Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണൂരിലെ ബിജെപി പ്രവർത്തകന്റെ കൊലപാതകത്തിൽ സിപിഐഎമ്മിനു പങ്കില്ല: അറസ്റ്റിലായവർ സിപിഐ(എം) പ്രവർത്തകരല്ല; ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ പാർട്ടി സംരക്ഷിക്കില്ലെന്നും കോടിയേരി

കണ്ണൂരിലെ ബിജെപി പ്രവർത്തകന്റെ കൊലപാതകത്തിൽ സിപിഐഎമ്മിനു പങ്കില്ല: അറസ്റ്റിലായവർ സിപിഐ(എം) പ്രവർത്തകരല്ല; ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ പാർട്ടി സംരക്ഷിക്കില്ലെന്നും കോടിയേരി

കണ്ണൂർ: ബിജെപി പ്രവർത്തകൻ സന്തോഷ് കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ ആറു പേർ സിപിഐ(എം) പ്രവർത്തകരല്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംഭവുമായി സിപിഐഎമ്മിനു ബന്ധമില്ലെന്നും കോടിയേരി വ്യക്തമാക്കി.

ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ അവരെ സംരക്ഷിക്കില്ലെന്നും സമാധാനപരമായി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞിരുന്നു. എന്നാൽ സന്തോഷ് കൊല്ലപ്പെട്ടത് സ്വത്ത് തർക്കത്തെ തുടർന്നായിരുന്നെന്ന് സിപിഐ(എം) നേതാക്കൾ പറയുന്നത്. കൊലപാതകത്തിന്റെ കാരണം സ്വത്തുതർക്കമാണെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജനും കോഴിക്കോട്ട് പറഞ്ഞു.

ധർമടം അണ്ടലൂരിൽ ബിജെപി പ്രവർത്തകൻ സന്തോഷ് കൊല്ലപ്പെട്ട കേസിൽ ആറു സിപിഐ(എം) പ്രവർത്തകർ അറസ്റ്റിലായിരുന്നു. അണ്ടലൂർ എൻ.പി.ഹൗസിൽ രോഹിത്ത് (28), മണപ്പുറം വീട്ടിൽ മിഥുൻ (26), ലീലാറാം വീട്ടിൽ പ്രജുൽ (25) താഹിറമൻസിലിൽ ഷമിൽ (25), തോട്ടുമ്മൽ വീട്ടിൽ റിജേഷ് (27), കേളോത്തു വീട്ടിൽ അതുൽ (26) എന്നിവരെയാണു പാനൂർ സിഐ കെ.എസ്.ഷാജി അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP