Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നെയ്യാർ ഡാം തുറന്നു; നാല് ഷട്ടറുകളും തുറന്നത് രണ്ട് ഇഞ്ച് വീതം; ആറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

നെയ്യാർ ഡാം തുറന്നു; നാല് ഷട്ടറുകളും തുറന്നത് രണ്ട് ഇഞ്ച് വീതം; ആറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കാട്ടാക്കട: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നെയ്യാർ അണക്കെട്ട് തുറന്നു. ഇന്ന് രാവിലെയാണ് അണക്കെട്ടിന്റെ നാല് ഷട്ടറുകളും രണ്ടു ഇഞ്ച് വീതം തുറന്നത്. ഡാമിൽ 80.100 മീറ്റർ ജലമാണ് ഇപ്പോഴുള്ളത്. പരമാവധി നിരപ്പ് 84.75 മീറ്റർ ആണ്.

കാലർഷം കനക്കുമെന്ന് മുന്നറിയിപ്പ് കിട്ടിയതോടെയാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നത്. ഞായറാഴ്ച 79.240 മീറ്റർ ജലമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് രാവിലെയോടെ ജലനിരപ്പ് ഉയരുകയായിരുന്നു. തുടർന്നാണ് ഡാമിന്റെ നാല് ഷട്ടറുകളും തൽക്കാലം രണ്ടിഞ്ച് തുറന്നത്.

ഞായറാഴ്ച ജില്ലാ കലക്ടർ ഉൾപ്പടെ ഡാമിലെത്തുകയും ജലനിരപ്പ് മനസിലാക്കുകയും ചെയ്തിരുന്നു. ഇനിയും ഷട്ടറുകൾ ഉയർത്തേണ്ടി വരുമെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന സൂചന. ഡാമിലേയ്ക്ക് നീരൊഴുക്കുന്ന നെയ്യാർ, കല്ലാർ, മുല്ലയാർ തുടങ്ങിയ വലിയ നദികളും മണിയങ്കത്തോട്, കാരക്കുടി, അഞ്ചുനാഴിത്തോട്, കാരയാർ തുടങ്ങിയ 20 ചെറു നദികളിലും കനത്ത വെള്ളമാണ് ഉള്ളത്. വനത്തിൽ കനത്ത മഴ പെയ്തതിനെ തുടർന്നാണ് നല്ല നീരൊഴുക്കുള്ളത്. ആറിന്റെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധിക്യതർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP