Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നിപ; ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് തള്ളി അന്താരാഷ്ട്ര ഗവേഷണ റിപ്പോർട്ട്; സംസ്ഥാനത്ത് നിപ വൈറസ് ബാധിച്ച് മരിച്ചത് 21 പേർ; നിപ ബാധിച്ച് മരിക്കുന്ന കേരളത്തിലെ ആദ്യ ആരോഗ്യവകുപ്പ് സ്റ്റാഫ് ലിനിയല്ലെന്നും കോഴിക്കോട് മെഡിക്കൽ കോളജിലെ റേഡിയോളജി അസിസ്റ്റന്റെന്നും റിപ്പോർട്ട്

നിപ; ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് തള്ളി അന്താരാഷ്ട്ര ഗവേഷണ റിപ്പോർട്ട്; സംസ്ഥാനത്ത് നിപ വൈറസ് ബാധിച്ച് മരിച്ചത് 21 പേർ; നിപ ബാധിച്ച് മരിക്കുന്ന കേരളത്തിലെ ആദ്യ ആരോഗ്യവകുപ്പ് സ്റ്റാഫ് ലിനിയല്ലെന്നും കോഴിക്കോട് മെഡിക്കൽ കോളജിലെ റേഡിയോളജി അസിസ്റ്റന്റെന്നും റിപ്പോർട്ട്

കോഴിക്കോട്: കേരളത്തിൽ നിപ ബാധിച്ച് മരിച്ചത് 21 പേർ. നിപ ബാധിച്ച് ആദ്യം മരിച്ച ആരോഗ്യ വകുപ്പ് സ്റ്റാഫ് സിസ്റ്റർ ലിനിയല്ലെന്നും കോഴിക്കോട് മെഡിക്കൽ കോളേജിലെ റേഡിയോളജി അസിസ്റ്റന്റ് ആണൈന്നും അന്താരാഷ്ട്ര ഗവേഷണ റിപ്പോർട്ട്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിനെ തള്ളിയാണ് അന്താരാഷ്ട്ര റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.

ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം 19 പേർക്കാണ് നിപ രോഗബാധയുണ്ടായത്. ഇതിൽ 17 പേർ മരിക്കുകയും രണ്ട് പേർ രക്ഷപ്പെടുകയും ചെയ്തു എന്നായിരുന്നു സംസ്ഥാന ആരോഗ്യ വകുപ്പ് റിപ്പോർട്ട്. എന്നാൽ ഇതിനെ തള്ളി നിപയിൽ 21 പേർ മരിച്ചെന്നാണ് അന്താരാഷ്ട്ര റിപ്പോർട്ട്. ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്ന ഗവേഷണ പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മൊത്തം 23 പേർക്കാണ് നിപ രോഗബാധയുണ്ടായത്. ഇതിൽ 21 പേർ മരിച്ചു.

ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് അനുസരിച്ച് മെയ് അഞ്ചിന് മരിച്ച സാബിത് ആണ് കേരളത്തിലെ ആദ്യ നിപ രോഗി. സാബിത്തിന്റെ സഹോദരൻ സാലിഹ് ആണ് രണ്ടാമത്തെ രോഗി. സാലിഹാണ് രോഗം തിരിച്ചറിയപ്പെടുന്ന ആദ്യരോഗിയെന്നാണ് ആരോഗ്യവകുപ്പിന്റെ അവകാശ വാദം. മെയ് 18നാണ് സാലിഹ് മരിക്കുന്നത്.

ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ, ദി ജേർണൽ ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസ് എന്നിവയിൽ പ്രസിദ്ധീകരിക്കപ്പെട്ട രണ്ട് ഗവേഷണ പഠന റിപ്പോർട്ടുകളിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഒക്ടോബർ 26, നവംബർ ഒമ്പത് എന്നീ രണ്ട് ദിവസങ്ങളിലാണ് പഠന റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കപ്പെട്ടത്.

നിപ ബാധിച്ച് മരിച്ച ആദ്യ ആരോഗയ പ്രവർത്തക സിസ്റ്റർ ലിനിയല്ല. മെയ് 19ന് മരിച്ച കോഴിക്കോട് മെഡിക്കൽ കോളജിലെ റേഡിയോളജി അസിസ്റ്റന്റാണ് നിപ ബാധിച്ച് മരിക്കുന്ന കേരളത്തിലെ ആദ്യ ആരോഗ്യവകുപ്പ് സ്റ്റാഫ്. മെയ് 20നാണ് ലിനി മരിക്കുന്നത്. രോഗം തിരിച്ചറിയപ്പെടുന്നതിന് മുമ്പ് കോഴിക്കോട് മെഡിക്കൽ കോളജ്. പേരാമ്പ്ര താലൂക്ക് ആശുപത്രി, ബാലുശ്ശേരി സർക്കാർ ആശുപത്രി എന്നിവിടങ്ങളിലായി മൊത്തം അഞ്ചുപേർ മരിച്ചിട്ടുണ്ട്. ആറാമത്തെ രോഗിയായ സാലിഹിൽ എത്തിയപ്പോൾ മാത്രമാണ് രോഗം തിരിച്ചറിയപ്പെടുന്നതെന്നും ഗവേഷണ റിപ്പോർട്ടിൽ പറയുന്നു.

അഡീഷണൽ ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പിന്റെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥനുമായ രാജീവ് സദാനന്ദൻ, വൈറോളജി ശാസ്ത്രജ്ഞനായ അരുൺകുമാർ, അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ കൈല ലാസേഴ്‌സൺ, കാതറിൻ, കേന്ദ്ര ആരോഗ്യവകുപ്പ്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, പൂണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ചെന്നൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ, കോഴിക്കോട് മെഡിക്കൽ കോളജ് തുടങ്ങീ പതിനഞ്ചോളം പ്രമുഖ സ്ഥാപനങ്ങളിലെ വിദഗ്ദ്ധർ ചേർന്ന് തയ്യാറാക്കിയതാണ് ഗവേഷണ പഠന റിപ്പോർട്ടുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP