Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിപ്പാ വൈറസ്: പ്രതിരോധമരുന്നെന്ന പേരിൽ വ്യാജമരുന്ന് വിതരണം ചെയ്തു; കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം;വിതരണം ചെയ്തത് മണ്ണാശേരി ഹോമിയോ ആശുപത്രിയിലെ ജീവനക്കാർ;ആർക്കും അനുമതി നൽകിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പ്

നിപ്പാ വൈറസ്: പ്രതിരോധമരുന്നെന്ന പേരിൽ വ്യാജമരുന്ന് വിതരണം ചെയ്തു; കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം;വിതരണം ചെയ്തത് മണ്ണാശേരി ഹോമിയോ ആശുപത്രിയിലെ ജീവനക്കാർ;ആർക്കും അനുമതി നൽകിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പ്

കോഴിക്കോട് നിപ്പാ വൈറസ് ബാധയ്ക്കുള്ള പ്രതിരോധമരുന്നെന്ന പേരിൽ വ്യാജമരുന്ന് വിതരണം ചെയ്തതായി പരാതി. മണാശേരി ഹോമിയോ ആശുപത്രിയിൽ നിന്നാണ് മരുന്ന് വിതരണം ചെയ്തത്. മരുന്ന് കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നാണ് സംഭവം പുറത്തായത്.

കഴിഞ്ഞ ദിവസമാണ് ഡോക്ടറുടെ അസാന്നിധ്യത്തിൽ് മണാശ്ശേരിയിലെ ഹോമിയോ ആശുപത്രി ജീവനക്കാർ മരുന്ന് നൽകിയത്. നിപ്പയ്ക്ക് എതിരെയുള്ള പ്രതിരോധ മരുന്നായാണ് ഇതു വിതരണം ചെയ്തത്. മണാശ്ശേരിയിൽ അടുത്തിടെ നിപ്പാ ബാധിച്ച് ഒരാൾ മരിച്ചിരുന്നു. ഇതോടെയാണ് പ്രതിരോധ മരുന്നിനായി ജനങ്ങൾ ഹോമിയോ ആശുപത്രിയിൽ എത്തിയതും മരുന്നു വാങ്ങി കഴിച്ചത്.

ഈ മരുന്ന് കഴിച്ച മുപ്പതിലധികം പേർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. ഇത്തരത്തിൽ മരുന്ന് വിതരണം ചെയ്യാൻ അനുമതി നല്കിയിട്ടില്ലെന്ന് ഹോമിയോ ഡിഎംഒ അറിയിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP