Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തലസ്ഥാനവാസികൾക്ക് ആശങ്ക വേണ്ട; പൂജപ്പുരയിലെത്തിയ മലപ്പുറം സ്വദേശിക്ക് നിപ്പ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരണം

തലസ്ഥാനവാസികൾക്ക് ആശങ്ക വേണ്ട; പൂജപ്പുരയിലെത്തിയ മലപ്പുറം സ്വദേശിക്ക് നിപ്പ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൂജപ്പുരയിൽ താമസിക്കുന്ന മലപ്പുറം സ്വദേശിക്ക് ആശങ്കപ്പെട്ടത് പോലെ നിപ്പാ വൈറസില്ലെന്ന് കണ്ടെത്തി. മെഡിക്കൽ കോളേജിലാണ് ഇയാളെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്നത്. ഇയാൾ നാട്ടിൽ പോയി വന്ന ശേഷം പനിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഇതേത്തുടർന്ന് യുവാവ് മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നു. മലപ്പുറത്ത് നിപ്പ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇത്. എന്നാൽ രക്തസാമ്പിളും മറ്റ് സ്രവങ്ങളും പരിശോധിച്ചതിൽ നിന്നും ഇയാൾ വൈറസ് ബാധിതനല്ല എന്നു സ്ഥിരീകരിച്ചു.

സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കടുത്ത തലവേദനയും പനിയുമായി മെഡിക്കൽ കോളേജിൽ എത്തുന്ന എല്ലാ രോഗികളുടെയും രക്ത സാമ്പിളുകളും മറ്റ് സ്രവങ്ങളുടെ സാമ്പിളുകളും വിദഗ്ധ പരിശോധനയ്ക്കായി ബയോളജിക്കൽ ലാബുകളിലേക്ക് അയയ്ക്കുന്നുണ്ട്.
നിപ്പ വൈറസ് മറ്റു ജില്ലകളിലേക്കും പടർന്നിട്ടില്ല എന്ന് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണിത്.
നിപ്പ വൈറസ്‌

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP