Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പന്തീരങ്കാവ് യു.എ.പി.എ കേസ്; താഹയുടെ ജാമ്യാപേക്ഷ തള്ളി കൊച്ചി എൻഐഎ കോടതി; പ്രതികളെ ചോദ്യംചെയ്തത് വഴി നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും താഹയ്ക്ക് ജാമ്യം അനുവദിക്കരുതെന്നും എൻ.ഐ.എ; ഇരുവരേയും കസ്റ്റഡിയിൽ വാങ്ങാനും എൻ.ഐ.എ നീക്കം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസിൽ പ്രതിയായ താഹയുടെ ജാമ്യാപേക്ഷ കൊച്ചി എൻഐഎ കോടതി തള്ളി. ജാമ്യം നൽകരുതെന്ന് എൻഐഎ ആവശ്യപ്പെട്ടിരുന്നു. കേസിൽ രണ്ടാം പ്രതിയാണ് താഹ ഫസൽ. മുഖ്യപ്രതിയായ അലൻ ജാമ്യാപേക്ഷ നൽകിയിരുന്നില്ല.

പ്രതികളെ ചോദ്യംചെയ്തത് വഴി നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും താഹയ്ക്ക് ജാമ്യം അനുവദിക്കരുതെന്നുമാണ് എൻഐഎ വിചാരണ കോടതിയിൽ ആവശ്യപ്പെട്ടത്. പ്രതികളിൽനിന്ന് പിടികൂടിയ പുസ്തകങ്ങൾ, ലഘുലേഖകൾ, മുദ്രാവാക്യം വിളിക്കുന്ന സിഡികൾ ഉൾപ്പെടെ വെള്ളിയാഴ്ച എൻഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇവയെല്ലാം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി താഹയുടെ ജാമ്യാപേക്ഷ തള്ളിയത്.

ഇരുവരെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് എൻഐഎയുടെ നീക്കം. കേസിലെ മറ്റൊരു പ്രതിയായ മലപ്പുറം സ്വദേശി ഉസ്മാനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇയാളെ പിടികൂടുന്നതിന്റെ ഭാഗമായിട്ടുകൂടിയാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാനുള്ള കസ്റ്റഡി അപേക്ഷ അന്വേഷണം സംഘം കോടതിയിൽ സമർപ്പിക്കാനൊരുങ്ങുന്നത്.

നേരത്തെ കേസ് സംസ്ഥാന പൊലീസിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. എന്നാൽ എൻഐഎ അന്വേഷണം തന്നെയാണ് കേസിൽ വേണ്ടതെന്ന നിലപാടിലാണ് കേന്ദ്രം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP