Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കൈവെട്ടു കേസ്: ആക്രമണത്തിന് പിന്നിൽ വൻ ഗൂഢാലോചന; പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് എൻഐഎ ഹൈക്കോടതിയിൽ

കൈവെട്ടു കേസ്: ആക്രമണത്തിന് പിന്നിൽ വൻ ഗൂഢാലോചന; പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് എൻഐഎ ഹൈക്കോടതിയിൽ

കൊച്ചി: തൊടുപുഴ ന്യൂമാൻസ് കോളേജ് അദ്ധ്യാപകന് പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് അപ്പീൽ കാലാവധിയിൽ ജാമ്യം നൽകരുതെന്ന് എൻഐഎ. പ്രതികൾക്ക് കൂടുതൽ ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് എൻഐഎ ഈ ആവശ്യം ഉന്നയിച്ചത്.

അദ്ധ്യാപകനെതിരായ ആക്രമണത്തിനു പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. പല പ്രതികളും വിദേശത്താണ്. ഇവർക്കായി ഇന്റർപോൾ വഴി റെഡ് കോർണർ നോട്ടീസ് പുറുപ്പെടുവിച്ചിട്ടുണ്ടെന്നും എൻ.ഐ.എ സത്യവാങ്മൂലത്തിൽ പറയുന്നു. 18 പ്രതികളെ വെറുതെ വിടുകയും 13 പേരെ പരമാവധി എട്ടു വർഷത്തെ തടവിന് മാത്രം ശിക്ഷിക്കുകയും ചെയ്ത വിചാരണ കോടതി വിധി ചോദ്യം ചെയ്താണ് എൻ.ഐ.എ അപ്പീൽ നൽകിയത്.

രണ്ടാം പ്രതി ജമാൽ, മൂന്നാം പ്രതി മുഹമ്മദ് ഷോബിൻ, അഞ്ചാം പ്രതി ഷംസുദ്ദീൻ, ആറാം പ്രതി ഷെമി എന്ന ഷാനവാസ്, ഏഴാം പ്രതി കെ.എ. പരീത്, എട്ടാം പ്രതി യൂനുസ് അലിയാർ, ഒമ്പതാം പ്രതി ജാഫർ, പന്ത്രണ്ടാം പ്രതി കെ.കെ. അലി, 27ാം പ്രതി ഷജീർ, 29ാം പ്രതി കെ.ഇ. കാസിം എന്നിവരുടെ ശിക്ഷ വർധിപ്പിക്കണമെന്ന് അപ്പീലിൽ ആവശ്യപ്പെടുന്നുണ്ട്. ഇവർ രാജ്യത്തെ നീതി നിർവഹണ സംവിധാനത്തെ വെല്ലുവിളിച്ച് നിയമം കൈയിലെടുക്കുകയായിരുന്നു. സ്‌ഫോടകവസ്തു കൈവശം െവച്ച കുറ്റത്തിനും തീവ്രവാദ പ്രവർത്തനക്കുറ്റത്തിനും പരമാവധി ശിക്ഷ നൽകണമെന്നാണ് ആവശ്യം.

24ാം പ്രതി അബ്ദുൾ ലത്തീഫ്, 34ാം പ്രതി അൻവർ സാദിഖ്, 36ാം പ്രതി റിയാസ് എന്നിവരെ നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമപ്രകാരമുള്ള കുറ്റത്തിനു കൂടി ശിക്ഷിക്കണമെന്ന് അപ്പീലിൽ ബോധിപ്പിക്കുന്നു. പ്രതികളെ ഒളിച്ചു താമസിപ്പിച്ചതിന്റെ േപരിൽ ഐ.പി.സി. പ്രകാരമുള്ള ശിക്ഷ മാത്രമേ ഇവർക്ക് കീഴ്‌ക്കോടതി വിധിച്ചുള്ളൂ. അത് പോരെന്ന് എൻ.ഐ.എ. പറയുന്നു.

പത്താം പ്രതി അഷറഫ്, പതിനൊന്നാം പ്രതി സിക്കന്തർ അലി, പതിനേഴാം പ്രതി കമറുദ്ദീൻ, പതിനെട്ടാം പ്രതി ഫഹദ്, 32ാം പ്രതി മനാഫ്, 37ാം പ്രതി പി.വി. നൗഷാദ് എന്നിവരെ വിട്ടയച്ചതിനെയും അപ്പീലിൽ ചോദ്യം ചെയ്യുന്നുണ്ട്. തീവ്രവാദ സംഘടനയായ പി.എഫ്.ഐ.യിൽ അംഗങ്ങളായ ഇവരും കുറ്റകൃത്യത്തിൽ പങ്കാളികളാണ്. അക്കാര്യം ശരിയായി വിലയിരുത്തുന്നതിൽ പ്രത്യേക കോടതിക്ക് വീഴ്ച പറ്റിയെന്നാണ് വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP