Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സർക്കാർ പ്രഖ്യാപിച്ച ശമ്പളമല്ല, മറിച്ച് സുപ്രീംകോടതി നിർദ്ദേശിച്ച ശമ്പളമാണ് വേണ്ടതെന്ന് നഴ്‌സുമാർ; സർക്കാർ പറഞ്ഞതു കൊടുക്കുമെന്ന് പറഞ്ഞ് ആശുപത്രി മാനേജ്‌മെന്റുകൾ; ആരോഗ്യരംഗത്തെ സമരത്തിൽ സർക്കാർ ആർക്കൊപ്പമെന്ന് കാത്ത് മാലാഖമാർ

സർക്കാർ പ്രഖ്യാപിച്ച ശമ്പളമല്ല, മറിച്ച് സുപ്രീംകോടതി നിർദ്ദേശിച്ച ശമ്പളമാണ് വേണ്ടതെന്ന് നഴ്‌സുമാർ; സർക്കാർ പറഞ്ഞതു കൊടുക്കുമെന്ന് പറഞ്ഞ് ആശുപത്രി മാനേജ്‌മെന്റുകൾ; ആരോഗ്യരംഗത്തെ സമരത്തിൽ സർക്കാർ ആർക്കൊപ്പമെന്ന് കാത്ത് മാലാഖമാർ

തിരുവനന്തപുരം: നഴ്‌സുമാരുടെ സമരത്തിൽ ഒത്തുതീർപ്പ് ഉണ്ടാക്കാൻ എന്നവണ്ണം ഇന്ന് മാനേജ്‌മെന്റുകൾ പ്രഖ്യാപിച്ച ശമ്പള ഫോർമുല പാളുന്നു. സർക്കാർ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച ശമ്പളം നൽകാമെന്നാണ് ഇന്ന് മാനേജ്‌മെന്റുകൾ യോഗം ചേർന്ന ശേഷം പ്രഖ്യാപിച്ചത്. പക്ഷേ, അത് സ്വീകാര്യമല്ലെന്ന് നഴ്‌സുമാരുടെ സംഘടനകൾ പ്രഖ്യാപിച്ചതോടെ വിഷയത്തിൽ സർക്കാരും മാനേജ്‌മെന്റുകളും ചേർന്ന് ഒത്തുകളിക്കുകയാണെന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.

സുപ്രീംകോടതി നിർദ്ദേശിച്ചപ്രകാരം 20,000 രൂപ അടിസ്ഥാന ശമ്പളവും അതിന് യോജ്യമായ ആനുകൂല്യങ്ങളും വേണമെന്ന ആവശ്യമുയർത്തിയാണ് നഴ്‌സുമാർ സമരം തുടങ്ങിയത്. യുഎൻഎയുടേയും ഐഎൻയുടേയും നേതൃത്വത്തിൽ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ ഒന്നടങ്കം സമരരംഗത്ത് ഇറങ്ങിയതോടെ ആശുപത്രി മാനേജ്‌മെന്റുകൾ വൻ പ്രതിസന്ധിയിലായി. എന്നാൽ സംസ്ഥാനത്ത് പനി പടർന്നുപിടിക്കുന്ന കാലത്ത് സമരം ഇല്ലാതാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നുവെന്ന ചിന്താഗതി ഉണ്ടാക്കിയാണ് സർക്കാർ ദിവസങ്ങൾക്കുമുൻപ് സ്വകാര്യ ആശുപത്രി മേഖലയിൽ ശമ്പള പരിഷ്‌കരണം പ്രഖ്യാപിച്ചത്.

ഇത് അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് ഇന്ന് ആശുപത്രി മാനേജ്‌മെന്റുകൾ രംഗത്തെത്തിയത്. നിലവിൽ സർക്കാർ അംഗീകരിച്ച ശമ്പളം കൂടുതലാണ്്.. എങ്കിലും അംഗീകരിക്കുന്നു എന്ന് പറഞ്ഞാണ് മാനേജ്‌മെന്റുകൾ സർക്കാർ അംഗീകരിക്കുന്ന ശമ്പള പാക്കേജ് അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷേ, ഇത് മാനേജ്‌മെന്റുകളെ സഹായിക്കുന്ന നീക്കമാണെന്ന പ്രത്യക്ഷത്തിൽ തന്നെ വ്യക്തമാണെന്ന് നഴ്‌സുമാരുടെ സംഘടനയുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.

സർക്കാർ പറഞ്ഞതുകൊടുക്കും എന്ന് പറഞ്ഞുകൊണ്ട് സമരത്തിൽ നിന്ന് നഴ്‌സുമാർ പിൻതിരിയണമെന്ന ആഹ്വാനമാണ് ആശുപത്രി മാനേജ്‌മെന്റുകൾ നടത്തുന്നത്. പക്ഷേ, സർക്കാർ നിർദ്ദേശിച്ച പാക്കേജിൽ പറഞ്ഞ ശമ്പളത്തേക്കാൾ കൂടുതൽ നഴ്‌സുമാർക്ക് കിട്ടേണ്ട സാഹചര്യമാണ് സുപ്രീംകോടതി വിധി പ്രകാരം ശമ്പളം അനുവദിച്ചാൽ നഴ്‌സുമാർക്ക് ലഭിക്കേണ്ടത്. അത് അംഗീകരിക്കുംവരെ സമരരംഗത്ത് തുടരാനാണ് നഴ്‌സുമാരുടെ സംഘടനകളുടെ തീരുമാനം. അടിസ്ഥാന ശമ്പളം 20,000 രൂപയും അതിന്റെ പുറമെ മറ്റ് അലവൻസുകളും എന്ന നിലയിൽ അവർ ഉറച്ചുനിൽക്കുന്നു. സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് അവർ അടുത്ത ബുധനാഴ്ച വരെ സമരം മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച മുഖ്യമന്ത്രിയുമായി ചർച്ചയുണ്ട്. ഇതിൽ തീരുമാനം അനുകൂലമാകുമെന്നാണ് നഴ്‌സുമാരുടെ പ്രതീക്ഷ.

സ്വകാര്യ ആശുപത്രികളിൽ സർക്കാർ പ്രഖ്യാപിച്ച ശമ്പള വർധനവ് നടപ്പാക്കാമെന്നാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ ഇന്ന് വ്യക്തമാക്കിയത്. ഇന്ന് ചേർന്ന യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. നേരത്തെ കത്തോലിക്ക സഭയുടെ കീഴിലുള്ള ആശുപത്രികളിൽ സർക്കാർ നിശ്ചയിച്ച നിരക്കിൽ ശമ്പളം നൽകാമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് ചുവടുപിടിച്ചാണ് ഇന്ന് മറ്റ് മാനേജ്മെന്റുകളും തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, സുപ്രീംകോടതി നിശ്ചയിച്ച അടിസ്ഥാന ശമ്പളം സ്വകാര്യ ആശുപത്രികൾ നൽകണമെന്ന ഉറച്ച തീരുമാനത്തിലാണ് നഴ്സുമാരുടെ സംഘടനകൾ. ഇക്കാര്യത്തിൽ സർക്കാർ തീരുമാനം പ്രഖ്യാപിക്കണമെന്നാണ് അവരുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP