Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേന്ദ്രം നികുതി കുറച്ചിട്ടും കണ്ടില്ലെന്ന മട്ടിൽ കേരളം; ആന്ധ്രയും രാജസ്ഥാനും കർണാടകയും കുറച്ചിട്ടും നികുതി കുറയ്ക്കില്ലെന്ന് നിലപാടിൽ ഉറച്ചുതന്നെ; കേന്ദ്രത്തിന് പിന്നാലെ മഹാരാഷ്ട്രയും ഗുജറാത്തും നികുതി കുറച്ചു; ഇളവില്ലെന്ന് തറപ്പിച്ച് പറഞ്ഞ് ധനമന്ത്രി തോമസ് ഐസക്; 14 രൂപ കൂട്ടിയത് മൊത്തം കുറച്ചാൽ ഇവിടെ ആലോചിക്കാമെന്ന് ധനമന്ത്രി

കേന്ദ്രം നികുതി കുറച്ചിട്ടും കണ്ടില്ലെന്ന മട്ടിൽ കേരളം; ആന്ധ്രയും രാജസ്ഥാനും കർണാടകയും കുറച്ചിട്ടും നികുതി കുറയ്ക്കില്ലെന്ന് നിലപാടിൽ ഉറച്ചുതന്നെ; കേന്ദ്രത്തിന് പിന്നാലെ മഹാരാഷ്ട്രയും ഗുജറാത്തും നികുതി കുറച്ചു; ഇളവില്ലെന്ന് തറപ്പിച്ച് പറഞ്ഞ് ധനമന്ത്രി തോമസ് ഐസക്; 14 രൂപ കൂട്ടിയത് മൊത്തം കുറച്ചാൽ ഇവിടെ ആലോചിക്കാമെന്ന് ധനമന്ത്രി

തിരുവനന്തപുരം: ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ട് നികുതിയിനത്തിൽ ചെറിയ കുറവ് വരുത്തിയെങ്കിലും കേരളം കടുംപിടുത്തം തുടരുന്നു. സംസ്ഥാനത്ത് പെട്രോൾ, ഡീസൽ നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. അറിയിച്ചു. കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ നികുതി കുറച്ചതിന് പിന്നാലെ സംസ്ഥാന സർക്കാരുകൾ നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കേന്ദ്രത്തിന് പിന്നാലെ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലും ഗുജറാത്തിലും ഇന്ധന വില കുറച്ചു. പെട്രോളിനും ഡീസലിനും രണ്ടര രൂപ വീതമാണ് കുറച്ചത്. ഇതോടെ ഇരു സംസ്ഥാനങ്ങളിലും പെട്രോൾ, ഡീസൽ വിലയിൽ അഞ്ച് രൂപയുടെ വീതം കുറവുണ്ടാകും.

ഡീസൽ 14 രൂപ കൂട്ടിയിട്ട് രണ്ടര രൂപ കുറച്ചാൽ മതിയാകില്ല. രാജസ്ഥാൻ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നടപടിയാണിത്. പെട്രോളിന് 9 രൂപ കുറയ്ക്കണം. വർദ്ധിപ്പിച്ച തുക കുറയ്ക്കാൻ കേന്ദ്രം തയ്യാറായാൽ സംസ്ഥാനവും നികുതി കുറയ്ക്കുന്ന കാര്യം ആലോചിക്കുമെന്നും ഐസക പറഞ്ഞു. ജയ്റ്റ്‌ലിയാണു ഇന്ധനനികുതി കൂട്ടിയത്. അതു കുറച്ചിട്ടു സംസ്ഥാനങ്ങളോടു സംസാരിക്കാൻ വന്നാൽ മതിയെന്നും തോമസ് ഐസക് വ്യക്തമാക്കി.

ആന്ധ്രാപ്രദേശും രാജസ്ഥാനും കർണാടകയും അടക്കമുള്ള സംസ്ഥാനങ്ങൾ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഈ അടുത്ത കാലത്ത് നികുതി കുറച്ചിരുന്നു. 2രൂപവരെയാണ് സംസ്ഥാനങ്ങളിൽ നികുതിയിനത്തിൽ കുറച്ചത്.എന്നാൽ അയൽ സംസ്ഥാനങ്ങൾ പോലും നികുതി കുറയ്ക്കാനൊരുങ്ങുമ്പോൾ കേരളത്തിന്റെ പിടിവാശി ജനങ്ങളുടെ നടുവൊടിക്കുന്നതിന് തുല്യമാണ്. കേരളം കൂടി ഇളവ് നൽകുകയാണെങ്കിൽ 5 രൂപയോളം ഇന്ധന വിലയിൽ കുറവുണ്ടാകും. ഈ സാഹചര്യത്തിൽ കേരളത്തിലെ ജനങ്ങൾക്ക് വലിയ ആശ്വാസമാകുന്ന കാര്യവുമാണിത്. നിലവിൽ കേരളത്തിൽ 88രൂപയോട് അടുത്താണ് പെട്രോൾ വില. ഡീസൽ വില 80 കടന്നു.

ധനമന്ത്രി അരുൺ ജയ്റ്റ്ലിയും പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായി പ്രധാനമന്ത്രി നടത്തിയ ചർച്ചയിലാണ് നികുതി കുറയ്ക്കാൻ തീരുമാനമായത്. ഇന്നും ഇന്ധന വില വർധിച്ചിരുന്നു. പെട്രോളിന് 15 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ, കൊച്ചിയിൽ ഒരു ലീറ്റർ പെട്രോളിന്റെ വില 86.16 രൂപയായി. 79.56 രൂപയാണു കൊച്ചിയിലെ ഡീസൽ വില. മുംബൈയിൽ പെട്രോളിന് 91.34 രൂപയും ഡീസലിന് 80.10 രൂപയുമാണ്.

പെട്രോളിന് ഇന്ത്യയിലെ ഏറ്റവും ഉയർന്ന വിലയാണ് മുംബൈയിലേത്. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 84 രൂപയും ഡീസലിന് 75.45 രൂപയുമാണ് വില.തിരുവനന്തപുരം നഗരത്തിൽ ഒരു ലീറ്റർ പെട്രോൾ ലഭിക്കാൻ ഇന്ന് 87.25 പൈസ ചെലവാക്കണം. നഗരത്തിനു വെളിയിൽ 88.50 രൂപ വരെയാണു വില. ഡീസൽ വില നഗരത്തിനുള്ളിൽ 80.63 രൂപയായി. കോഴിക്കോട് നഗരത്തിൽ പെട്രോളിന് 87 രൂപയും ഡീസലിന് 80.31 രൂപയുമാണ് ഇന്നത്തെ വില.

പെട്രോളിനും ഡീസലിനും 2.50 രൂപ വീതമാണ് കേന്ദ്രസർക്കാർ കുറച്ചത്. 1.50 രൂപ നികുതിയിനത്തിലും 1 രൂപ എണ്ണകമ്പനികളും കുറയ്ക്കാനാണ് തീരുമാനം. സംസ്ഥാനങ്ങൾ വിലകൂടുമ്പോൾ കൂടുതൽ നികുതി ഈടാക്കുന്നുണ്ട്. എന്നാൽ 2.50 രൂപ വീതം സംസ്ഥാന സർക്കാരുകളും നികുതിയിനത്തിൽ കുറയ്ക്കണമെന്നാണ് നികുതി കുറച്ചുകൊണ്ട് കേന്ദ്രം ആവശ്യപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP