Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിഷപ്പിനെതിരായ അന്വേഷണം തൃപിതകരമെന്ന കോടതി നിരീക്ഷണം നീതി നിഷേധമെന്ന് സമരമിരിക്കുന്ന കന്യാസ്ത്രീകൾ; പരാതി നൽകി 80 ദിവസം കഴിഞ്ഞിട്ടും ചോദ്യം ചെയ്യാത്തത് ദുരൂഹമെന്നും സമരക്കാർ; ഫ്രാങ്കോ പിടിയിലാകും വരെയും സമരം തുടരാനും തീരുമാനം; ഹൈക്കോടതി പരിസരത്തെ സമരം ആറാം ദിവസം പിന്നിട്ടു

ബിഷപ്പിനെതിരായ അന്വേഷണം തൃപിതകരമെന്ന കോടതി നിരീക്ഷണം നീതി നിഷേധമെന്ന് സമരമിരിക്കുന്ന കന്യാസ്ത്രീകൾ; പരാതി നൽകി 80 ദിവസം കഴിഞ്ഞിട്ടും ചോദ്യം ചെയ്യാത്തത് ദുരൂഹമെന്നും സമരക്കാർ; ഫ്രാങ്കോ പിടിയിലാകും വരെയും സമരം തുടരാനും തീരുമാനം; ഹൈക്കോടതി പരിസരത്തെ സമരം ആറാം ദിവസം പിന്നിട്ടു

അർജുൻ സി വനജ്

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമെന്ന കോടതി നിരീക്ഷണം നിതി നിഷേധമാണെന്നായിരുന്നു സമരപ്പന്തലിൽ കന്യാസ്ത്രീമാരുടെ പ്രതികരണം. സഭയിൽ നിന്നും പൊലീസിൽ നിന്നും നീതി ലഭിക്കാത്തതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പരാതി നൽകി 80 ദിവസത്തോടടുത്തിട്ടും ആരോപണ വിധേയനായ ആളെ ചോദ്യം ചെയ്യാൻ പോലും പൊലീസ് തയ്യാറാകാത്തതിൽ ദുരൂഹതയുണ്ട്. നീതിക്കായാണ് തങ്ങൾ സമരത്തിനിറങ്ങേണ്ടി വന്നത്, എന്നാൽ നീതി പീഡത്തിന് തങ്ങളെ മനസിലാക്കാൻ സാധിച്ചിട്ടില്ലെന്നും കന്യാസ്ത്രീമാർ പ്രതികരിച്ചു. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുംവരെ സമരം ശക്തമായി തുടരാനാണ് തീരുമാനമെന്നും സമരസമിതി വ്യക്തമാക്കി. തിങ്കളാഴ്ച മുതൽ സമരം സംസ്ഥാന വ്യാപകമാക്കാനാണ് സമരസമിതി ആലോചിക്കുന്നത്.

ഇതിനകം തന്നെ തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ സമരം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് യുവജന സംഗമം സമര കേന്ദ്രത്തിൽ നടക്കും. അഞ്ച് മണി മുതൽ ആറ് മണി വരെ ലോകത്തിന്റെ എല്ലായിടത്തു നിന്നും കന്യാസ്ത്രികളെ പിന്തുണക്കുന്നവർ എഴുനേറ്റ് നിന്ന് ഐക്യാദാർഢ്യം പ്രകടിപ്പിക്കണമെന്ന് സമരസമിതി കൺവീനർ ഫാദർ അഗസ്റ്റിൻ വട്ടോളി ആവശ്യപ്പെട്ടു. പിന്തുണ നൽകുന്നവർ കൂട്ടമായി നിന്ന് സേവ് അവർ സിസ്റ്റേഴ്‌സ് എന്ന ഹാഷ് ടാഗ് ഇട്ട് കൊണ്ട് സോഷ്യൽ മീഡിയയിൽ ഫോട്ടോ അപ് ലോഡ് ചെയ്യണമെന്നും അഭ്യർത്ഥിച്ചു. കന്യാസ്ത്രിമാർ ഹൈക്കോടതി പരിസരത്ത് നടത്തുന്ന സമരം ആറാം ദിവസം പിന്നിട്ടു. സമരത്തിന് പിന്തുണയുമായി വനിതാ കൂട്ടായ്മകൾ സമരപന്തലിലെത്തി. നീതിക്കായുള്ള സമരത്തിന് എല്ലാവിധ പിന്തുണയും നൽകുന്നതായി സമരവേദിയിലെത്തിയവർ പ്രതികരിച്ചു.

അതേ സമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീമാർ നടത്തിവരുന്ന സമരത്തിന് പിന്തുണയേറുകയാണ്. സമരം ആറാം ദിവസം പൂർത്തിയാക്കുമ്പോൾ പിന്തുണയുമായി നിരവധി വനിതാ കൂട്ടായ്മകളാണ് സമരപ്പന്തലിൽ എത്തിയത്. രാവിലെ അന്വേഷി നേതാവ് അജിത, ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി, എഴുത്തുകാരി സാറാ ജോസഫ്, ഗീത എന്നിവർ സമര പന്തലിലെത്തി കന്യാസ്ത്രീമാർക്ക് പിന്തുണയറിയിച്ചു.സിബിഐ അന്വേഷണം ആവശ്യമില്ലെന്ന കോടതി നിരീക്ഷണം നീതി നിഷേധമാണെന്ന് സമരസമിതി നേതാക്കളും കന്യാസ്ത്രീകളും പ്രതികരിച്ചു. ഫ്രാങ്കോയ്ക്ക് രക്ഷപ്പെടുനുള്ള പഴുതുകളാണ് സംസ്ഥാന പൊലീസ് ഒരുക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ പ്രതികരിച്ചു. അതേസമയം കോടതി നീതി നിഷേധിച്ചാലും ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് സേവ് ഔർ സിസ്റ്റേഴ്സ് സമര സമിതി വ്യക്തമാക്കി.സമരം കൂടുതൽ കൂടുതൽ ദേശീയ ശ്രദ്ധ നേടിയതോടെ സമരകേന്ദ്രത്തിന്റെ രൂപവും മാറി. കലാകാരന്മാരുടെ കൂട്ടായ്മ വേദിയെ അൾത്താരയുടെ രൂപത്തിലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP