Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നിപാ വൈറസ് ;ഹോമിയോ മരുന്ന് വിതരണത്തിന്റെ സർക്കുലർ വിവാദമായി; ഹോമിയോ വകുപ്പ് ഇറക്കിയ സർക്കുലർ അടിമുടി അവ്യക്തം;നിപ്പ വൈറസിനു പ്രതിരോധമരുന്നുണ്ടെന്നു സർക്കുലറിൽ ഇല്ല  

നിപാ വൈറസ് ;ഹോമിയോ മരുന്ന് വിതരണത്തിന്റെ സർക്കുലർ വിവാദമായി; ഹോമിയോ വകുപ്പ് ഇറക്കിയ സർക്കുലർ അടിമുടി അവ്യക്തം;നിപ്പ വൈറസിനു പ്രതിരോധമരുന്നുണ്ടെന്നു സർക്കുലറിൽ ഇല്ല   

തിരുവനന്തപുരം: നിപ്പ വൈറസ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്നു വിതരണത്തിന്റെ കാര്യത്തിൽ എങ്ങും തൊടാത്ത രീതിയിൽ അവ്യക്തമായി നിർദ്ദേശം നൽകി ഹോമിയോപ്പതി ഡയറക്ടർ ഇറക്കിയ സർക്കുലർ വിവാദമായി. സർക്കുലർ അടിമുടി അവ്യക്തം.

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 'ഇപ്പോൾ നിലവിലുള്ള പനി'ക്കെതിരെ ഹോമിയോ പ്രതിരോധ ഔഷധം, സ്ഥാപനങ്ങൾ വഴി ആവശ്യക്കാർക്കു നൽകാവുന്നതാണെന്നു സർക്കുലറിൽ പറയുന്നു. 25ന് ഇറക്കിയ സർക്കുലറിൽ നിപ്പ വൈറസ് ബാധയെക്കുറിച്ച് ഒന്നുമില്ല.

പനിക്കു ചികിത്സിക്കുന്നതിനു നൽകുന്ന മരുന്നുകളാണു സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്നത്. നിപ്പ വൈറസിനു പ്രതിരോധമരുന്നുണ്ടെന്നു സർക്കുലറിൽ പറയുന്നില്ല. നിലവിലുള്ള പനി എന്നുപറയുമ്പോൾ അതു വൈറൽ പനിയാണോ, ചിക്കുൻഗുനിയയാണോ, ഡെങ്കിപ്പനിയാണോയെന്നും വ്യക്തതയില്ല.

ജനങ്ങളിൽ ഭീതി ഉളവാക്കുന്ന വിധത്തിലുള്ള പരസ്യങ്ങളോ ആൾക്കൂട്ടമോ ഉണ്ടാകുന്ന തരത്തിൽ ക്യമ്പുകളിലൂടെ പ്രതിരോധ മരുന്നു വിതരണം ചെയ്യാൻ പാടില്ലെന്നും സർക്കുലറിലുണ്ട്. നിപ്പ വൈറസിനു പരീക്ഷിച്ചു തെളിഞ്ഞ പ്രതിരോധ മരുന്നുകളൊന്നും ഹോമിയോയിൽ ഇല്ലെന്നു വിദഗ്ദ്ധർ പറയുന്നു. എങ്കിലും പ്രതിരോധ മരുന്നു വിതരണം തുടങ്ങണമെന്ന് ഒരു വിഭാഗം ഡോക്ടർമാർ സമ്മർദം ചെലുത്തി വരികയാണ്.

ഈ സാഹചര്യത്തിലാണു നിപ്പ വൈറസിനുള്ള പ്രതിരോധ മരുന്ന് എന്നു പറയാതെ എങ്ങും തൊടാത്ത സർക്കുലർ ഇറക്കിയതെന്നു കരുതുന്നു.ജനങ്ങളുടെ ഭീതി മുതലെടുത്തു സ്വകാര്യ ഡോക്ടർമാർ പണം ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് പ്രതിരോധ മരുന്നു വിതരണം മാറുമെന്ന ആശങ്കയാണ് ഒരു വിഭാഗം ഡോക്ടർമാർക്കുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP