബം വർഷങ്ങളായി കുട്ടനാടിന്റെ പലഭാഗങ്ങളിലും മാറിമാറി വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു.

രണ്ട് വർഷം മുൻപാണ് യുവതിയുടെ വീടിന് സമീപത്ത് സ്ഥലം വാങ്ങി താമസം തുടങ്ങിയത്. ദൃശ്യം അടങ്ങിയ മെമ്മറി കാർഡിനൊപ്പം പണം ആവശ്യപ്പെട്ട് കത്ത് നൽകിയതോടെ കൂടുതൽ പേർ ഇതിൽ ഉൾപ്പെട്ടിരിക്കാമെന്നും സംശയിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP