Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസി വനിതകൾക്ക് സുരക്ഷിത കുടിയേറ്റത്തിന് സഹായമാകാൻ നോർക്കയുടെ വനിതാസെൽ; പ്രശ്‌നങ്ങളിൽ പെടുന്നവരെ നാട്ടിലെത്തിക്കാനും നിയമ സഹായം നൽകാനും സെൽ മുൻകൈയെടുക്കും

പ്രവാസി വനിതകൾക്ക് സുരക്ഷിത കുടിയേറ്റത്തിന് സഹായമാകാൻ നോർക്കയുടെ വനിതാസെൽ; പ്രശ്‌നങ്ങളിൽ പെടുന്നവരെ നാട്ടിലെത്തിക്കാനും നിയമ സഹായം നൽകാനും സെൽ മുൻകൈയെടുക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രവാസി വനിതകൾക്ക് സഹായകമാകുന്ന രീതിയിൽ വനിതാസെൽരൂപീകരിച്ച് നോർക്കാറൂട്സ്. വിദേശത്ത് ജോലിചെയ്യുന്ന വനിതകളുടെ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടുക എന്ന ലക്ഷ്യത്തോടെയാണ് വനിത സെൽ രൂപീകരിച്ചത്. വിദേശ രാജ്യങ്ങളിൽ ജോലിക്ക് പോകുന്ന മലയാളിവനിതകൾക്ക് സഹായകമാകുന്ന രീതിയിലായിരിക്കും സെല്ലിന്റെ പ്രവർത്തനം. ഗാർഹിക ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തുക, ആവശ്യമായവർക്ക് നിയമസഹായം നൽകുക, വിവിധ പ്രശ്നങ്ങളിൽപെട്ട് കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള നടപടിയുണ്ടാക്കുക തുടങ്ങിയവയാണ് സെല്ലിന്റെ പ്രധാന ചുമതലകൾ.

ഇത്തരത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് നേരിട്ട് സെല്ലിൽ പരാതി അറിയിക്കാനുള്ള സൗകര്യമുണ്ട്. വിദേശത്തേക്ക് പോകുന്ന വനിതകൾക്ക് ആവശ്യമായി ബോധവത്കരണവും മാർഗ്ഗനിർദ്ദേശങ്ങളും സെൽ നൽകും. വിദേശത്തേക്ക് ജോലിക്ക് പോകുന്ന മലയാളി വനിതകൾക്ക് സുരക്ഷിതമായ കുടിയേറ്റം സാധ്യമാക്കുകയാണ് സെല്ലിന്റെ ലക്ഷ്യം. നിലവിൽ തിരുവനന്തപുരം തൈക്കാട് നോർക്കറൂട്സിന്റെ ഓഫീസിലാണ് സെല്ലിന്റെ പ്രവർത്തനം. നേരിട്ടോ, 0471-2770540 എന്ന നമ്പറിൽ വിളിച്ചോ, 9446180540 എന്ന നമ്പറിലേക്ക് വാട്സ് വഴിയോ, [email protected] എന്ന വിലാസത്തിലേക്ക് ഇ മെയിൽ വഴിയോ പരാതികൾ അറിയിക്കാം. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് സെല്ലിന്റെ പ്രവർത്തനം. നോഡൽ ഓഫീസർ ജിഎസ് പാർവതിക്കാണ് സെല്ലിന്റെ പൂർണ്ണ ചുമതല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP