Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വർഷങ്ങളായി കുന്ദമംഗലത്തെ തെരുവുകളിൽ അലഞ്ഞിരുന്നയാൾ; സാമൂഹിക പ്രവർത്തകർ ഇടപെട്ട് കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രത്തിലാക്കിയത് ഇരുപത് ദിവസങ്ങൾക്ക് മുമ്പ്; അഞ്ച് ദിവസം മുമ്പ് കുതിരവട്ടത്തുനിന്നും പുറത്തിറങ്ങി വീണ്ടും തെരുവിലെത്തി; അധികൃതരെ അറിയിച്ചിട്ടും നടപടിയൊന്നും കൈക്കൊള്ളാതെ വന്നതോടെ നാടോടിയെ പഞ്ചായത്ത് ഓഫീസിൽ എത്തിച്ചു നൗഷാദ് തെക്കയിൽ

വർഷങ്ങളായി കുന്ദമംഗലത്തെ തെരുവുകളിൽ അലഞ്ഞിരുന്നയാൾ; സാമൂഹിക പ്രവർത്തകർ ഇടപെട്ട് കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രത്തിലാക്കിയത് ഇരുപത് ദിവസങ്ങൾക്ക് മുമ്പ്; അഞ്ച് ദിവസം മുമ്പ് കുതിരവട്ടത്തുനിന്നും പുറത്തിറങ്ങി വീണ്ടും തെരുവിലെത്തി; അധികൃതരെ അറിയിച്ചിട്ടും നടപടിയൊന്നും കൈക്കൊള്ളാതെ വന്നതോടെ നാടോടിയെ പഞ്ചായത്ത് ഓഫീസിൽ എത്തിച്ചു നൗഷാദ് തെക്കയിൽ

ജാസിം മൊയ്തീൻ

കോഴിക്കോട്: ഇരുപത് ദിവസങ്ങൾക്ക് മുമ്പ് സാമൂഹിക പ്രവർത്തകർ ഇടപെട്ട് കുന്ദമംഗലത്ത് നിന്നും തെരുവിൽ അലയുന്ന നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലാക്കിയ ആൾ ആശുപത്രി വിട്ട് വീണ്ടും തെരുവിലെത്തി. പേരോ നാടോ മറ്റുവിവരങ്ങളോ അറിയാത്ത മധ്യവയസ്‌കനാണ് ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് മാനിസകാരോഗ്യ കേന്ദ്രത്തിൽ നിന്നും പുറത്തിറങ്ങിയിരിക്കുന്നത്.

മാനസിക വെല്ലുവിളികൾ നേരിടുന്ന ഇയാളെ വീണ്ടും കുന്ദമംഗലത്തെ തെരുവുകളിൽ കണ്ടെതോടെ ജില്ലാ ഭരണകൂടത്തെയടക്കം ബന്ധപ്പെട്ടെങ്കിലും നടപടിയാകാത്തതിനെ തുടർന്ന് ഇപ്പോൾ പഞ്ചായത്തോഫീസിൽ കിടത്തിയിരിക്കുകയാണ്. വർഷങ്ങളായി കുന്ദമംഗലത്തെയും സമീപ പ്രദേശങ്ങളിലെയും തെരുവുകളിൽ അന്തിയുറങ്ങുന്നയാളാണ് വ്യക്തി. കൊവിഡ് പശ്ചാതലത്തിൽ ഇത്തരക്കാരെ ക്യാമ്പുകളിലും മറ്റും താമസിപ്പിക്കുന്നുണ്ടെന്നും ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും അറിഞ്ഞതിനെ തുടർന്നാണ് സാമൂഹിക പ്രവർത്തകനായ നൗഷാദ് തെക്കയിൽ ഇടപെട്ട് ജില്ലാഭരണകൂടത്തിന്റെ സഹായത്തോടെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലാക്കിയത്.

ആദ്യം കണ്ടെത്തുമ്പോൾ വൃത്തിഹീനമായി സാഹചര്യത്തിലായിരുന്ന ഇയാളെ നൗഷാദ് തെക്കയിലും സുഹൃത്തുക്കളും ചേർന്ന് മുടിവെട്ടി നൽകി കുളിപ്പിച്ചതിന് ശേഷം പുതിയ വസ്ത്രങ്ങളും നൽകിയാണ് ആശുപത്രിയിലാക്കിയത്. അവിടെ ചികിത്സ തുടരുന്നതിനിടെയാണ് ഇയാൾ പുറത്തിറങ്ങിയിരിക്കുന്നത്. അഞ്ച് ദിവസമായി ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയിട്ട് എന്നാണ് ഇയാൾ പറയുന്നത്. ഇയാളെ വീണ്ടും തെരുവിൽ കണ്ടതോടെ നൗഷാദ് തെക്കയിൽ കുന്ദമംഗലം ഗ്രാപഞ്ചായത്തു മുതൽ സെക്രട്ടേറിയേറ്റ് വരെ ബന്ധപ്പെട്ടെങ്കിലും ഇയാളെ എവിടെ താമസിപ്പിക്കണമെന്ന കാര്യത്തിൽ തീരുമാനമായില്ല. ഇതിനെ തുടർന്ന് ഇപ്പോൾ കുന്ദമംഗലം പഞ്ചായത്ത് ഓഫീസിൽ എത്തിച്ചിരിക്കുകയാണ്.

നിരവിധ കൊവിഡ് രോഗികൾ ചികിത്സയിലിരിക്കുന്ന കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപമുള്ള പ്രദേശമാണ് കുന്ദമംഗലം. ഗതാഗത സംവിധാനങ്ങൾ ഒന്നും തന്നെ ഉപയോഗിക്കാതെ ഇയാൾ വീണ്ടും കുന്ദമംഗലത്തെത്തിയത് കാൽനടയായിട്ടായിരിക്കും. അഞ്ച് ദിവസമെടുത്ത് കുതിരവട്ടത്ത് നിന്ന് കുന്ദമംഗലത്തെത്താൻ എന്നാണ് ഇയാൾ പറയുന്നത്. തീർച്ചയായും മെഡിക്കൽ കോളേജ് പരിസരം കടന്നായിരിക്കും ഇയാൾ ഇവിടെയെത്തിയിട്ടുള്ളത്. യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെ ഒരാൾ 5 ദിവസത്തിലധികമായി തെരുവുകളിൽ അലഞ്ഞുനടക്കുന്നത് ഈ കൊവിഡ് കാലത്ത് പ്രത്യേകിച്ചും ഭൂഷണമല്ല.

അസുഖം പൂർണമായും ഭേതമാകാത്ത ഇയാളെ ആശുപത്രിയിൽ നിന്ന് പറഞ്ഞയച്ചത് തീരെ ശരിയായില്ലെന്ന് സാമൂഹിക പ്രവർത്തകനായ നൗഷാദ് തെക്കയിൽ മറുനാടൻ മലയാളിയോട് പറഞ്ഞു. ജില്ലാകളക്ടറെയും മറ്റ് ഉദ്യോഗസ്ഥരെയുമെല്ലാം ഞങ്ങൾ വിവരമറിയിച്ചിട്ടുണ്ടെങ്കിലും ഇയാളെ പുനരധിവസിപ്പാക്കാനുള്ള കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല. തത്്കാലം പഞ്ചായത്ത് ഓഫീസിൽ ഭക്ഷണവും വെള്ളവുമെല്ലാം വാങ്ങിക്കൊടുത്ത് കിടത്തിയിരിക്കുകയാണ്. എത്രയും പെട്ടെന്ന് അധികാരികളുടെ ഭാഗത്ത് നിന്നും ഒരു തീരുമാനമുണ്ടാകണമെന്ന് നൗഷാദ് തെക്കയിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP