Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്ത അതിഥി തൊഴിലാളിയെ തിരൂരിൽ നിന്ന് കണ്ടെത്തി; ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാക്കി; കൂടെയുള്ളവരോട് പറഞ്ഞത് നാട്ടിൽ പോയതായിരുന്നു എന്ന്; മലപ്പുറത്ത് നിന്ന് സമ്മേളനത്തിൽ പങ്കെടുത്ത ബാക്കിയുള്ളവർ ഡൽഹിയിൽ തന്നെ നിരീക്ഷണത്തിലെന്ന് ഡിഎംഒ

നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്ത അതിഥി തൊഴിലാളിയെ തിരൂരിൽ നിന്ന് കണ്ടെത്തി; ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാക്കി; കൂടെയുള്ളവരോട് പറഞ്ഞത് നാട്ടിൽ പോയതായിരുന്നു എന്ന്; മലപ്പുറത്ത് നിന്ന് സമ്മേളനത്തിൽ പങ്കെടുത്ത ബാക്കിയുള്ളവർ ഡൽഹിയിൽ തന്നെ നിരീക്ഷണത്തിലെന്ന് ഡിഎംഒ

ജാസിം മൊയ്ദീൻ

മലപ്പുറം: നിസാമുദ്ദീനിലെ തബ്ലീഗ് ഇ ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തയാളെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബാംഗാൾ സ്വദേശിയായ അതിഥി തൊഴിലാളിയെയാണ് നഗരസഭാ അധികൃതർ ഇടപെട്ട് ആശുപത്രിയിലാക്കിയത്. തിരൂർ ചെമ്പ്ര മില്ലുംപടിയിൽ താമസിക്കുന്ന മാർബിൾ, ടൈൽസ് തൊഴിലാളിയാണ് നിസാമുദ്ദീൻ സന്ദർശിച്ച് മാർച്ച് 18ന് തിരിച്ചെത്തിയത്. നാട്ടിൽ പോയതായിരുന്നു എന്നാണ് ഇയാൾ നേരത്തെ കൂടെ താമസിക്കുന്നവരോട് പറഞ്ഞത്.

പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു എന്ന കാര്യം വ്യക്തമായത്. നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്തിരുന്നെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യപ്രവർത്തകരും, പൊലീസും, തിരൂർ നഗരസഭാ അധികൃതരും ചേർന്ന് ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കൂടെ താമസിച്ചിരുന്നവർക്ക് ജാഗ്രതാ നിർദേശങ്ങൾ നൽകി. അതേ സമയം മലപ്പുറം ജില്ലയിൽ നിന്ന് നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്തവരാരും നാട്ടിലേക്ക് തിരിച്ചുവന്നിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു.

മലപ്പുറത്ത് നിന്നും നാലുപേരാണ് സമ്മേളനത്തിൽ പങ്കെടുത്തത്. ഇവരാരും നാട്ടിലേക്ക് തിരിച്ചുവന്നിട്ടില്ല. ഡൽഹിയിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയാണെന്നും ഡിഎംഒ അറിയിച്ചു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് മലപ്പുറം ജില്ലയിൽ 67 കേസുകൾ കൂടി ഇന്നലെ രജിസ്റ്റർ ചെയ്തു. ഇന്നലെ മാത്രം വിവിധ സ്റ്റേഷനുകളിലായി 83 പേരെ അറസ്റ്റു ചെയ്തതായും ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം അറിയിച്ചു.

നിർദേശങ്ങൾ ലംഘിച്ച് നിരത്തിലിറക്കിയ 31 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 372 ആയി. 518 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. കോവിഡ് വ്യാപനം തടയാൻ പ്രഖ്യാപിച്ച ആരോഗ്യ ജാഗ്രത ലംഘിച്ചതിനും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതിനും ഇന്നലെ 76 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഇത്തരത്തിൽ ഇതുവരെ 394 കേസുകൾ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP