Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാന സർക്കാരിനോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി എൻഎസ്എസ്; സംസ്ഥാന മുന്നോക്ക വികസന കോർപ്പറേഷനെ നോക്കുകുത്തിയാക്കുന്നു എന്നും 'സർവ്വീസി'ലെ മുഖപ്രസംഗത്തിൽ വിമർശനം; സമുദായത്തോടുള്ള വിവേചനം ജനാധിപത്യ സർക്കാരിന് യോജിക്കുന്നതല്ലെന്നും ഓർമ്മപ്പെടുത്തൽ

സംസ്ഥാന സർക്കാരിനോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി എൻഎസ്എസ്; സംസ്ഥാന മുന്നോക്ക വികസന കോർപ്പറേഷനെ നോക്കുകുത്തിയാക്കുന്നു എന്നും 'സർവ്വീസി'ലെ മുഖപ്രസംഗത്തിൽ വിമർശനം; സമുദായത്തോടുള്ള വിവേചനം ജനാധിപത്യ സർക്കാരിന് യോജിക്കുന്നതല്ലെന്നും ഓർമ്മപ്പെടുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സംസ്ഥാന സർക്കാരിന്റെ നിലപാടുകളോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച് നായർ സർവ്വീസ് സൊസൈറ്റി. സർക്കാരിന്റെ തീരുമാനങ്ങളിൽ പലതും മുന്നോക്ക വിഭാഗങ്ങൾക്ക് ഗുണകരമല്ലെന്നും ഇത്തരത്തിൽ വിവേചനം കാണിക്കുന്നത് ജനാധിപത്യ സർക്കാരിന് യോജിക്കുന്നതല്ലെന്നും ഈ മാസം പുറത്തിറക്കിയ സംഘടനയുടെ മുഖപത്രത്തിൽ പറയുന്നു.

സംസ്ഥാന മുന്നോക്ക വികസന കോർപ്പറേഷനെ സർക്കാർ നോക്കുകുത്തിയാക്കുന്നു എന്ന് എൻഎസ്എസ് വിമർശിക്കുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രൂപീകരിച്ച മുന്നാക്ക കമ്മീഷൻ മൂന്നുവർഷത്തെ പഠനശേഷം മാർച്ചിൽ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും നടപ്പാക്കിയിട്ടില്ല. മുന്നോക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസം, തൊഴിൽ മേഖലകളിൽ 10 ശതമാനം സംവരണം ഏർപ്പെടുത്തുന്ന കേന്ദ്രസർക്കാരിന്റെ തീരുമാനവും നടപ്പാക്കിയിട്ടില്ല. ഇതുസംബന്ധിച്ച് സർക്കാരിന് ശുപാർശ സമർപ്പിക്കാനുള്ള മുന്നാക്ക സമുദായ കമ്മീഷന് പകരം രണ്ടംഗ താൽക്കാലിക കമ്മീഷനെ നിയമിച്ചത് ദുരൂഹമാണെന്നും എൻഎസ്എസ് കുറ്റപ്പെടുത്തുന്നു.

മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷന്റെ പ്രവർത്തനത്തിന് ആവശ്യമായ ഫണ്ട് രണ്ടുവർഷമായി സർക്കാർ തടഞ്ഞുവെച്ചിരിക്കുന്നു. കുമാരപിള്ള കമ്മീഷൻ റിപ്പോർട്ട് പ്രകാരം നൽകിവരുന്ന വിദ്യാഭ്യാസ സഹായങ്ങൾക്കുള്ള വാർഷിക വരുമാനപരിധി മുന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്ക് ഒരു ലക്ഷമായി കഴിഞ്ഞ സർക്കാർ ഉയർത്തിയിരുന്നു. എങ്കിലും എയ്ഡഡ് കോളേജുകളിൽ കമ്യൂണിറ്റി മെറിറ്റിലും മാനേജ്മെന്റ് ക്വാട്ടയിൽ അഡ്‌മിഷൻ ലഭിക്കുന്ന മുന്നാക്കവിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും ഈ ആനുകൂല്യം നിഷേധിച്ചിരിക്കുകയാണ്.

ദേവസ്വം ബോർഡിലെ നിയമനങ്ങളിൽ സംവരണ സമുദായങ്ങൾക്ക് 32 ശതമാനവും ജനറൽ വിഭാഗത്തിന് 68 ശതമാനവും വ്യവസ്ഥ ചെയ്തുകൊണ്ട് കഴിഞ്ഞ സർക്കാർ, റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചതാണ്. സംവരണ വ്യവസ്ഥ ഇല്ലാതിരുന്ന നിയമനങ്ങളിൽ സംവരണം ഏർപ്പെടുത്തിയപ്പോൾ, സംവരണേതര സമുദായങ്ങൾക്ക് നൽകേണ്ടിയിരുന്ന 18 ശതമാനം സംവരണം ചിലരുടെ എതിർപ്പുമൂലം നടപ്പിൽ വരുത്തിയില്ലെന്നും മുഖപത്രത്തിൽ കുറ്റപ്പെടുത്തുന്നു.

അിനാൽ അതുകൂടെ ജനറൽ വിഭാഗത്തിന് നൽകിയാണ് 68 ശതമാനം വ്യവസ്ഥ ചെയ്തത്. ഇപ്പോഴത്തെ സർക്കാർ അത് പരിഹരിക്കാനെന്ന പോലെ, സംവരണേതര സമുദായങ്ങൾക്ക് 10 ശതമാനം സാമ്പത്തികാടിസ്ഥാനത്തിൽ സംവരണം ഏർപ്പെടുത്തി. എങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും അത് നടപ്പാക്കിയിട്ടില്ലെന്നും സർവ്വീസിലെ മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

ഇടത് മുന്നണിക്ക് എൻഎസ്എസിനോട് ശത്രുത ഇല്ലെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാലായിൽ പറഞ്ഞിരുന്നു. പാലാ ഉപതെരഞ്ഞെടുപ്പിൽ എൻഎസ്എസ് സമദൂര സിദ്ധാന്തം പാലിക്കും എന്നാണ് പ്രതീക്ഷയെന്നും പറഞ്ഞതിന് പിന്നാലെയാണ് സംസ്ഥാനത്തെ ഇടത് സർക്കാരിനെ വിമർശിച്ച് എൻഎസ്എസ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP