Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൈവെട്ടുക്കേസിൽ അപ്പീലുമായി ദേശീയ അന്വേഷണ ഏജൻസി; 18 പ്രതികളെ വെറുതെവിട്ടത് നിയമവിരുദ്ധമെന്നും എൻഐഎ

കൈവെട്ടുക്കേസിൽ അപ്പീലുമായി ദേശീയ അന്വേഷണ ഏജൻസി; 18 പ്രതികളെ വെറുതെവിട്ടത് നിയമവിരുദ്ധമെന്നും എൻഐഎ

കൊച്ചി: തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അദ്ധ്യാപകൻ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ ശിക്ഷാവിധിക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണക്കോടതി വിധി റദ്ദാക്കി പ്രതികൾക്കു പരമാവധി ശിക്ഷ നൽകണമെന്നാണ് അപ്പീലിലെ ആവശ്യം.

ചോദ്യപേപ്പർ വിവാദത്തെ തുടർന്നുണ്ടായ കൈവെട്ട് കേസിലെ 18 പ്രതികളെ വെറുതേവിട്ടതു നിയമവിരുദ്ധമാണ്. ഇവർക്കു ശിക്ഷ നൽകാൻ പര്യാപ്തമായ തെളിവുണ്ടായിരുന്നുവെന്നും എൻഐഎ സമർപ്പിച്ച അപ്പീലിൽ ചൂണ്ടിക്കാണിക്കുന്നു. കുറ്റക്കാരെന്നു കണ്ടെത്തിയ 10 പ്രതികൾക്കു എട്ടു വർഷം വീതം കഠിനതടവും പിഴയുമാണ് ശിക്ഷ വിധിച്ചത്. ഇവരെ സംരക്ഷിച്ച മൂന്നു പ്രതികൾക്കു രണ്ടു വർഷം വീതം കഠിനതടവും എൻഐഎ പ്രത്യേക കോടതി വിധിച്ചിരുന്നു.

വധശ്രമം, സംഘടിത ഭീകരപ്രവർത്തനം, ഗൂഢാലോചന, മതസ്പർധ വളർത്തൽ, സ്‌ഫോടകവസ്തു ദുരുപയോഗം, മാരകായുധങ്ങളുമായി സംഘംചേരൽ, അന്യായമായി തടഞ്ഞു മർദിക്കൽ തുടങ്ങി അതീവഗൗരവമുള്ള കുറ്റങ്ങൾ ചെയ്ത നാലു പ്രതികൾക്കു വിവിധ കുറ്റങ്ങളിലായി 46 വർഷത്തെ കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ എട്ടു വർഷത്തിൽ ഒതുങ്ങും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP