Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നഴ്‌സുമാരുമായി സർക്കാർ ചൊവ്വാഴ്ച ചർച്ച നടത്തും: നഴ്‌സുമാരുടെ സമരം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്

നഴ്‌സുമാരുമായി സർക്കാർ ചൊവ്വാഴ്ച ചർച്ച നടത്തും: നഴ്‌സുമാരുടെ സമരം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്

തിരുവനന്തപുരം: വേതന വർദ്ധന ആവശ്യപ്പെട്ട് സമരം നടത്തുന്ന നഴ്‌സുമാരുമായി നാളെ സർക്കാർ ചർച്ച നടത്തും. തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച ചർച്ച നടക്കുന്നത്. ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ, യുണ്ണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ എന്നീ സംഘടനകളുമായാണ് ചർച്ച.

നഴ്‌സുമാർ ഈ മാസം 11ന് പണിമുടക്ക് നടത്താൻ തീരുമാനിച്ച സാഹചര്യത്തിലാണ് സർക്കാർ നാളെ ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. അതേസമയം സെക്രട്ടേറിയറ്റിന് മുന്നിൽ നഴ്‌സുമാർ നടത്തുന്നസമരം ആറാം ദിനത്തിൽ എത്തി. രാവിലെ 11ന് ഐഎൻഎയുമായും വൈകിട്ട് നാലിന് യുഎൻഎയുമായും ചർച്ച നടത്തും. നഴ്‌സുമാരുടെ സമരം നിർത്തി വയ്ക്കണമെന്ന് നേരത്തെ ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.

നേരത്തെ നഴ്സുമാരുമായും മാനേജ്മെന്റ് പ്രതിനിധികളുമായും സർക്കാർ ഈ മാസം 20നാണ് ചർച്ച നടത്താൻ തീരുമാനിച്ചിരുന്നത്. സർക്കാർ വിളിച്ച ചർച്ചയിൽ പ്രതീക്ഷയർപ്പിക്കുന്നതായി യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ വ്യക്തമാക്കി. പനി പടരുന്ന സാഹചര്യത്തിൽ പണിമുടക്ക് സമരം ആശുപത്രികളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്നതാണ് സർക്കാർ വിലയിരുത്തൽ. മാസശമ്പളം 22,000 രൂപയാക്കണമെന്നതാണ് നഴ്സുമാരുടെ ആവശ്യം. ലേബർ കമ്മീഷണറുമായി 4 തവണ ചർച്ച നടത്തിയെങ്കിലും മാനേജ്മെന്റിന്റെ നിലപാട് കാരണം ചർച്ച പരാജയപ്പെടുകയായിരുന്നു. തുടർന്നാണ് സർക്കാർ തലത്തിലെക്ക് ചർച്ച നടത്താൻ തീരുമാനിച്ചത്.

അതേസമയം വേതന വർധനവ് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ നടത്തുന്ന സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. നഴ്‌സുമാരുടെ ശന്പള പരിഷ്‌കാരവുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി സർപ്പിച്ച റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കിയാൽ സമരം അവസാനിപ്പിക്കാൻ കഴിയും. സമരം സംസ്ഥാനത്തെ ആരോഗ്യ മേഖലയെ ദോഷകരമായി ബാധിച്ചു. ചർച്ച നടത്തി പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ആത്മാർഥമായ ഇടപെടലുണ്ടാകണമെന്നും കത്തിൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP