Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കോട് നിന്നും കാണാതായ ഒൻപത് വയസുകാരന്റേതു കൊലപാതകം; കുട്ടിയുടെ പിതാവിന്റെ സഹോദരനെ പൊലീസ് പിടികൂടിയെന്ന് സൂചന

കോഴിക്കോട് നിന്നും കാണാതായ ഒൻപത് വയസുകാരന്റേതു കൊലപാതകം; കുട്ടിയുടെ പിതാവിന്റെ സഹോദരനെ പൊലീസ് പിടികൂടിയെന്ന് സൂചന

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: മലപ്പുറം മേലാറ്റൂർ എടയാറ്റൂരിൽ നിന്നും കാണാതായ ഒമ്പതുവയസുകാരന്റേതുകൊലപാതകമാണെന്ന് സൂചന. പ്രളയ സമയത്ത് കുട്ടിയെ കൊലപ്പെടുത്തി കടലുണ്ടിപ്പുഴയിൽ തള്ളുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവിന്റെ സഹോദരനെ പൊലീസ് പിടികൂടിയതായാണ് സൂചന.രണ്ടാഴ്ച മുമ്പാണ് കൊലപാതകം നടക്കുന്നത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിലപേശലിനെന്ന് തെറ്റിദ്ധരിപ്പിച്ച് കുട്ടിയെ പിതാവിന്റെ സഹോദരൻ ആനക്കയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.

ഇതിന് പിന്നാലെ കുട്ടിയെ കാണാനില്ലെന്ന തരത്തിൽ മാധ്യമങ്ങളിൽ വാർത്ത വന്നതോടെ ഇയാൾ കുട്ടിയെ കൊന്ന് പുഴയിൽ തള്ളുകയായിരുന്നു. പിന്നാലെ നടത്തിയ തിരച്ചിലിൽ കടലുണ്ടിപ്പുഴയുടെ തീരത്ത് നിന്നും കുട്ടിയുടെ ബാഗും വസ്ത്രങ്ങളും കണ്ടെത്തി. എന്നാൽ വീണ്ടും ജലനിരപ്പുയർന്നതോടെ തിരച്ചിൽ അവസാനിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP