Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാഹിപ്പാലത്തിൽ ടാറിങ്; നവ.22 നും 23 നും ഗതാഗത നിരോധനം

മാഹിപ്പാലത്തിൽ ടാറിങ്; നവ.22 നും 23 നും ഗതാഗത നിരോധനം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ദേശീയ പാത 66ൽ മാഹി പാലത്തിൽ മെക്കാഡം ടാറിങ് പ്രവൃത്തിക്കായി കോഴിക്കോട് റൂട്ടിലെ മാഹി പാലം വഴിയുള്ള വാഹന ഗതാഗതം നവംബർ 22, 23 തീയതികളിൽ രാത്രി ഒമ്പതു മുതൽ രാവിലെ ആറു വരെ നിരോധിച്ചു. പ്രസ്തുത റോഡ് വഴി പോകേണ്ട വാഹനങ്ങൾ തലശ്ശേരിയിൽനിന്ന് സൈതാർ പള്ളി-മാക്കൂട്ടം-പുന്നോൽ റെയിൽവെ ഗേറ്റ്-പാറാൽ വഴി/സൈതാർ പള്ളി-മാക്കൂട്ടം-പുന്നോൽ റെയിൽവെ ഗേറ്റ്-പാറാൽ വഴി പള്ളൂർ-ചൊക്ലി-മേക്കുന്ന്-കുഞ്ഞിപ്പള്ളി വഴി കോഴിക്കോട് പോകണം. കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഈ റോഡ് വഴി തിരിച്ചും പോകണം. കണ്ണൂരിൽനിന്ന് കോഴിക്കോട് ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങൾ താഴെ ചൊവ്വ - കൂത്തുപറമ്പ് - പാനൂർ - മേക്കുന്ന് - കുഞ്ഞിപ്പള്ളി വഴി തിരിച്ചുവിടണമെന്നും എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP