Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പഠിക്കുന്ന കുട്ടികളെ ബുദ്ധമുട്ടിക്കില്ല; ക്രിക്കറ്റ് പ്രേമികൾക്ക് അലോസരമുണ്ടാക്കില്ല; ഈ മാസം 15 വരെ ലോഡ്‌ഷെഡ്ഡിങ് അടക്കമുള്ള വൈദ്യുതി നിയന്ത്രണമുണ്ടാകില്ല; പ്രതിസന്ധിക്ക് കാരണം ഇടമൺ-കൊച്ചി ലൈനിൽ മുടങ്ങി കിടക്കുന്ന ടവർ നിർമ്മാണമാണെന്ന് കെഎസ്ഇബി

പഠിക്കുന്ന കുട്ടികളെ ബുദ്ധമുട്ടിക്കില്ല; ക്രിക്കറ്റ് പ്രേമികൾക്ക് അലോസരമുണ്ടാക്കില്ല; ഈ മാസം 15 വരെ ലോഡ്‌ഷെഡ്ഡിങ് അടക്കമുള്ള വൈദ്യുതി നിയന്ത്രണമുണ്ടാകില്ല; പ്രതിസന്ധിക്ക് കാരണം ഇടമൺ-കൊച്ചി ലൈനിൽ മുടങ്ങി കിടക്കുന്ന ടവർ നിർമ്മാണമാണെന്ന് കെഎസ്ഇബി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 15 വരെ വൈദ്യുതി നിയന്ത്രണമുണ്ടാകില്ല. ലോഡ് ഷെഡ്ഡിങ് അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നകാര്യം ആലോചിക്കാൻ ചേർന്ന അവലോകന യോഗത്തിനുശേഷം കെഎസ്ഇബി ചെയർമാൻ എൻ.എസ്‌പിള്ളയാണ് ഇക്കാര്യമറിയിച്ചത്.സംസ്ഥാനത്തേക്ക് 64 മില്യൺ യൂണിറ്റ് വൈദ്യുതി വരുന്നത് സെൻട്രൽ ജെനറേറ്റിങ് സ്റ്റേഷനുകളിൽനിന്നും സ്വകാര്യ നിലയങ്ങളിൽ നിന്നുമാണ്. ഇവയിൽ രണ്ടെണ്ണം ഒഴികെ ബാക്കിയുള്ളവ കൽക്കരിയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന നിലയങ്ങളാണ്. അവിടെനിന്ന് വൈദ്യുതി ലഭിക്കുന്നതിന് എന്തെങ്കിലും തടസം നേരിട്ടാൽ മാത്രമേ ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തേണ്ടിവരൂ.

ഇത്തരമൊരു സാഹചര്യം എല്ലാകാലത്തും ഉണ്ടാകാറുള്ളതാണ്. അപ്പോഴൊക്കെ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇപ്പോൾ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാൻ സാധ്യമല്ല. അതേ സമയം ഈ മാസം പകുതിവരെ വൈദ്യുതിക്ക് യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്തേണ്ടി വരില്ല. ജൂൺ -ജൂലായ് മാസങ്ങളിലായി ഡാമുകളിലേക്ക് ഒഴുകിയെത്തിയ ജലത്തിന്റെ അളവിൽ പ്രതീക്ഷിച്ചതിൽ നിന്നും 80% -ന്റെ കുറവ്. അനുഭവപ്പെടുന്നുണ്ട്.

ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം ഇടമൺ-കൊച്ചി ലൈനിൽ മുടങ്ങി കിടക്കുന്ന ടവർ നിർമ്മാണമാണെന്ന് വൈദ്യുതി ബോർഡ് വിലയിരുത്തുന്നു.2000 മെഗാവാട്ട് കൂടംകുളം ആണവ നിലയത്തിൽ നിന്നും കേരളത്തിന്റെ വൈദ്യുതി വിഹിതമായ 266 മെഗാവാട്ട് പ്രസരണനഷ്ടം കുറച്ച് സംസ്ഥാനത്തെത്തിക്കുന്നതിന് വേണ്ടി ആസൂത്രണം ചെയ്തിട്ടുള്ള പ്രസരണ ശൃംഖലയാണ് ഇടമൺ- കൊച്ചി ലൈൻ. സ്ഥലം ഉടമകളുടെ എതിർപ്പുമൂലം 13 വർഷമായി മുടങ്ങിക്കിടന്ന 148 km ദൈർഘ്യവും 447 ടവറുകളുമുള്ള ഈ പദ്ധതി രണ്ടു വർഷം കൊണ്ട് 99.5% ജോലികളും പൂർത്തീകരിച്ചിട്ടുള്ളതാണ്.

എന്നാൽ എറണാകുളം ജില്ലയിലെ പള്ളിക്കരക്കു സമീപം കാണിനാട് എന്ന സ്ഥലത്തുള്ള ടവറിന്റെ ഫൗണ്ടേഷൻ ജോലികൾ പൂർത്തിയാക്കി ടവർ ഇറക്ഷൻ ആരംഭിച്ചപ്പോൾ ലൈനിന്റെ അലൈന്മെന്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട് സ്ഥലമുടമ നൽകിയ പരാതിക്കനുകൂലമായി ഹൈക്കോടതിയുടെ വിധി മൂലം ശേഷിക്കുന്ന 0.644 km ലൈനിന്റ നിർമ്മാണ ജോലികൾ പൂർത്തിയാക്കാൻ കഴിയാതെ പദ്ധതി മുടങ്ങിക്കിടക്കുകയാണ്.ഈ ലൈനിന്റെ നിർമ്മാണം അടിയന്തിരമായി പൂർത്തീകരിച്ചെങ്കിൽ മാത്രമേ കേരളത്തിലെ നിലവിലുള്ള വൈദ്യതി പ്രതിസന്ധി മറികടക്കുവാൻ സാധിക്കുകയുള്ളുവെന്ന് കെഎസ്ഇബി പറയുന്നു.അതേ സമയം സംസ്ഥാനത്ത് വൈദ്യുതനിരക്ക് അടുത്തയാഴ്ച വർധിപ്പിക്കും. ഗാർഹിക ഉപഭോക്താക്കൾക്ക് 10 ശതമാനം വർധനവിനാണ് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP