Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുൽപ്പള്ളിയിൽ നിധിൻ പത്മന്റെ മരണത്തിലേക്കു നയിച്ചത് ചെറിയ വാക്കു തർക്കം; നാടൻ തോക്കുപയോഗിച്ചുള്ള വെടി ഇടതുനെഞ്ചിനേറ്റ നിധിൻ തൽക്ഷണം മരിച്ചു; വയറിന് വെടിയേറ്റ ബന്ധു കിഷോറിന്റെ നില ഗുരുതരം; പ്രതിയെന്നു സംശയിക്കുന്ന ചാർളി കാട്ടിലേക്കു കടന്നെന്നും സൂചന

പുൽപ്പള്ളിയിൽ നിധിൻ പത്മന്റെ മരണത്തിലേക്കു നയിച്ചത് ചെറിയ വാക്കു തർക്കം; നാടൻ തോക്കുപയോഗിച്ചുള്ള വെടി ഇടതുനെഞ്ചിനേറ്റ നിധിൻ തൽക്ഷണം മരിച്ചു; വയറിന് വെടിയേറ്റ ബന്ധു കിഷോറിന്റെ നില ഗുരുതരം; പ്രതിയെന്നു സംശയിക്കുന്ന ചാർളി കാട്ടിലേക്കു കടന്നെന്നും സൂചന

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: പുൽപള്ളി കാപ്പിസെറ്റിൽ വാക്കുതർക്കത്തിനിടെ വെടിയേറ്റ രണ്ടുപേരിൽ ഒരാൾ മരിച്ചു. കാപ്പിസെറ്റ് കാട്ടുമാക്കേൽ നിധിൻ പത്മനാണ് മരിച്ചത്. ഇയാളുടെ ബന്ധു കിഷോറിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പുളിക്കൽ ചാർളി എന്നയാളാണ് ഇവർക്കുനേരെ വെടിയുതിർത്തതെന്നാണ് വിവരം. ഇയാൾ കാട്ടിലേക്ക് ഓടി രക്ഷപെട്ടു. നാടൻ തോക്കുപയോഗിച്ചായിരുന്നു ആക്രമണം.

കന്നാരപുഴ പ്രദേശത്തെ വനാതിർത്തിയോടു ചേർന്ന ഗ്യാസ് ഗോഡൗണിനു സമീപത്ത് ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. വാക്കു തർക്ക്‌ത്തെ തുടർന്ന് ചാർളി നിധിനും കിഷോറിനും നേരെ വെടിവെക്കുകയായിരുന്നു. ഇടതു നെഞ്ചിന് വെടിയേറ്റ നിധിൻ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. കിഷോറിന് വയറിനാണ് വെടിയേറ്റത്.

സ്വകാര്യ  ബസിലും ടിപ്പറിലും മറ്റും ഡ്രൈവറായി ജോലി നോക്കുകയായിരുന്നു വർക്കി എന്നു വിളിക്കുന്ന 34 വയസ്സുള്ള നിധിൻ. ഇയാളുടെ പിതൃസഹോദരനാണ് കിഷോർ. കിഷോറിനെ ഗുരുതര പരിക്കുകളോടെ ആദ്യം മേപ്പാടി വിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP