Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പൊലീസിന്റെ ഭക്ഷണ ക്രമം തീരുമാനിക്കേണ്ടത് അവരാണ്: ബീഫ് കൊടുക്കുന്നതിനും കൊടുക്കാതിരിക്കുന്നതിനും പാർട്ടി എതിരല്ല; പൊലീസുകാർക്ക് ഊർജ്ജം നിലനിർത്താൻ ഏതെല്ലാം ഭക്ഷണമാണോ ആവശ്യം, അതുകൊടുക്കുകയാണ് വേണ്ടത്; ബീഫ് വിവാദത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ

പൊലീസിന്റെ ഭക്ഷണ ക്രമം തീരുമാനിക്കേണ്ടത് അവരാണ്: ബീഫ് കൊടുക്കുന്നതിനും കൊടുക്കാതിരിക്കുന്നതിനും പാർട്ടി എതിരല്ല; പൊലീസുകാർക്ക് ഊർജ്ജം നിലനിർത്താൻ ഏതെല്ലാം ഭക്ഷണമാണോ ആവശ്യം, അതുകൊടുക്കുകയാണ് വേണ്ടത്; ബീഫ് വിവാദത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള പൊലീസിന്റെ ഭക്ഷണമെനുവിൽ നിന്ന് ബീഫ് ഒഴിവാക്കിയ സംഭവത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ബീഫ് ഒഴിവാക്കേണ്ടതില്ലെന്നും ബീഫ് കഴിക്കേണ്ടവർ എത് കഴിക്കട്ടേയെന്നാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന്റെ ഭക്ഷണ ക്രമം തീരുമാനിക്കേണ്ടത് അവരാണ്. അതിനുള്ള സമിതി പൊലീസിലുണ്ട്. ബീഫ് കൊടുക്കുന്നതിനും കൊടുക്കാതിരിക്കുന്നതിനും പാർട്ടി എതിരല്ല.

പൊലീസിൽ എന്ത് ഭക്ഷണം കൊടുക്കണമെന്ന കാര്യത്തിൽ നമുക്ക് തീരുമാനിക്കാൻ പറ്റില്ല. പരിശീലനത്തിലുള്ള പൊലീസുകാർക്ക് ഊർജ്ജം നിലനിർത്താൻ ഏതെല്ലാം ഭക്ഷണമാണോ ആവശ്യം, അതുകൊടുക്കുകയാണ് വേണ്ടത്. ബീഫ് ഒരു മതത്തിന്റെ ഭക്ഷണമല്ല. അത് ആഗ്രഹമുള്ള എല്ലാവർക്കും കഴിക്കാൻ പറ്റിയ നല്ല ആഹാരമാണ്. ബീഫ് നിരോധന വിഷയത്തിലെല്ലാം ശക്തമായ നിലപാട് എടുത്തത് എൽ.ഡി.എഫ് ആയിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

തീവ്രവാദികളെയും കള്ളന്മാരെയും പിടിക്കാൻ പൊലീസുകാർക്ക് ഊർജം നൽകുന്ന എന്തു ഭക്ഷണവുമാകാം. മുസ്‌ലിം ലീഗ് തീവ്രവാദസംഘടനയല്ല, രാഷ്ട്രീയപ്പാർട്ടിയാണ്. അതിൽ തീവ്രവാദികളുണ്ടോ എന്ന് വ്യക്തമാക്കേണ്ടത് ആരോപണമുന്നയിച്ച കെ.സുരേന്ദ്രനും ലീഗിന്റെ നേതാക്കളുമാണെന്നും കൺവീനർ എ വിജയരാഘവൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മതമൗലികവാദ സംഘടനകളോട് മുസ്ലിം ലീഗ് സഹകരിക്കുന്നുണ്ട്. അത് കേരളത്തിന്റെ മതനിരപേക്ഷതക്ക് യോജിക്കുന്നതല്ലെന്ന നയം സർക്കാർ നേരത്തെ വ്യക്തമാക്കിയതാണ്.

മുസ്ലിം ലീഗ് രാഷ്ട്രീയ പാർട്ടിയാണ്. എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും ഉൾക്കൊള്ളിച്ച സമരം തീവ്ര ഹിന്ദുത്വ വാദികൾക്ക് അവസരം നൽകാനേ ഉപകരിക്കൂ. അതിന് ലീഗിലെ ചിലർ കൂട്ടുനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികളെ ആകെ തീവ്രവാദി ആക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP