Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പനി പൂർണമായും മാറിയിട്ടില്ല; ഭക്ഷണം കഴിക്കുന്നുണ്ട്; ഐസൊലേഷനിൽ തന്നെയാണ് രോഗി; സംസാരിക്കാനും ആൾക്കാരെ തിരിച്ചറിയാനും സാധിക്കുന്നുണ്ട്; പനി തുടരുന്നത് ആശങ്കയും; നിപ ബാധിച്ച വിദ്യാർത്ഥിയുടെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതിയെന്ന് ഡോക്ടർമാർ; തിരുവനന്തപുരത്ത് പനി ബാധിച്ച രണ്ട് പേർ നിരീക്ഷണത്തിൽ

പനി പൂർണമായും മാറിയിട്ടില്ല; ഭക്ഷണം കഴിക്കുന്നുണ്ട്; ഐസൊലേഷനിൽ തന്നെയാണ് രോഗി; സംസാരിക്കാനും ആൾക്കാരെ തിരിച്ചറിയാനും സാധിക്കുന്നുണ്ട്; പനി തുടരുന്നത് ആശങ്കയും; നിപ ബാധിച്ച വിദ്യാർത്ഥിയുടെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതിയെന്ന് ഡോക്ടർമാർ; തിരുവനന്തപുരത്ത് പനി ബാധിച്ച രണ്ട് പേർ നിരീക്ഷണത്തിൽ

കൊച്ചി: നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയെന്ന് ഡോക്ടർ അനുരൂപ് ബാലഗോപാൽ പറഞ്ഞു. രാജ്യത്തെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ പനി അടക്കമുള്ള ലക്ഷണങ്ങളുമായി ചികിത്സ തേടിയെത്തിയ രണ്ടു പേർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ ആണുള്ളത്. കൊച്ചിയിൽ നിന്നെത്തിയ രണ്ടു പേരാണ് ചികിത്സയിലുള്ളത്. കൊച്ചിയിൽ ഒരാൾക്ക് നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ രണ്ടു പേരെയും നിരീക്ഷണത്തിനായി ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.

കൊച്ചിയിൽ നിപ സ്ഥിരീകരിച്ച വിദ്യാർത്ഥിയുടെ പനി പൂർണമായും മാറിയിട്ടില്ല. നേരിയ തോതിൽ പനി ഇപ്പോഴുമുണ്ട്. ഭക്ഷണം കഴിക്കുന്നുണ്ട്. ഐസൊലേഷനിൽ തന്നെയാണ് രോഗി ഇപ്പോഴുള്ളത്. സംസാരിക്കാനും ആൾക്കാരെ തിരിച്ചറിയാനും സാധിക്കുന്നുണ്ട്. പനി തുടരുന്നതാണ് അൽപമെങ്കിലും ആശങ്കയുണർത്തുന്നത്. ക്ഷീണം കുറവുണ്ടെന്നും ഡോക്ടർ അനുരൂപ് പറഞ്ഞു.

പനി, ബോധാവസ്ഥയിലുള്ള വ്യത്യാസങ്ങൾ, ശ്വാസതടസ്സം, നേരിയ സ്ട്രോക്ക് തുടങ്ങിയ ലക്ഷണങ്ങളോടെയാണ് വിദ്യാർത്ഥിയെ കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിച്ചത്. ഏഴ് പേരാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ പനി ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ളത്. ഇതിൽ ആറ് പേർക്ക് നിപ വൈറസ് ബാധയില്ലെന്ന പരിശോധനഫലം രാവിലെ പുറത്തുവന്നിരുന്നു.

അതിനിടെ യുവാവുമായി നേരിട്ടു സമ്പർക്കം പുലർത്തിയ ആറു പേർക്കും നിപ വൈറസ് ബാധിയില്ലെന്ന് സ്ഥിരീകരിച്ചു. പൂനയിലേ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റിയൂുട്ടിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് ആറു പേർക്കും രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇവർക്ക് നിപ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചുവെങ്കിലും നിലവിൽ ഇവർ കളമശേരിയിലെ കൊച്ചി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ തന്നെ തുടുരും. മെഡിക്കൽ സംഘം വിശദമായി പരിശോധന നടത്തിയശേഷം കുഴപ്പമില്ലെന്നു കണ്ടാൽ ഇവരെ ഐസൊലേഷൻ വാർഡിൽ നിന്നും ഒബസർവേഷൻ വാർഡിലേക്ക് മാറ്റും അതിനു ശേഷം പൂർണമായി സുഖം പ്രാപിച്ചതിനു ശേഷം മാത്രമെ ഇവരെ ഡിസ്ചാർജു ചെയ്യുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി.

നിപ ബാധിച്ച യുവാവിനെ പരിചരിച്ച് നേഴ്സുമാർ,സഹപാഠികൾ എന്നിവരടക്കമുള്ളവരെയാണ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. ഇവർക്ക് പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതോടെ നിപ സംശയിച്ചായിരുന്നു ഇവരെ മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.തുടർന്ന് ഇവരുടെ രക്തമടക്കമുള്ളവയുടെ സാമ്പിളുകൾ ആലപ്പുഴ,പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്ക് സ്ഥിരീകരണത്തിനായി അയക്കുകയായിരുന്നു. ആറു പേരുടെയും പരിശോധന ഫലം നെഗറ്റീവാണെന്ന് വ്യക്തമായ സാഹചര്യത്തിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും എങ്കിലും ജാഗ്രതയും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമായി തന്നെ തുടരുമെന്നു മന്ത്രി കെ കെ ഷൈലജ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP