Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചുംബന സമരത്തിൽ പങ്കെടുത്ത ദീദി ദാമോദരനു കാരണം കാണിക്കൽ നോട്ടീസ്; ചുംബിക്കരുതെന്ന നിയമം എവിടെയെന്ന് ചോദിച്ച് തിരക്കഥാകൃത്ത്

ചുംബന സമരത്തിൽ പങ്കെടുത്ത ദീദി ദാമോദരനു കാരണം കാണിക്കൽ നോട്ടീസ്; ചുംബിക്കരുതെന്ന നിയമം എവിടെയെന്ന് ചോദിച്ച് തിരക്കഥാകൃത്ത്

തിരുവനന്തപുരം: കോഴിക്കോട് നടന്ന ചുംബന സമരത്തിൽ പങ്കെടുത്തതിന് അദ്ധ്യാപികയും തിരക്കഥാകൃത്തുമായ ദീദി ദാമോദരന് ഐ.എച്ച്.ആർ.ഡി കാരണം കാണിക്കൽ നോട്ടീസ് നൽകി. ഐ.എച്ച്.ആർ.ഡിയുടെ കോഴിക്കോട് കേന്ദ്രത്തിൽ ലക്ചററാണ് ദീദി ദാമോദരൻ.

ഊമക്കത്തിന്റെ അടിസ്ഥാനത്തിലാണ് ദീദി ദാമോദരനെതിരെ ഐഎച്ച്ആർഡി നടപടി ആരംഭിച്ചിരിക്കുന്നത്. അദ്ധ്യാപിക, ചുംബനസമരത്തിൽ പങ്കെടുത്തത് കുട്ടികൾക്ക് തെറ്റായ സന്ദേശം നൽകുന്നുവെന്നും രക്ഷിതാക്കൾക്ക് കുട്ടികളുടെ ഭാവിയിൽ ആശങ്കയുണ്ടെന്നും ഊമക്കത്തിലുണ്ടെന്ന് പറയുന്നു. മാതൃകാപരമായി അദ്ധ്യാപികയെ ശിക്ഷിക്കണമെന്ന ഊമക്കത്തിലെ ആവശ്യം പരിഗണിച്ചാണ് ഡയറക്ടർ വിശദീകരണം തേടിയത്.

ദീദിയുടെ പെരുമാറ്റം സർവീസ് ചട്ടത്തിന്റെ ലംഘനമാണെന്ന് ആരോപിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കോഴിക്കോട് നിന്ന് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഐ.എച്ച്.ആർ.ഡി അധികൃതർ വിശദീകരിച്ചു. എന്നാൽ ചുംബിക്കരുതെന്ന നിയമം ഇല്ല. അതും ഭർത്താവിനെ ചുംബിച്ചതിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് ദീദി ദാമോദരൻ.

അവധിദിനമായ ഞായറാഴ്ചയാണ് ഭർത്താവ് പ്രേംചന്ദിനൊപ്പം സമരത്തിൽ പങ്കെടുത്തിരുന്നത്. പരസ്യമായി ചുംബിക്കാൻ പാടില്ലെന്ന് കോടതി നിർദ്ദേശം നിലനിൽക്കാത്ത രാജ്യത്ത് നിയമാനുസൃതം ജീവിതപങ്കാളിയെ ചുംബിച്ചത് 'അധികൃതർക്ക് കുറ്റകരമാകുന്നതെങ്ങനെയെന്ന് ദീദി പ്രതികരിച്ചു. സർക്കാരിനെതിരായ ഏതെങ്കിലും സംഘടനകളുടെ കൂട്ടായ്മയോ സമരമോ അല്ല ഫാസിസത്തിനെതിരായ ഐക്യദാർഡ്യമാണ് കോഴിക്കോട് നടന്നത്- ദീദി ദാമോദരൻ വ്യക്തമാക്കി.

അതിൽപങ്കെടുത്തതിന് സർക്കാർ ജീവനക്കാരിക്കെതിരെ അച്ചടക്കനടപടിയുണ്ടാകുന്നത് എങ്ങനെയാണ് ?'അവധിദിവസം ചുംബനസമരത്തിൽ പങ്കെടുത്ത സർക്കാർ ജീവനക്കാരിക്കെതിരെ നടപടിക്ക് മുതിരുമെങ്കിൽ പ്രവർത്തിസമയത്തിന് ശേഷം ബാറിൽ മദ്യപിക്കാൻ പോകുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയും അച്ചടക്കനടപടിയുണ്ടാകുമോ എന്നറിയണമായിരുന്നു. ഊമക്കത്തുകളുടെ പേരിൽ നടപടി ഭീഷണി ഇതാദ്യമല്ല.ആറാം തവണയാണ് ഇത്തരത്തിൽ കാരണം കാണിക്കൽ നോട്ടീസ് ലഭിക്കുന്നത്. അഞ്ച് ദിവസത്തെ സമയപരിധിക്കുള്ളിൽ നൽകുന്ന മറുപടി കൊണ്ട് പേര് പോലും ഇല്ലാതെ കത്തിന്റെ പേരിൽ ഏത് രക്ഷിതാവിനെയാണ് ഇവർ തൃപ്തിപ്പെടുത്താൻ പോകുന്നതെന്നും ദീദി ദാമോദരൻ ചോദിച്ചു

കോഴിക്കോട് നടന്ന ചുംബന സമരത്തിൽ മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കൂടിയായ ഭർത്താവ് പ്രേംചന്ദുമായി ഒരുമിച്ചാണ് ദീദി സമരത്തിൽ പങ്കെടുത്തത്. ചുംബന സമരക്കാർക്കെതിരെ പൊലീസ് ലാത്തി വീശിയതറിഞ്ഞ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന് മിഠായിത്തെരുവിലെ എസ്.കെ പ്രതിമയ്ക്ക് സമീപത്ത് എത്തിയാണ് ദീദിയും ഭർത്താവ് പ്രേംചന്ദും ചുംബിച്ചത്. ഇത് മാദ്ധ്യമങ്ങൾ ദൃശ്യങ്ങൾ സഹിതം വാർത്തയാക്കിയിരുന്നു. ശിവസേനയുടെ പ്രതിഷേധത്തിനിടെ മർദ്ദനവുമേറ്റു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP