Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി ഏത് പാതിരാത്രിയിലും സ്ത്രീകൾക്ക് ധൈര്യമായി പുറത്തിറങ്ങി നടക്കാം; രാത്രിയിൽ സഹായം ആവശ്യമുള്ള സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കുമായുള്ള 'നിഴൽ' പദ്ധതിക്ക് മികച്ച പ്രതികരണം: ആദ്യ ദിനത്തിൽ സഹായം അഭ്യർത്ഥിച്ചെത്തിയത് 11 കോളുകൾ: ഇനി സ്ത്രീകൾക്കൊപ്പം 'നിഴലാ'യി പൊലീസ്

ഇനി ഏത് പാതിരാത്രിയിലും സ്ത്രീകൾക്ക് ധൈര്യമായി പുറത്തിറങ്ങി നടക്കാം; രാത്രിയിൽ സഹായം ആവശ്യമുള്ള സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കുമായുള്ള 'നിഴൽ' പദ്ധതിക്ക് മികച്ച പ്രതികരണം: ആദ്യ ദിനത്തിൽ സഹായം അഭ്യർത്ഥിച്ചെത്തിയത് 11 കോളുകൾ: ഇനി സ്ത്രീകൾക്കൊപ്പം 'നിഴലാ'യി പൊലീസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇനി ഏത് പാതിരാത്രിയിലും സ്ത്രീകൾക്ക് ധൈര്യമായി പുറത്തിറങ്ങി നടക്കാം. അസമയത്ത് വഴിയിൽ ഒറ്റപ്പെട്ടുപോകുന്ന വനിതായാത്രക്കാർക്കും മുതിർന്ന പൗരന്മാർക്കും സഹായമെത്തിക്കുന്ന കേരളാ പൊലീസിന്റെ ' നിഴൽ' പദ്ധതിക്ക് മികച്ച പ്രകിരണം. രാത്രിയിൽ സഹായം തേടി പൊലീസ് ആസ്ഥാനത്തേക്കു സ്ത്രീകളുടെയും മുതിർന്ന പൗരന്മാരുടെയും ഫോൺ വിളികൾ എത്തി. ഡിസംബർ നാലിന് പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെ 11 പേരാണു സഹായം അഭ്യർത്ഥിച്ച് കമാൻഡ് സെന്ററിൽ ഈ നമ്പറിൽ ബന്ധപ്പെട്ടത്.

രാത്രിയിൽ സഹായം ആവശ്യമുള്ള സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കുമായി ഏർപ്പെടുത്തിയ ഈ സംവിധാനത്തിൽ കേരളത്തിൽ എവിടെ നിന്നും 112 എന്ന നമ്പറിലാണു ബന്ധപ്പെടേണ്ടത്. പദ്ധതി നടപ്പിലാക്കിയ നാലിനു രാത്രി 11 പേരാണു കമാൻഡ് സെന്ററിൽ ഈ നമ്പറിൽ ബന്ധപ്പെട്ടതെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. രാത്രി വഴിയിൽ ഒറ്റപ്പെട്ടു പോയ സ്ത്രീകളും വീട്ടിൽ തനിയെ കഴിയുകയായിരുന്ന മുതിർന്ന പൗരന്മാരുമാണു സഹായത്തിനായി വിളിച്ചത്. ഇവർക്കു വളരെപ്പെട്ടെന്നു പൊലീസ് സഹായം എത്തിച്ചു

ഫോൺ ചെയ്തവരിൽ എട്ടുപേരും സ്ത്രീകളായിരുന്നു. തൃശ്ശൂർ, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നാണ് സഹായാഭ്യർഥന എത്തിയത്. രാത്രിയിൽ വഴിയിൽ ഒറ്റപ്പെട്ടുപോയ സ്ത്രീകളും വീട്ടിൽ തനിയെ കഴിയുകയായിരുന്ന മുതിർന്ന പൗരന്മാരുമാണ് സഹായത്തിനായി വിളിച്ചത്. ഇവർക്ക് പെട്ടെന്നുതന്നെ പൊലീസ് സഹായം എത്തിക്കുകയും ചെയ്തു.

സംസ്ഥാനത്ത് എവിടെനിന്ന് സഹായമാവശ്യപ്പെട്ട് ഫോൺ വിളിച്ചാലും പൊലീസ് ആസ്ഥാനത്തെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കമാൻഡ് സെന്ററിൽ കിട്ടും. ഫോണിന്റെ പവർ ബട്ടൺ മൂന്നുതവണ അമർത്തിയാലും ഇവിടെ സന്ദേശം ലഭിക്കും. ഇങ്ങനെ കോൾ ലഭിക്കുന്നതോടെ പൊലീസ് തിരികെവിളിച്ച് വിവരമന്വേഷിക്കും. '112 ഇന്ത്യ' എന്ന മൊബൈൽ ആപ്പിലെ പാനിക് ബട്ടൺ അമർത്തിയാലും കമാൻഡ് സെന്ററിലേക്ക് സന്ദേശമെത്തും. സഹായം ആവശ്യപ്പെട്ടയാളുള്ള സ്ഥലം തിരിച്ചറിയാനും കഴിയും.

ഈ സംവിധാനത്തിലേയ്ക്ക് കേരളത്തിലെ എല്ലാ ജില്ലയിൽ നിന്നും ഏത് സമയവും ഫോൺ മുഖേന ബന്ധപ്പെടാവുന്നതാണ്. അസമയത്ത് വാഹനം കേടാവുകയും ടയർ പഞ്ചറാവുകയും ചെയ്യുന്നത് മൂലം വഴിയിൽ കുടുങ്ങുന്ന വനിതാ യാത്രക്കാർക്ക് ഈ പദ്ധതി വലിിയ സഹായമാകും. രാത്രി ഒറ്റയ്ക്ക് സഞ്ചരിക്കുന്ന വനിതകൾക്ക് പൊലീസ് സഹായം എത്തിക്കാനും ഈ സംവിധാനം വഴി സാധിക്കും. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും ഏത് ആവശ്യത്തിനും ഏത് സമയത്തും ഈ സൗകര്യം വിനിയോഗിക്കാവുന്നതാണ്. പൊതുജനങ്ങൾ ഈ സൗകര്യം പരമാവധി വിനിയോഗിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP