Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

ബാർ കോഴക്കേസിൽ മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കില്ല; സാക്ഷി മൊഴികൾ തമ്മിൽ പൊരുത്തമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് അംഗീകരിക്കുന്നുവെന്നും വിജിലൻസ് ഡയറക്ടർ

ബാർ കോഴക്കേസിൽ മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കില്ല; സാക്ഷി മൊഴികൾ തമ്മിൽ പൊരുത്തമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് അംഗീകരിക്കുന്നുവെന്നും വിജിലൻസ് ഡയറക്ടർ

തിരുവനന്തപുരം: ബാർ കോഴക്കേസിൽ മന്ത്രി കെ. ബാബുവിനെതിരെ കേസെടുക്കില്ല. വിജിലൻസ് ഡയറക്ടർ വിൻസൺ എം പോളിന്റേതാണ് തീരുമാനം.

ഇതു സംബന്ധിക്കുന്ന നിർദ്ദേശം വിജിലൻസ് ഡയറക്ടർ എറണാകുളം റെയ്ഞ്ച് എസ്‌പിക്കു കൈമാറി. ധനമന്ത്രി കെ.എം. മാണിക്കെതിരേ ബാർക്കോഴ ഉയർന്നു വന്ന സമയത്ത് ബാറുടമ ബിജു രമേശ് കോടതിയിൽ നൽകിയ രഹസ്യ മൊഴിയേ തുടർന്നാണു ബാബുവിനെതിരേ അന്വേഷണം നടത്തിയത്.

കേസിൽ സാക്ഷിമൊഴികൾ തമ്മിൽ പൊരുത്തമില്ലെന്നാണ് വിജിലൻസ് നൽകുന്ന വിശദീകരണം. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ അംഗീകരിച്ചു.

ബാർലൈസൻസ് ഫീസ് കുറയ്ക്കാൻ മന്ത്രി ബാബു പണം ആവശ്യപ്പെട്ടെന്നും, ഇതിനായി ബാർ ഉടമകൾ പലപ്പോഴായി പത്ത് കോടി രൂപ നൽകിയെന്നും ബാർ ഉടമ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലാണ് കേസിനാസ്പദമായത്. എന്നാൽ ഈ മൊഴിയും മറ്റ് സാക്ഷിമൊഴികളും പരസ്പര വിരുദ്ധമാണെന്നാണു അതിനാൽ ബാബുവിനെതിരെ കേസെടുക്കേണ്ടതില്ലെന്നുമാണ് വിജിലൻസ് തീരുമാനം.

ബാബുവിനെതിരായുള്ള ആരോപണത്തിൽ പ്രാഥമികാന്വേഷണം നടത്തിയിരുന്ന വിജിലൻസ് എസ്‌പി കെ എം ആന്റണി കഴിഞ്ഞ ദിവസമാണ് വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നത്.

ബാറുകളുടെ ലൈസൻസ് ഫീസ് കുറയ്ക്കുന്നതിനു ബാബുവിനു തങ്ങൾ 10 കോടി രൂപ കൈക്കൂലി നൽകിയെന്നാണു ബിജു രമേശ് ആരോപിച്ചത്. ബാബുവിനെതിരേ അന്വേഷണം നടത്തിയ എറണാകുളം വിജിലൻസ് എസ്‌പി സാക്ഷികളുടെ മൊഴികൾ പരസ്പര വിരുദ്ധമാണെന്നു കണ്‌ടെത്തി. സാഹചര്യ തെളിവുകളിലും വൈരുദ്ധ്യമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ബാബുവിനെതിരേ കേസ് രജിസ്റ്റർ ചെയ്യേണ്ടെന്നു അന്വേഷണ ഉദ്യോഗസ്ഥൻ ശിപാർശ ചെയ്യുകയായിരുന്നു. ഈ റിപ്പോർട്ടാണു വിജിലൻസ് ഡയറക്ടർ അംഗീകരിച്ചിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP