Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സമുദായ അംഗങ്ങൾക്ക് ഇനി യോഗ പരിശീലനവും; നായർ സർവ്വീസ് സൊസൈറ്റിയുടെ യോഗ പദ്ധതിയുടെ താലൂക്ക് തല പരിശീലനം ആരംഭിച്ച് സംഘടന; ആറുമാസം പരിശീലനം നേടുന്നവർ കരയോഗങ്ങളിൽ പരിശീലനം നൽകും; പദ്ധതി നടപ്പിലാക്കുക എൻഎസ്എസ് ഹ്യൂമൻ റിസോഴ്‌സ് വിഭാഗത്തിന്റെ ചുമതലയിൽ

സമുദായ അംഗങ്ങൾക്ക് ഇനി യോഗ പരിശീലനവും; നായർ സർവ്വീസ് സൊസൈറ്റിയുടെ യോഗ പദ്ധതിയുടെ താലൂക്ക് തല പരിശീലനം ആരംഭിച്ച് സംഘടന; ആറുമാസം പരിശീലനം നേടുന്നവർ കരയോഗങ്ങളിൽ പരിശീലനം നൽകും; പദ്ധതി നടപ്പിലാക്കുക എൻഎസ്എസ് ഹ്യൂമൻ റിസോഴ്‌സ് വിഭാഗത്തിന്റെ ചുമതലയിൽ

മറുനാടൻ മലയാളി ബ്യൂറോ

ചങ്ങനാശേരി: എൻഎസ്എസ് സമുദായ അംഗങ്ങൾക്ക് യോഗ പരിശീലനം നൽകാനൊരുങ്ങുന്നു. ഇതിനായി സമഗ്രമായ പദ്ധതിയാണ് സംഘടന ആവിഷ്‌കരിച്ചിരിക്കുന്നത്. ആദ്യപടിയായി കരയോഗ തലങ്ങളിൽ യോഗ അദ്ധ്യാപകരെ സജ്ജരാക്കുന്നതിനുള്ള പരിശീലന പരിപാടി ആരംഭിച്ചു. താലൂക്ക് യൂണിയനുകളിൽ പരിശീലനം പൂർത്തിയാക്കുന്നവർ കരയോഗങ്ങളിൽ സമുദായ അംഗങ്ങൾക്ക് പരിശീലനം നൽകും.

പൊൻകുന്നം എൻഎസ്എസ് താലൂക്ക് യൂണിയനിലാണ് ആറുമാസത്തെ യോഗ അദ്ധ്യാപക പഠന ക്ലാസ് ആരംഭിച്ചത്. മറ്റു യൂണിയനുകളിലും സമാനമായ രീതിയിൽ പരിശീലനം നൽകുകയും വിദഗ്ധ പരിശീലനം നേടിയ അദ്ധ്യാപകരുടെ സഹായത്തോടെ എല്ലാ കരയോഗങ്ങളിലും യോഗയും, ധ്യാനവും പരിശീലിപ്പിക്കുന്നതിനുമാണ് പദ്ധതി.

നായർ സർവീസ് സൊസൈറ്റി ഹ്യൂമൻ റിസോഴ്‌സ് വിഭാഗത്തിന്റെ ചുമതലയിലാണ് പദ്ധതി . 'നമ്മുടെ ആരോഗ്യം' പദ്ധതി നടപ്പാക്കിയ മാതൃകയിലാവും യോഗാ പരിശീലനവും നടപ്പാക്കുക. എല്ലാ കരയോഗങ്ങളിലും യോഗ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു കൊണ്ടു വ്യക്തികളുടെ ശാരീരിക-മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു.

1914 ഒക്ടോബർ 31ന് പതിനാലു യുവാക്കൾ ചങ്ങനാശ്ശേരിയിൽ ഒത്തുകൂടി മന്നത്തു പത്മനാഭന്റെനേതൃത്വത്തിൽ രൂപീകരിച്ച സംഘടനയായ നായർ സമുദായ ഭൃത്യജനസംഘമാണ് പിന്നീട് എൻഎസ്എസ് ആയി രൂപാന്തരം പ്രാപിച്ചത്. ചങ്ങനാശ്ശേരി സെന്റ് ബർക്ക്‌സ്മാൻ സ്‌കൂളിലെ അദ്ധ്യാപകനായിരുന്ന കെ. കേളപ്പൻ അതിന്റെ ആദ്യത്തെ പ്രസിഡണ്ടും മന്നത്തു പത്മനാഭൻ സെക്രട്ടറിയുമായി സ്ഥാനമേറ്റു. പനങ്ങോട്ട് കേശവപ്പണിക്കർ, നൈനാടത്ത് ത്രിവിക്രമ കൈമൾ, കാക്കനാട്ട് നാരായണപ്പണിക്കർ, പനയ്ക്കാട്ട് പരമേശ്വരക്കുറുപ്പ്, നാഗവള്ളിൽ കൊച്ചുകുഞ്ഞുകുറുപ്പ്, പടിഞ്ഞാറേ നെന്മേലിൽ കൃഷ്ണപ്പിള്ള, കൊറ്റനാട്ടിൽ പത്മനാഭപ്പിള്ള, പള്ളിപ്പുറം വി. നാരായണപ്പിള്ള, പൊതുവടത്ത് പത്മനാഭപ്പിള്ള, വാൽപ്പറമ്പിൽ വേലായുധൻ പിള്ള, കൊണ്ടൂർ കൃഷ്ണപ്പിള്ള, തളിയിൽ മാധവൻ പിള്ള എന്നിവരായിരുന്നു സൊസൈറ്റിയുടെ സ്ഥാപനത്തിൽ പങ്കുവഹിച്ച മറ്റു വ്യക്തികൾ.

മൂന്നു തലങ്ങളിൽ അധികാരവികേന്ദ്രീകരണം വിതരണം ചെയ്തിട്ടുള്ള സംഘടനയാണു് നായർ സർവ്വീസ് സൊസൈറ്റി. ഏറ്റവും താഴേത്തട്ടിൽ കരയോഗവും അതിനു മുകളിലായി താലൂക്ക് യൂണിയനുകളും ഏറ്റവും മുകളിൽ ആസ്ഥാനവും. കേരളത്തിന്റെ വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്ന സംഘടന കഴിഞ്ഞ കുറേ കാലമായി മൈക്രോ ഫിനാൻസിങ് പദ്ധതിയിലൂടെ സമുദായ അംഗങ്ങളെ സാമ്പത്തികമായി സ്വയംപര്യാപ്തമാക്കുന്നതിുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP