Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഴയും നീരൊഴുക്കും കനത്തു; നെയ്യാർ ഡാമിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു; ഷട്ടറുകൾ ഉയർത്തിയതോടെ ജാഗ്രതപാലിക്കാൻ നിർദ്ദേശം

മഴയും നീരൊഴുക്കും കനത്തു; നെയ്യാർ ഡാമിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു; ഷട്ടറുകൾ ഉയർത്തിയതോടെ ജാഗ്രതപാലിക്കാൻ നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ മാറ്റമില്ലാതെ തുടരുന്നു. മഴയ്ക്കൊപ്പം നീരൊഴുക്കും വർദ്ധിച്ചതോടെ നെയ്യാർ ഡാമിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്.ജലനിരപ്പ് ഉയർന്നതോടെ ഡാമിന്റെ നാല് ഷട്ടറുകളും ഒരടിയായി ഉയർത്തി ജലനിരപ്പ് ക്രമീകരിക്കാനുള്ള നീക്കമാണ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. നിലവിൽ 83.58 മീറ്ററാണ് ഇവിടുത്തെ ജലനിരപ്പ്. ഡാമിലെ പരമാവധി ജലനിരപ്പ് 84.750 ആണ്.

നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് അണക്കെട്ടിന്റെ ഷട്ടർ ആറിഞ്ചായി ഉയർത്തിയിട്ടുണ്ട്. നെയ്യാറിന്റെ ഇരു കരയിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. നീരൊഴുക്ക് ശക്തമായാൽ ഷട്ടറുകൾ കൂടുതൽ ഉയർത്തിയേക്കും.

ഇന്നലെ നാലിഞ്ച് ഉയർത്തിയിരുന്ന ഷട്ടർ നീരൊഴിക്കിനെ തുടർന്നു ആറിഞ്ചായി ഉയർത്തിയിരുന്നു. നെയ്യാറിന്റെ ഇരു കരകളിലും ഉള്ളവർ ജാഗ്രത പാലിക്കണം എന്ന് അധികൃത്യർ അറിയിച്ചു. ഇനിയും ഒഴുക്ക് ശക്തമായാൽ ഷട്ടറുകൾ വീണ്ടും ഉയർത്തും എന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP