Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരും കാതടപ്പിക്കുന്ന ശബ്ദമുണ്ടാക്കല്ലേ; ഇന്ന് നോ ഹോൺ ഡേ

ആരും കാതടപ്പിക്കുന്ന ശബ്ദമുണ്ടാക്കല്ലേ; ഇന്ന് നോ ഹോൺ ഡേ

തിരുവനന്തപുരം: ശബ്ദമലിനീകരണം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തു മോട്ടോർ വാഹനവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്നു ഹോൺ മുഴക്കാത്ത ദിനമായി (നോ ഹോൺ ഡേ) ആചരിക്കും. ദിനാചരണം വൈകിട്ട് ആറിനു വിജെടി ഹാളിൽ മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വാഹനയാത്രക്കാർക്കു ലഘുലേഖകളും നോട്ടിസുകളും വിതരണം ചെയ്യും. കെഎസ്ആർടിസിയും ഇന്നു 'നോ ഹോൺ ഡേ' ആചരിക്കും.

മോട്ടോർവാഹന നിയമപ്രകാരം 90 മുതൽ 112 ഡെസിബെൽ വരെ ശബ്ദം പുറപ്പെടുവിക്കുന്ന ഇലക്ട്രിക് ഹോണുകൾ മാത്രമേ വാഹനങ്ങളിൽ ഉപയോഗിക്കാൻ പാടുള്ളൂ. എന്നാൽ സർക്കാർ വാഹനങ്ങളിൽ ഉൾപ്പെടെ 110 ഡെസിബലിനു മുകളിലുള്ള ഹോണുകൾ ഉപയോഗിക്കുന്നുണ്ട്. അതിനിടെ, ഹോണിന്റെ ശബ്ദതീവ്രത അളക്കുന്നതിനുള്ള ഡെസിബൽ മീറ്റർ ഘടിപ്പിച്ച എൻഫോഴ്‌സ്‌മെന്റ് വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കുമെന്നു ട്രാസ്‌പോർട്ട് കമ്മിഷണർ കെ.പത്മകുമാർ അറിയിച്ചു. നിരോധിച്ച എയർഹോൺ ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP