Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബിജെപി ഭീഷണി വിലപ്പോവില്ല! എൻഎസ്എസ് നിലപാട് പുനഃപരിശോധിക്കണമെന്ന് കോടിയേരി; എൻഎസ്എസ് പ്രവർത്തിക്കേണ്ടത്നവോത്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടാവണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി; നിലപാട് തിരുത്തണമെന്ന കോടിയേരിയുടെ ഉപദേശം അപ്രസക്തം; ശബരിമല വിഷയത്തിൽ നിലപാട് തിരുത്തേണ്ടത് സർക്കാരെന്നും സുകുമാരൻ നായർ

ബിജെപി ഭീഷണി വിലപ്പോവില്ല! എൻഎസ്എസ് നിലപാട് പുനഃപരിശോധിക്കണമെന്ന് കോടിയേരി; എൻഎസ്എസ് പ്രവർത്തിക്കേണ്ടത്നവോത്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടാവണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി; നിലപാട് തിരുത്തണമെന്ന കോടിയേരിയുടെ ഉപദേശം അപ്രസക്തം; ശബരിമല വിഷയത്തിൽ നിലപാട് തിരുത്തേണ്ടത് സർക്കാരെന്നും സുകുമാരൻ നായർ

തിരുവനന്തപുരം; എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സർക്കാരിനെതിരായുള്ള സ്വന്തം നിലപാട് പുനഃ പരിശോധിക്കണം. സർക്കാരിനെ താഴെയിടുമെന്ന് ബിജെപി ഭീഷണി വിലപ്പോവില്ല. വിശ്വാസത്തിലധിഷ്ഠിതമായ വികാരത്തിനല്ല എൻഎസ്എസ് മുൻഗണന കൊടുക്കേണ്ടതെന്ന സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

നവോത്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടാവണം എൻഎസ്എസ് പ്രവർത്തിക്കേണ്ടത്. സംഘടനയുടെ ഇപ്പോഴത്തെ നിലപാട് മുൻകാലങ്ങളിൽ സ്വീകരിച്ചിട്ടുള്ളതിൽ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ളതാണ്. ആർഎസ്എസുമായി ഏതെങ്കിലും തരത്തിൽ എൻഎസ്എസ് ബന്ധം സ്ഥാപിക്കുമെന്ന് താൻ കരുതുന്നില്ല. അങ്ങനെ വന്നാൽ അത് ധൃതരാഷ്ട്രാലിംഗനമായേ അവസാനിക്കൂ. എൻഎസ്എസ് ശാഖകളെ ആർഎസ്എസ് വിഴുങ്ങും. അതാണല്ലോ എസ്എൻഡിപിക്കുണ്ടായ അനുഭവമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

അതേസമയം ശബരിമല വിഷയത്തിൽ സർക്കാരാണ് നിലപാട് തിരുത്തേണ്ടതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി.ജി.സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസ് നിലപാട് തിരുത്തണമെന്ന കോടിയേരി ബാലകൃഷ്ണന്റെ ഉപദേശം അപ്രസക്തമാണെന്നും സുകമാരൻ നായർ പറഞ്ഞു.

വിശ്വാസികൾക്കെതിരായ സർക്കാർ നീക്കം ഭൂരിപക്ഷവും അംഗീകരിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണനെ ഫോണിൽ വിളിച്ച് ധരിപ്പിച്ചിരുന്നു. സർക്കാർ വിശ്വാസികൾക്ക് അനുകൂല നിലപാട് സ്വീകരിക്കാത്ത പക്ഷം വിശ്വാസികൾക്കൊപ്പം എൻഎസ്എസ് നിൽക്കുമെന്നും കോടിയേരിയോട് പറഞ്ഞിരുന്നെന്ന് സുകുമാരൻ നായർ.

നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപിടിച്ച മന്നത്ത് പത്മനാഭന്റെ നിലപാടുകൾക്ക് വിരുദ്ധമാണ് എൻഎസ്എസിന്റേത്. എൻഎസ്എസ് നിലപാട് തിരുത്തിണം. എൻഎസ്എസിന്റെ പഴകാല പാരമ്പര്യങ്ങൾക്ക് നിരക്കാത്തതാണ് ഇപ്പോൾ അവർ സ്വീകരിക്കുന്ന നിലപാടെന്നായിരുന്നു കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. സുകുമാരൻ നായർ സ്വീകരിക്കുന്ന നിലപാട് അദ്ദേഹം തന്നെ പരിശോധിക്കണം. വിശ്വാസത്തിന്റെ ഭാഗമായുള്ള വികാരത്തിനല്ല എൻഎസ്എസ് അടിമപ്പെടേണ്ടത്. ആർഎസ്എസുമായി എൻഎസ്എസ് ബന്ധം സ്ഥാപിക്കുമെന്ന് കരുതുന്നലില്ലെന്നും കോടിയേരി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP