Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഐഎസ് ഭീഷണിക്കത്തിൽ ആശങ്കവേണ്ടെന്ന് ഡിജിപി ബഹ്‌റ; അനാവശ്യ പ്രചരണത്തിൽ നിന്ന് പിന്മാറണമെന്നും ഡിജിപി

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഐഎസ് ഭീഷണിക്കത്തിൽ ആശങ്കവേണ്ടെന്ന് ഡിജിപി ബഹ്‌റ; അനാവശ്യ പ്രചരണത്തിൽ നിന്ന് പിന്മാറണമെന്നും ഡിജിപി

സോഷ്യൽമീഡിയകളിൽ ഐ എസ് ഭീഷണിയെ പറ്റി പ്രചരിക്കുന്ന പൊലീസ് രേഖയിൽ ആശങ്കപ്പെടാനില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ. ഐ എസ് ഭീഷണിയുണ്ടെന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപക പ്രചരണം നടക്കുന്നതിനിടെയാണ് ഡിജിപി വിശദീകരണം നല്കിയത്.

സോഷ്യൽ മീഡിയകളിൽ ഐ എഎസ് ആക്രമണഭീതി പരത്തുന്ന രീതിയിലുള്ള പ്രചരണം പൊലീസിന്റെ ശ്രദ്ധയിൽ പെട്ടതായി അദ്ദേഹം അറിയിച്ചു. ഇതിന്റെ നിജസ്ഥിതികളെ കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. ഈ അന്വേഷണം നടക്കുമ്പോൾ സമാന്തരമായി ബന്ധപ്പെട്ടവർക്ക് ജാഗ്രതാ നിർദ്ദേശം നല്കും. അതാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്. ഇത്തരം മുന്നറിയിപ്പ് പൊലീസ് ഡിപ്പാർട്ടുമെന്റിൽ തന്നെ നല്കിയതാണ്. പൊതു ജനങ്ങൾ ഇക്കാര്യത്തിൽ് ഒട്ടും ഭയക്കേണ്ടതില്ലെനനും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.

ഇത്തരം ഭീതി പരത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP