Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിപ്പാ വൈറസ്: പനി ബാധിച്ച കെഎസ്ആർടിസി ഡ്രൈവർ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ; മുൻകരുതൽ കോഴിക്കോട് ജോലി നോക്കിയത് കണക്കിലെടുത്ത്

നിപ്പാ വൈറസ്:  പനി ബാധിച്ച കെഎസ്ആർടിസി ഡ്രൈവർ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ; മുൻകരുതൽ കോഴിക്കോട് ജോലി നോക്കിയത് കണക്കിലെടുത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പനി ബാധിച്ച് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയ കെഎസ്ആർടിസി ഡ്രൈവറായ കാട്ടാക്കട സ്വദേശി മോഹനനെ സംശയത്തിന്റെ പേരിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കയച്ചു. നിപ്പ വൈറസിന് വേണ്ട മുൻകരുതൽ എടുക്കുകയും രോഗിക്കു പ്രഥമ ചികിത്സ നൽകുകയും ചെയ്തു. ആംബുലൻസിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കെത്തിച്ചത്. വിവരം ഡിഎംഒ ഉൾപ്പടെയുള്ളവരെ ധരിപ്പിച്ചു. മെഡിക്കൽ കോളേജിൽ നിപ്പ രോഗിയ പരിചരിക്കുമ്പോൾ വേണ്ട മുൻകരുതൽ എടുക്കണം എന്ന് നിർദേശവും നൽകിയിട്ടുണ്ട്.

കാസർകോട് ഡിപ്പോയിൽ ജോലി നോക്കിയിരുന്ന മോഹനൻ തിരികെ രണ്ടാം തീയതിയോടെ വീണ്ടും ജില്ലയിലെ പ്രാദേശിക ഡിപ്പോയിൽ മാറ്റം ആയി എത്തിയിരുന്നു. ശേഷം ഇന്നലെ പനിയെ തുടർന്ന് സർക്കാർ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തി. പരിശോധനയ്ക്കിടെ കഴിഞ്ഞ ദിവസം വരെ കാസർകോട് ആയിരുന്നു ജോലിയെന്നും കോഴിക്കോട് റൂട്ട് ആണ് ഷെഡ്യൂൾ ചെയ്തിരുന്നത് എന്നും ഡ്രൈവർ പറഞ്ഞു. രോഗിയുമായി നേരിട്ട് സമ്പർക്കം ഉണ്ടായില്ല എങ്കിലും കോഴിക്കോട് പ്രദേശത്ത് ജോലി ചെയ്തിരുന്നതിനാൽ ആവശ്യമായ മുൻകരുതൽ നല്ലതാണെന്ന് എന്ന തീരുമാനത്തിൽ ആശുപത്രി ഡോക്ടർ, നഴ്സ് മറ്റു ജീവനക്കാർ ഉൾപ്പടെ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കി. തുടർന്ന് മാസ്‌ക് ഉൾപ്പടെ ധരിച്ച ശേഷം രോഗിക്ക് പ്രാഥമിക പരിചരണം നൽകി. ഇദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്ക് അയക്കാൻ നിർദേശിക്കുകയായിരുന്നു .

അതെ സമയം നിപ്പ വൈസ് ബാധിച്ചതായി സ്ഥിരീകരണം ഇല്ല. കോഴിക്കോട് പ്രദേശത്ത് ജോലി നോക്കിയിരുന്നതുകൊണ്ടുള്ള മുൻകരുതൽ നടപടി ആണ് സ്വീകരിച്ചത്. ആ നിലയ്ക്കാണ് കൂടുതൽ പരിശോധനയ്ക്കായി മെഡിക്കൽ കോളെജിലേക്ക് അയച്ചത് എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP