Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സല്യൂട്ട് വിവാദത്തിൽ ഋഷിരാജ് സിങ്ങിനു നോട്ടീസ്; മന്ത്രിയെ സല്യൂട്ട് ചെയ്യാത്തതിനു വിശദീകരണം നൽകണമെന്നും ആഭ്യന്തര വകുപ്പ്; നടപടി മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം

സല്യൂട്ട് വിവാദത്തിൽ ഋഷിരാജ് സിങ്ങിനു നോട്ടീസ്; മന്ത്രിയെ സല്യൂട്ട് ചെയ്യാത്തതിനു വിശദീകരണം നൽകണമെന്നും ആഭ്യന്തര വകുപ്പ്; നടപടി മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം

തിരുവനന്തപുരം: സല്യൂട്ട് വിവാദത്തിൽ ഋഷിരാജ് സിങ്ങിനെതിരെ സർക്കാരിന്റെ നടപടി. സംഭവത്തിൽ വിശദീകരണം നൽകണം എന്നാവശ്യപ്പെട്ട് ഋഷിരാജിനു സർക്കാർ ഷോക്കോസ് നോട്ടീസ് നൽകി.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ നിർദ്ദേശം നൽകിയത്. ആഭ്യന്തരമന്ത്രിയെ ബഹുമാനിക്കാതിരുന്നതിൽ ഉടൻ വിശദീകരണം നൽകണമെന്നാണു നിർദ്ദേശം.

തൃശൂർ പൊലീസ് അക്കാദമിയിലെ ചടങ്ങിനിടെ ഋഷിരാജ് സിങ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഗൗനിക്കാതിരുന്ന സംഭവമാണ് വിവാദമായത്. മന്ത്രി വന്നപ്പോൾ എഴുന്നേൽക്കാനോ സല്യൂട്ട് നൽകാനോ ഋഷിരാജ് സിങ് തയ്യാറായില്ല.

സംഭവം വിവാദമായതോടെ വിഐപികൾ വരുമ്പോൾ എഴുന്നേറ്റ് നിൽക്കണമെന്ന് പ്രോട്ടോക്കോളിൽ പറയുന്നില്ലെന്നു ഋഷിരാജ് സിങ് വിശദീകരണവും നൽകിയിരുന്നു. മന്ത്രിയോട് അനാദരവ് കാണിച്ചിട്ടില്ലെന്നും ക്ഷണിക്കപ്പെട്ട അതിഥിയായതിനാൽ മറ്റ് അതിഥികളെ സ്വീകരിക്കേണ്ട കാര്യമില്ലെന്നും ഋഷിരാജ് സിങ് ഡിജിപിക്ക് നൽകിയ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ബോധപൂർവം അപമാനിക്കാൻ എഡിജിപി ഋഷിരാജ് സിങ് ശ്രമിച്ചിട്ടില്ലെന്നാണു ഡിജിപി ടി പി സെൻകുമാറും റിപ്പോർട്ട് നൽകിയത്. എന്നാൽ ഋഷിരാജ് സിങ്ങിനെ പൂർണ്ണമായും കുറ്റവിമുക്തനുമാക്കിയിരുന്നില്ല. ആഭ്യന്തരമന്ത്രിയെ ആദരിക്കേണ്ട കടമ എഡിജിപിക്കുണ്ടെന്ന് തന്നെയാണ് പൊതുവെയുള്ള വിലയിരുത്തൽ. ഇതിനു പിന്നാലെയാണ് വിശദീകരണം ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.

സംഭവത്തിൽ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഡിജിപി ടി പി സെൻകുമാർ വ്യക്തമാക്കിയിരുന്നു. ഋഷിരാജ് സിങ്ങിന്റെ വിശദീകരണവും ഉൾപ്പെടുത്തിയതാണ് റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്. ഈ സാഹചര്യത്തിൽ ഋഷിരാജ് സിംഗിനെതിരെ ഒരു നടപടിയും ഉണ്ടാകില്ലെന്നു സൂചന ഉണ്ടായിരുന്നെങ്കിലും വിശദീകരണം ആവശ്യപ്പെട്ടത് നടപടിക്കു മുന്നോടിയാണെന്ന വിലയിരുത്തലുകൾ ഉയരുന്നുണ്ട്.

വൈദ്യുത വകുപ്പിന്റെ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് പൊലീസിലേക്ക് തിരിച്ചെത്തിയ ഋഷിരാജ് സിംഗിന് അർഹിക്കുന്ന പദവി നൽകിയിരുന്നില്ല. ഇതിലുള്ള നീരസമാണ് ആഭ്യന്തരമന്ത്രിക്കെതിരെ ഋഷിരാജ് സിങ് പ്രകടിപ്പിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP