Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോകത്തെ ഏറ്റവും കരുത്തരായ 100 വനിതകളിൽ നിർമലാ സീതാരാമനും; പോബ്‌സ് പട്ടികയിൽ നിർമല ഇടംപിടിച്ചത് 34-ാം സ്ഥാനക്കാരിയായി: തുടർച്ചയായി ഒൻപതാം വർഷവും ഒന്നാം സ്ഥാനം സ്വന്തമാക്കി ആഞ്ജലാ മെർക്കൽ

ലോകത്തെ ഏറ്റവും കരുത്തരായ 100 വനിതകളിൽ നിർമലാ സീതാരാമനും; പോബ്‌സ് പട്ടികയിൽ നിർമല ഇടംപിടിച്ചത് 34-ാം സ്ഥാനക്കാരിയായി: തുടർച്ചയായി ഒൻപതാം വർഷവും ഒന്നാം സ്ഥാനം സ്വന്തമാക്കി ആഞ്ജലാ മെർക്കൽ

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: ലോകത്തെ ഏറ്റവും കരുത്തരായ 100 വനിതകളുടെ പട്ടികയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ഇടംപിടിച്ചു. ഫോബ്സ് തയാറാക്കിയ പട്ടികയിൽ 34-ാം സ്ഥാനക്കാരിയായാണ് നിർമല സ്ഥാനം പിടിച്ചത്. ജർമൻ ചാൻസലർ അംഗല മെർക്കലാണു തുടർച്ചയായ ഒൻപതാം വർഷവും ഒന്നാം സ്ഥാനത്ത്.

എച്ച്‌സിഎൽ കോർപറേഷൻ സിഇഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ റോഷ്‌നി നാടാർ മൽഹോത്ര 54ാം സ്ഥാനത്തും ബയോകോൺ സ്ഥാപക കിരൺ മജുംദാർ ഷാ 65ാം സ്ഥാനത്തുമാണ്. യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർദെ രണ്ടാം സ്ഥാനത്തും യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി മൂന്നാമതുമെത്തി. പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗിനാണ് 100-ാം സ്ഥാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP