Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചുംബനസമരക്കാരെ ഹനുമാൻ സേനയും ശിവസേനയും കൈകാര്യം ചെയ്തു. പൊലീസ് കാഴ്ചക്കാരായി; ദിദീ ദാമോദരനേയും വളഞ്ഞിട്ട് തല്ലി; തെറി പറഞ്ഞും പരിഹസിച്ചും പൊലീസും സമരക്കാരെ നേരിട്ടു; കോഴിക്കോട് ഉമ്മ കാണാനെത്തിയ ആയിരങ്ങൾ അടിയും കൊണ്ട് മടങ്ങി

ചുംബനസമരക്കാരെ ഹനുമാൻ സേനയും ശിവസേനയും കൈകാര്യം ചെയ്തു. പൊലീസ് കാഴ്ചക്കാരായി; ദിദീ ദാമോദരനേയും വളഞ്ഞിട്ട് തല്ലി;  തെറി പറഞ്ഞും പരിഹസിച്ചും പൊലീസും സമരക്കാരെ നേരിട്ടു; കോഴിക്കോട് ഉമ്മ കാണാനെത്തിയ ആയിരങ്ങൾ അടിയും കൊണ്ട് മടങ്ങി

കോഴിക്കോട്: 'കിസ് ഓഫ് ലൗ' പ്രവർത്തകർ കോഴിക്കോട് സംഘടിപ്പിച്ച ചുംബന സമരത്തിനിടെ വ്യാപക സംഘർഷം. സമരം തടയാനെത്തിയ ഹനുമാൻ സേന പ്രവർത്തകർ 'കിസ് ഓഫ് ലൗ' പ്രവർത്തകരെ ആക്രമിച്ചു. മഠായിത്തെരുവിൽ പ്രമുഖ തിരക്കഥാകൃത്ത് ദീദി ദാമോദരന് മർദ്ധനമേറ്റു. മിഠായത്തെരുവിൽ ദീദിയും ഭർത്താവ് പ്രേംചന്ദും പരസ്പരം പരസ്യമായി ചുംബിച്ച് സമരത്തിന്റെ ഭാഗമായി. ഇവരെയാണ് പ്രതിഷേധവുമായെത്തിയ ശിവസേനാ പ്രവർത്തകർ വളഞ്ഞിട്ട് മർദ്ധിച്ചത്.

പൊലീസ് പ്രഖ്യാപിച്ച നിരോധനാജ്ഞ മറികടന്നാണ് മൊഫ്യൂസിൽ ബസ്സ്റ്റാൻഡിൽ ചുംബന സമരക്കാരും ഹനുമാൻ സേനാ പ്രവർത്തകരുമെത്തിയത്. സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തി വീശി. രണ്ട് കൂട്ടരേയും അറസ്റ്റും ചെയ്തു. കൊച്ചിയിലേതിന് സമാനമായി ചുംബന സമരത്തിന് സാക്ഷിയാകാൻ ആയിരങ്ങളാണ് കോഴിക്കോടും തടിച്ചു കൂടിയത്. ഇതിനിടെയാണ് കണക്കുകൂട്ടൽ തെറ്റിച്ച് മിഠായിത്തെരുവിലും ചുബന സമരമെത്തിയത്. ദീദി ദാമോദരിന്റെ നേതൃത്വത്തിലായിരുന്നു ഇത്. ഇവിടെ ശിവസേന പ്രവർത്തകരും ഉണ്ടായിരുന്നു. എതിർപ്പുകൾ മറികടന്ന് സമരം നടത്തിയതോടെ കൂട്ട തല്ലുമായി.

കൊച്ചിയിൽ നടന്ന ചുംബനസമരത്തിന്റെ തുടർച്ചയാണ് കോഴിക്കോട്ട് നടന്നത്. 'കിസ് ഓഫ് ലൗ 2.0 മലബാർ' എന്നായിരുന്നു കോഴിക്കോട്ടെ സമരത്തിന്റെ പേര്. കൃത്യം മൂന്ന് മണിക്ക് തുടങ്ങുമെന്ന് ഫെയ്‌സ് ബുക്ക് ആടക്കമുള്ള സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തു. ചെറു സംഘങ്ങളായാണ് സമരക്കാർ മാവൂർറോഡിൽ മൊഫ്യൂസിൽ ബസ്സ്റ്റാൻഡിനകത്തേക്ക് എത്തിയത്. അതിന് മുമ്പ് തന്നെ ഹനുമാൻ സേനയുടെ പ്രവർത്തകരെത്തി. പരസ്പരം ഏറ്റുമുട്ടലായി. ഇതോടെ പൊലീസ് ഇടപെട്ടു. ലാത്തി വീശി ആളുകളെ വിരട്ടിയോടിച്ചു. പല യുവാക്കളെയും വലിച്ചിഴച്ചാണ് വാഹനത്തിൽ കയറ്റിയത്. സമരത്തിനിടെ മാദ്ധ്യമ പ്രവർത്തകർക്ക് നേരെയും ആക്രമണമുണ്ടായി.

കിസ് ഓഫ് ലൗവ പ്രവർത്തകരെ ഹനുമാൻ സേനയും ആക്രമിച്ചു. പല പ്രതിഷേധക്കാരുടേയും വസ്ത്രം വിലച്ചൂരാനും ശ്രമം ഉണ്ടായി. ഇതിനെ പ്രതിഷേധക്കാരും പ്രതിരോധിച്ചു. ഇതോടെയാണ് സമരം സംഘർഷത്തിലായത്. പൊലീസ് ഇടപെടുകയും ചെയ്തു. അവിടെ തടിച്ചു കൂടിയ ആയിരങ്ങൾ കൂടിയായപ്പോൾ പൊലീസ് പ്രതിസന്ധിയിലുമായി. കണ്ണിൽ കണ്ടവരുടെയെല്ലാം നേരെ പൊലീസ് ലാത്തി വീശി. ഇതോടെ ബസ് സ്റ്റാൻഡിന്റെ പ്രവർത്തനവും നിലച്ചു. സമരക്കാരെ പൂർണ്ണമായും അറസ്റ്റ് ചെയ്തതോടെയാണ് സംഘർഷത്തിൽ അയവ് വന്നത്. ഇതോടെ ഹനുമാൻ സേന പ്രവർത്തകരും പിരിഞ്ഞു പോയി.

എല്ലാം തീർന്നുവെന്ന് കരുതുമ്പോഴാണ് മിഠായിത്തെരുവിലെ സംഘർഷം നടന്നത്. പൊലീസ് ഇടപെട്ട് ഒരുവിധമാണ് ശിവസേനക്കാരിൽ നിന്ന് പ്രതിഷേധക്കാരെ രക്ഷിച്ചത്. സമരക്കാർക്ക് എതിരെ പ്രതിഷേധമുണ്ടാകുമെന്ന് പൊലീസിന് വിവരമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് ആളുകൾ കൂട്ടം കൂടുന്നതിന് നിരോധനം ഏർപ്പെടുത്തിയത്. കിസ് ഓഫ് ലൗവിന് നേരത്തെ പൊലീസിൽ നിന്ന് അനുമതി വാങ്ങിയില്ലായിരുന്നു. അതിനാൽ സമരം നിയമവിരുദ്ധമാണെന്നും പൊലീസ് അറിയിച്ചിരുന്നു. ഉച്ചവരെ ആരും ബസ് സ്റ്റാൻഡ് പരിസരിത്ത് ഉണ്ടായിരുന്നുമില്ല. എന്നാൽ പൊലീസിന്റെ കണക്കുകൂട്ടൽ തെറ്റിച്ച് ചെറു ഗ്രൂപ്പുകളായി കിസ് ഓഫ് ലൗ സമരക്കാർ എത്തി. കൊച്ചിയിലെ സമരത്തിന് നേതൃത്വം നൽകിവർ തന്നെയാണ് ആദ്യമെത്തിയത്. ഡിവൈഎഫ്‌ഐയും പിന്തുണയുമായി എത്തി. അവരേയും പൊലീസ് അറസ്റ്റ് ചെയ്തു.

അതിനിടെ സമരക്കാരെ പൊലീസ് മർദ്ധിച്ചതായും പരാതിയുണ്ട്. മോശമായി പെരുമാറിയെന്നും കിസ് ഓഫ് ലൗ പ്രവർത്തകൻ ഷെഫീഖ് പ്രതികരിച്ചു. നിന്റെ വീട്ടിലെ അമ്മയേയും പെങ്ങമാരേയും കൊണ്ടു വരാത്തത് എന്താണെന്നായിരുന്നു പൊലീസിന്റെ ആക്രാശമെന്നാണ് ആക്ഷേപം. കുടിക്കാൻ വെള്ളം നൽകിയില്ലെന്നും ആരോപണമുണ്ട്. ഹനുമാൻ സേനയ്‌ക്കൊപ്പം പൊലീസും സദാചാര പൊലീസിങ്ങിന്റെ വക്താക്കളായെന്നാണ് ഷെഫീഖ് പറയുന്നത്. ഹനുമാൻ സേനയുടെ ആരേയും അറസ്റ്റ് ചെയ്തില്ലെന്നും ആക്ഷേപമുണ്ട്.

സ്ത്രീകൾ ഏറ്റവുമധികം ചോദ്യംചെയ്യപ്പെടുകയും സദാചാരപ്പൊലീസിങ് നിരന്തരം നടക്കുകയുംചെയ്യുന്ന ഇടമായതുകൊണ്ടാണ് ബസ്സ്റ്റാൻഡ് സമരത്തിന് തെരഞ്ഞെടുത്തതെന്ന് സംഘാടകർ വിശദീകരിച്ചിരുന്നു. എന്നാൽ പൊലീസിന്റെ മുൻകൂർ അനുമതി വാങ്ങിയിരുന്നില്ല. അതുകൊണ്ട് തന്നെ സമരക്കാർ എത്തിയാലുടൻ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസിന് ഉന്നതതലത്തിൽ നിന്നും ലഭിച്ച നിർദ്ദേശം. ഈ സാഹചര്യത്തിലാണ് സമരത്തിന്റെ അവസാന മണിക്കൂറിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയതും.

കൊച്ചിയിലേതുപോലെ വലിയ എതിർപ്പുകളോ ഭീഷണികളോ കോഴിക്കോട് ഉണ്ടാകില്ലെന്നായിരുന്നു കരുതിയിരുന്നത്. ഇതിനിടെയാണ് 'ചുംബിക്കാൻ വരുന്നവരെ നഗ്‌നരാക്കും' എന്ന പോസ്റ്റർ ഹനുമാൻ സേനയുടെ ബാനറിൽ പ്രത്യക്ഷപ്പെട്ടത്. കൊച്ചിയിൽ ശിവസേനയും സംഘപരിവാർ സംഘടനകളും സ്വന്തം പേരിലാണ് പ്രതിഷേധമുയർത്തിയത്. ഈ സാഹചര്യം ഒഴിവാക്കാൻ സംഘപരിവാർ സംഘടനകളും ശിവേസനയും ഹനുമാൻ സേനയുടെ പേരിൽ അവതരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ മിഠായിത്തെരുവിൽ ശിവസേന തന്നെ പ്രതിഷേധക്കാരെ നേരിടാനെത്തി

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP