Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോലി കഴിഞ്ഞ് അമ്മ എപ്പോഴാണ് വരിക എന്ന് കൂടെ കൂടെ ചോദിച്ച് സിദ്ധാർത്ഥ്; അമ്മ ഇനി ഒരിക്കലും തങ്ങളുടെ അടുത്തേക്ക് വരില്ലെന്ന് മനസ്സിലായ കുഞ്ചുവിന് സങ്കടം തീരുന്നില്ല: നിപാ വൈറസ് ബാധിച്ച് നഴ്‌സ് ലിനി മരിച്ചിട്ട് ഒരു മാസം പിന്നിടുന്നു

ജോലി കഴിഞ്ഞ് അമ്മ എപ്പോഴാണ് വരിക എന്ന് കൂടെ കൂടെ ചോദിച്ച് സിദ്ധാർത്ഥ്; അമ്മ ഇനി ഒരിക്കലും തങ്ങളുടെ അടുത്തേക്ക് വരില്ലെന്ന് മനസ്സിലായ കുഞ്ചുവിന് സങ്കടം തീരുന്നില്ല: നിപാ വൈറസ് ബാധിച്ച് നഴ്‌സ് ലിനി മരിച്ചിട്ട് ഒരു മാസം പിന്നിടുന്നു

പേരാമ്പ്ര: അമ്മ ജോലി കഴിഞ്ഞ് ഇപ്പോൾ വരുമെന്ന് പറഞ്ഞ് കാത്തിരിക്കുകയാണ് രണ്ടു വയസ്സുകാരൻ സിദ്ധാർത്ഥ്. കൂടെ കൂടെ അവൻ അച്ഛനോടും ചേട്ടനോടും ചോദിക്കുകയും ചെയ്യും എന്റെ അമ്മ എപ്പോഴാണ് വരിക എന്ന്. ലിനി മരിച്ച് ഒു മാസം കഴിഞ്ഞിട്ടും അമ്മ ഇന്ന് വരും നാളെ വരും എന്ന പ്രതീക്ഷയിലാണ് ആ കുഞ്ഞ് മനസ്. രോഗിയെ ശുശ്രൂഷിക്കുന്നതിനിടെ പേരാമ്പ്ര താലൂക്കാശുപത്രിയിൽ നിപാ വൈറസ് ബാധയേറ്റ് നഴ്സ് ചെമ്പനോട് പുതുശ്ശേരി ലിനി മരണമടഞ്ഞിട്ട് ഒരു മാസം തികഞ്ഞു.

അവസാനമായി അമ്മയുടെ ശരീരം ഒരു നോക്കു കാണാൻ പോലും കഴിയാതിരുന്ന ആ കുഞ്ഞ് മകന് ഇപ്പോഴും അറിയില്ല, അമ്മ തന്നെ വിട്ട് മറ്റൊരു ലോകത്തേക്ക് പോയെന്ന്. പതിവ് പോലെ ഉമ്മ നൽകി ജോലിക്ക് പോയ അമ്മയുടെ മുഖം മാത്രമാണ് ഇപ്പോഴും അവന്റെ മനസ്സിലുള്ളത്. അതിനാൽ തന്നെ അവൻ അമ്മ മടങ്ങി വരുമെന്നുള്ള പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്.

രോഗിയെ ശുശ്രൂഷിക്കുന്നതിനിടെ നിപാ വൈറസ് ബാധയെ തുടർന്ന മെയ് 21 നായിരുന്നു ലിനി മരിച്ചത്. രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും സ്വന്തം അമ്മയെയും ഭർത്താവിനെയും ഏൽപ്പിച്ചായിരുന്നു ലിനി മടങ്ങിയത്. അഞ്ചു വയസ്സുള്ള മൂത്തമകന് ആകെ സങ്കടമാണ്. യുകെജിയിൽ അടുത്തയാഴ്ച മുതൽ ക്ളാസ്സു തുടങ്ങുന്ന കുഞ്ചുവിനെ പഠിപ്പിക്കാൻ ഇനി അമ്മ വരില്ലെന്ന് അവന് മനസ്സിലായി തുടങ്ങിയിട്ടുണ്ട്. എൽകെജിയിൽ ആയിരിക്കുമ്പോൾ പഠിപ്പിക്കുകയും ഒരുക്കി സ്‌കൂളിൽ വിടുകയും ചെയ്തിരുന്നത് അമ്മയായിരുന്നു. അമ്മ ഇനി ഒരിക്കലും തങ്ങളുടെ അടുത്തേക്ക് വരില്ലെന്ന സങ്കടം അവനിൽ ഉരുണ്ട് കൂടി തുടങ്ങിയിട്ടുണ്ട്.

ലിനി മരിക്കുമ്പോൾ ഭർത്താവ് സജീഷ് ഗൾഫിലായിരുന്നു. മക്കളെ പൊന്നു പോലെ നോക്കണമെന്ന് പറഞ്ഞ് അവസാന സമയം ലിനി എുതിയ കത്ത് വൈറലായിരുന്നു. നിപൈ വൈറസ് പടരാതിരിക്കുന്നതിന്റെ ഭാഗമായി വീട്ടിൽ കൊണ്ടുവരാതെ ലിനിയുടെ മൃതദേഹം ആശുപത്രി അധികൃതർ തന്നെ ദഹിപ്പിക്കുകയായിരുന്നു.

ലിനിയുടെ കുട്ടികളെ ഇപ്പോൾ നോക്കുന്നത് അമ്മമ്മ രാധയും അച്ഛൻ സജീഷുമാണ്. ലിനിയുടെ രോഗ വിവരം അറിഞ്ഞ് നാട്ടിലെത്തിയ സജീഷ് വിദേശത്തെ ജോലി ഉപേക്ഷിച്ചിരുന്നു. സജീഷിന് സർ്കകാർ ജോലി വാഗ്ദാനം ചെയ്തിരുന്നു. കൂടാതെ മക്കൾക്ക് സർക്കാർ പത്ത് ലക്ഷം രൂപ വീതം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP