Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കാരണം തെക്കൻ ജില്ലകളിലും കനത്ത മഴയെത്തിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്; നെയ്യാർ ഡാം ഷട്ടറുകൾ നാളെ രാവിലെ തുറക്കും; ഉയർത്തുക നാല് ഷട്ടറുകളും ഓരോ ഇഞ്ച് വീതം

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കാരണം തെക്കൻ ജില്ലകളിലും കനത്ത മഴയെത്തിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്; നെയ്യാർ ഡാം ഷട്ടറുകൾ നാളെ രാവിലെ തുറക്കും; ഉയർത്തുക നാല് ഷട്ടറുകളും ഓരോ ഇഞ്ച് വീതം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നത് തെക്കൻ ജില്ലകലിലും കനത്ത മഴയ്ക്ക സാധ്യതയുണ്ട് എന്നതിനാൽ തിരുവനന്തപുരം നെയ്യാർ ഡാം ഷട്ടറുകൾ നാളെ തുറക്കുമെന്ന് അധികൃതർ. ഡാമിലെ ജലനിരപ്പ് 83.25 മീറ്റർ ആകുമ്പോൾ ഷട്ടർ തുറക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത് എങ്കിലും കനത്ത മഴ സാധ്യത കണക്കിലെടുത്താണ് ഡാം തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ തന്റെ ഫഎയ്‌സ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോൾ ഡാമിലെ ജലനിരപ്പ് 82.02 മീറ്റർ ആണ്(രാത്രി 8 മണി 12-08-2019) 1 ഇഞ്ച് ആയിരിക്കും ഡാമിന്റെ 4 ഷട്ടറുകളും ഉയർത്തുക.നെയ്യാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിക്കുന്നു.

കെ ആൻസലൻ എംഎൽഎയുടെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ

മുൻകരുതലായി_നെയ്യാർ_ഡാം_നാളെ (13-08-2019)#രാവിലെ_10_മണിക്ക്_1_ഇഞ്ച്_തുറക്കും

പെരുമഴ കുറഞ്ഞു വരുന്നതിനിടെയാണ് വീണ്ടും ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദം രൂപം കൊള്ളുന്നു എന്ന വാർത്ത വരുന്നത്. നേരത്തെ തീരുമാനിച്ചിരുന്നത് ഡാമിലെ ജലനിരപ്പ് 83.25 മീറ്റർ ആകുമ്പോൾ ഡാം ഒരു ഇഞ്ച് തുറക്കണം എന്നായിരുന്നു. എന്നാൽ അടുത്ത ദിവസങ്ങളിൽ മഴയുടെ സാധ്യത പ്രവചിച്ചിട്ടുള്ളതിനാൽ ജലനിരപ്പ് അത്രയും ഉയരുന്നത് വരെ കാത്തിരിക്കേണ്ടതില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ നദിയിലെ ജലനിരപ്പ് ഉയർത്തിയിരുന്നെങ്കിലും ഇപ്പോൾ അത് കുറയുന്നുണ്ട്. ഡാമിൽ നിന്നും വരുന്ന വെള്ളം ജലനിരപ്പ് കൂടുതൽ ഉയർത്താതെ തന്നെ കടലിലേക്ക് ഒഴുക്കുക എന്നതാണ് ആലോചിക്കുന്നത്.

ഇപ്പോൾ ഡാമിലെ ജലനിരപ്പ് 82.02 മീറ്റർ ആണ്(രാത്രി 8 മണി 12-08-2019) 1 ഇഞ്ച് ആയിരിക്കും ഡാമിന്റെ 4 ഷട്ടറുകളും ഉയർത്തുക

നെയ്യാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തുക. ന്യൂനമർദ്ദം കാര്യമായ പ്രശ്‌നങ്ങൾ ഉണ്ടാക്കില്ല എന്ന് പ്രതീക്ഷിക്കാം

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP