Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നിപ്പയെന്ന് കേട്ടാലുടൻ പേടിക്കണ്ടകാര്യമില്ല; ചില അടിസ്ഥാന ശുചിത്വ രീതികൾ പിന്തുർന്നാൽ രോഗം പിടിപെടില്ല; അണുബാധ നിയന്ത്രണവും ശരിയായ നഴ്‌സിങ് പരിചരണവുമുണ്ടെങ്കിൽ രോഗം വരാതെ രക്ഷപ്പെടാം

നിപ്പയെന്ന് കേട്ടാലുടൻ പേടിക്കണ്ടകാര്യമില്ല; ചില അടിസ്ഥാന ശുചിത്വ രീതികൾ പിന്തുർന്നാൽ രോഗം പിടിപെടില്ല; അണുബാധ നിയന്ത്രണവും ശരിയായ നഴ്‌സിങ് പരിചരണവുമുണ്ടെങ്കിൽ രോഗം വരാതെ രക്ഷപ്പെടാം

നിപ്പ വൈറസ് എന്ന് കേൾക്കുമ്പോൾ തന്നെ പേടിക്കേണ്ട കാര്യമില്ല. ചില അടിസ്ഥാന ശുചിത്വ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിപ്പ വൈറസ് മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കാതെ സംരക്ഷിക്കാൻ കഴിയും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതിനാൽ അണുബാധ നിയന്ത്രണ പ്രവർത്തനങ്ങളും, ശരിയായ നഴ്‌സിങ് പരിചരണ രീതികളും ആശുപത്രിജന്യ രോഗപകർച്ച നിയന്ത്രിക്കാൻ അനിവാര്യമാണ്.

റിബോവൈറിൻ എന്ന മരുന്ന് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും മനുഷ്യരിലെ പരീക്ഷണങ്ങൾ പൂർത്തിയാകാത്തതും, ചികിത്സാ പ്രയോഗം കൃത്യമായി നിർണ്ണയിക്കപ്പെട്ടിട്ടില്ല.രോഗം വന്നതിനു ശേഷം ചികിത്സിക്കുന്നതിനേക്കാൾ ഫലപ്രദവും പ്രായോഗികവും രോഗം പിടിപെടാതെ സൂക്ഷിക്കുക എന്നതാണ്.വവ്വാലുകൾ കടിച്ച ചാമ്പക്ക, പേരയ്ക്ക, മാങ്ങ പോലുള്ള ഫലങ്ങളും വവ്വാലുകൾ ഉള്ള പ്രദേശങ്ങളിൽ തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ളുംഉപയോഗിക്കാതിരിക്കുക.രോഗികളിൽ നിന്നും കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കുകയും രോഗിയുമായോ രോഗി ഉപയോഗിച്ച വസ്തുക്കളുമായോ സമ്പർക്കം വരാതെയും സൂക്ഷിക്കണം.

രോഗലക്ഷണങ്ങളുമായിഎത്തുന്ന രോഗികളെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിക്കുക. കയ്യുറ, മാസ്‌ക് തുടങ്ങി സാംക്രമിക രോഗങ്ങളിൽ എടുക്കുന്ന എല്ലാ മുൻകരുതലുകളും സ്വീകരിക്കുക.ഡിസ്‌പോസിബിൾ പരിചരണ ഉപകരണങ്ങൾ ഉപയോഗിക്കുക.നിപ്പ വൈറസ് ബാധയിൽ മരിച്ചവരുടെ മൃതദേഹവുമായി സമ്പർക്കം വരാതെ നോക്കണം, മൃതദേഹം സംസ്‌കരിക്കുമ്പോൾ കൃത്യമായ സുരക്ഷാമാർഗ്ഗങ്ങൾ സ്വീകരിക്കുക.

വൃത്തിയായിരിക്കുക എന്നതിലുപരി നല്ല ഭക്ഷണ ശീലവും പിന്തുടരേണ്ടതുണ്ട്.നന്നായി പാകം ചെയ്ത ഭക്ഷമം മാത്രം കഴിക്കുക പക്ഷികളും മറ്റും കഴിച്ച പഴങ്ങൾ കഴിക്കതിരിക്കുക തുടങ്ങിയവയാണ് ഇതിൽ പ്രധാനമായി ശ്രദ്ധിക്കേണ്ടത്.പന്നി പോലുള്ള ജീവികളിൽ നിന്നും ഈ രോഗം പടർന്ന് പടിക്കാതിരിക്കാൻ സാധ്യതയുണ്ട്

1998ൽ മലേഷ്യയിലെ സുൻഗായ് നിപ്പായിലുണ്ടായ രോഗബാധയോടെയാണ് ഈ രോഗം കണ്ടെത്തിയത്. സുൻഗായ് നിപ്പായിലെ രോഗബാധയിൽ പന്നികളായിരുന്നു ഇന്റർ മീഡിയറ്റ് ഹോസ്റ്റുകൾ. എന്നാൽ തുടർന്നുണ്ടായ രോഗ ബാധകളിൽ ഇന്റർ മീഡിയറ്റ് ആതിഥേയർ ഉണ്ടായിരുന്നില്ല.

രോഗാണു വാഹകരായ വവ്വാലുകൾ മലിനമാക്കിയ ഈന്തപ്പഴം ഉപയോഗിച്ചതിനെ തുടർന്ന് 2004 ൽ ബംഗ്ലാദേശിൽ രോഗബാധയുണ്ടായി. ഇന്ത്യയിലെ ഒരു ആശുപത്രിയിൽ നിന്ന് ഉൾപ്പെടെ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് രോഗപകർച്ച ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ബംഗ്ലാദേശിലും സമീപ പ്രദേശത്തുമായി ഇത് വരെ 150 ഓളം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരണ സംഖ്യ പലപ്പോഴും റിപ്പോർട്ട് ചെയ്ത കേസുകളുടെ 50%നു മുകളിൽ പോയിട്ടുണ്ട്.

1999ൽ മലേഷ്യയിലെയും സിംഗപ്പൂരിലെയും പന്നി കർഷകരിൽ ശ്വാസ കോശ രോഗവും എൻസഫലൈറ്റിസും ബാധിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനകളിൽ നിന്നാണ് നിപ്പാ വൈറസിനെ കണ്ടെത്തിയതും വേർതിരിച്ചെടുത്തതും. പാരമിക്‌സൊവിരിഡെ കുടുംബത്തിലും ഹെനിപ്പാവൈറസ് ജനുസിലും പെട്ടതാണ് നിപ്പാ വൈറസ്.

1999ൽ പന്നികളിൽ മിതമായ രീതിയിലെ രോഗം ബാധിച്ചുള്ളൂവെങ്കിലും മുന്നൂറോളം മനുഷ്യർക്ക് രോഗബാധയുണ്ടാവുകയും നൂറിലേറെ ആളുകൾ ഈ രോഗത്താൽ മരിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP