Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദേശീയപാത വികസനം: അനിശ്ചിതത്വം നീങ്ങി; 45 മീറ്റർ വീതിയിൽ വികസിപ്പിക്കും; കേന്ദ്രത്തിന്റെ അന്തിമ അനുമതി കിട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ദേശീയപാത വികസനം: അനിശ്ചിതത്വം നീങ്ങി; 45 മീറ്റർ വീതിയിൽ വികസിപ്പിക്കും; കേന്ദ്രത്തിന്റെ അന്തിമ അനുമതി കിട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട കേരളത്തിന്റെ നടപടികൾക്ക് കേന്ദ്രത്തിന്റെ അന്തിമ അനുമതി. ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ട തുകയുടെ 25 ശതമാനം സംസ്ഥാനം വഹിക്കും. 45 മീറ്റർ പാതയായി കേരളത്തിലെ ദേശീയപാത വികസിപ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ഉടൻ ആരംഭിക്കും.

കോഴിക്കോട് ബൈപ്പാസ് നിർമ്മാണം എത്രയും പെട്ടെന്ന് ആരംഭിക്കുമെന്നും ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി ഡൽഹിയിൽ പറഞ്ഞു.സംസ്ഥാനത്തെ ദേശീയപാതാ വികസനത്തിനുള്ള എല്ലാ തടസങ്ങളും നീക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.നടപടിക്രമങ്ങൾ ഉടൻ തുടങ്ങും. പാർലമെന്റ് സമ്മേളം കഴിഞ്ഞാലുടൻ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ സംസ്ഥാനത്തെത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. നടപടിക്രമങ്ങൾക്ക് ചർച്ചയിൽ അന്തിമരൂപം ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP