Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിങ്ങി പൊട്ടി വീട്ടമ്മമാരും സഹപാഠികളും; ദുഃഖം താങ്ങാനാകാതെ ബന്ധുക്കൾ; അവസാനമായി ഒന്നു കാണാൻ സെന്റ് മേരിസ് യാക്കോബായ പള്ളിയിലെത്തിയത് വൻ ജനാവലി; അന്യ സംസ്ഥാന തൊഴിലാളി ബിച്ചു മുള്ള കഴുത്തറുത്തുകൊന്ന നിമിഷയ്ക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

വിങ്ങി പൊട്ടി വീട്ടമ്മമാരും സഹപാഠികളും; ദുഃഖം താങ്ങാനാകാതെ ബന്ധുക്കൾ; അവസാനമായി ഒന്നു കാണാൻ സെന്റ് മേരിസ് യാക്കോബായ പള്ളിയിലെത്തിയത് വൻ ജനാവലി; അന്യ സംസ്ഥാന തൊഴിലാളി ബിച്ചു മുള്ള കഴുത്തറുത്തുകൊന്ന നിമിഷയ്ക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പെരുമ്പാവൂരിൽ അന്യ സംസ്ഥാന തൊഴിലാളി ബിച്ചു മുള്ള കൊലപ്പെടുത്തിയ വിദ്യാർത്ഥിനി നിമിഷയുടെ സംസ്‌കാരം നടത്തി. റിമാന്റിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താനാണ് തീരുമാനം. നാട്ടുകാരും ബന്ധുക്കളും സഹപാഠികളും അടങ്ങുന്ന വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് നിമിഷയുടെ സംസ്‌കാര ചടങ്ങുകൾ നടന്നത്. പലരും വിങ്ങിപൊട്ടുന്നുണ്ടായിരുന്നു. അപ്രതീക്ഷിതമായി തേടിയെത്തിയ ദുരന്തത്തിന്റെ നടുക്കം അവരെയൊന്നും വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല. പെരുമ്പാവൂർ മലയിടം തുരുത്ത് സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിയിലായിരുന്നു ചടങ്ങുകൾ. റിമാന്റിലായ പ്രതി ബിച്ചു മുള്ളയെ ഉടൻ കസ്റ്റഡിയിൽ വാങ്ങും, ഇതിനായി കോടതിയെ സമീപിച്ചിരിക്കുകയാണ്.

വീട്ടിലെ ചടങ്ങുകൾ പൂർത്തിയായശേഷം ഇവിടെയെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് തീരുമാനം. ഇയാൾ ജോലി ചെയ്തിരുന്ന പെരുമ്പാവൂരിലെ പ്ലൈവുഡ് സ്ഥാപനത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാരനല്ല ഇയാളെന്നൊണ് സ്ഥാപന അധികൃതർ പൊലീസിനോട് പറഞ്ഞിരുന്നതെങ്കിലും ഇയാൾ ഇവിടെ ജോലി ചെയ്തിരുന്നതിന്റെ തെളിവുകൾ കിട്ടിയിട്ടുണ്ട്. പ്രതിയുടെ പശ്ചാലത്തലമോ യഥാർഥ വിലാസമോ പോലും കൃത്യമായി സ്ഥാപനത്തിന്റെ കൈവശം ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായി. ഇപ്പോഴത്തെ നിലയിൽ ഒരു മാസത്തിനകം തന്നെ കുറ്റപത്രം സമർപ്പിക്കാനാകുമെന്നാണ് അന്വേഷണസംഘം അറിയിച്ചിരിക്കുന്നത്.

ഇന്നലെ രാവിലെയാണ് വീട്ടിലെ മോഷണ ശ്രമം തടയുന്നതിനിടയിൽ നിമിഷ ബിച്ചു മുള്ളയുടെ കൊലക്കത്തിക്ക് ഇരയായത്.വാഴക്കുളം എംഇഎസ് കോളെജിലെ ഡിഗ്രി വിദ്യാർത്ഥിനിയാണ് നിമിഷ .മാല പൊട്ടിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകമെന്ന് പ്രതി പൊലീസിന് മൊഴി നൽകി. കൃത്യം നടക്കുന്ന സമയം ബിച്ചു മദ്യലഹരിയിൽ ആയിരുന്നു. പെൺകുട്ടിയുടെ നിലവിളികേട്ടെത്തിയവർ ഓടിരക്ഷപെടാൻ ശ്രമിച്ച ബിച്ചുവിനെയാണ് കാണുന്നത്. വീടിന് സമീപം ജോലി ചെയ്യുകയായിരുന്ന ലോഡിങ് തൊഴിലാളികളാണ് നിമിഷയെ ആശുപത്രിയിൽ എത്തിച്ചത്.

മോഷണത്തിന് വേണ്ടിയാണ് ബിച്ചു വീട്ടിലേക്ക് അക്രമിച്ച് കയറിയത്. നിമിഷയുടെ വല്യമ്മച്ചിയുടെ മാല മോഷ്ടിക്കാനായിരുന്നു ശ്രമം. ഇത് നടക്കുകയും ചെയ്തു. മാലയുമായി ഓടുന്ന ബിജുവിനെ നിമിഷ തടഞ്ഞു. ഇതിനിടെ നിമിഷയ്ക്ക് കുത്തേറ്റു. പരിക്കുമായി വീടിന് മുന്നിലെത്തിയ യുവതി അപ്പോഴും നിലവിളിച്ചു. ഈ നിലവളി കേട്ടാണ് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന അച്ഛന്റെ സഹോദരൻ ഓടിയെത്തിയത്. അപ്പോഴേക്കും അക്രമകാരിയായ ബിച്ചു യുവതിയെ വീണ്ടും ആക്രമിക്കാൻ മുതിർന്നു. ഇത് തടയാൻ വലിയച്ഛൻ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിനും കുത്തേറ്റു. അയൽവാസികളും ഓടിയെത്തി. എന്നാൽ യുവതിയെ രക്ഷിക്കാൻ ശ്രമിച്ചവരെ എല്ലാം കുത്തി മലർത്താനായിരുന്നു ബിച്ചുവിന്റെ ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP